രണ്ട് സിം ഉള്ളതുപോലെ രണ്ട് പ്രണയമായാല്‍ എന്താണ് കുഴപ്പമെന്ന് എഴുത്തുകാരി ശാരദക്കുട്ടി; വൈകാരിക വന്ധ്യതക്കു അത് മാത്രമാണ് പരിഹാരം

രണ്ടുമായാലെന്താ കുഴപ്പം. രണ്ടു സിമ്മും ഗ്യാസ് കണക്ഷനും ഉള്ളതുപോലെ രണ്ട് പ്രണയമായാല്‍ എന്തെന്ന് ചോദിക്കുകയാണ് എഴുത്തുകാരി ശാരദക്കുട്ടി. രണ്ടുജോലിയും വീടും എല്ലാം ആകാം എന്നുള്ളപ്പോള്‍ ജീവിതപങ്കാളിക്കൊപ്പം ഒന്നോ രണ്ടോ പ്രണയം കൂടി ഉണ്ടായാല്‍ എന്താണ് തകരാറ് എന്നും ഫെയ്‌സ്ബുക്കില്‍ എഴുതിയ കുറിപ്പില്‍ ശാരദക്കുട്ടി ചോദിക്കുന്നു. വീടുണ്ടാക്കുന്ന വൈകാരിക വന്ധ്യതക്കു അത് മാത്രമാണ് പരിഹാരമെന്നാണ് എഴുത്തുകാരിയുടെ വിലയിരുത്തല്‍.
ശാരദക്കുട്ടിയുടെ ഫേസ്ബുക്ക് പോസ്റ്റ് ചുവടെ:
ഊമഹ ശൊ ഉണ്ട്.റൗമഹ ഗ്യാസ് കണക്ഷന്‍ ഉണ്ട്.രണ്ടു വീടാകാം.രണ്ടു വാഹനം ആകാം.രണ്ടു ജോലി ആകാം.പല തരത്തില്‍ വരുമാനം ആകാം.കുട്ടികള്‍ എത്ര വേണമെങ്കിലും ആകാം.റൗമഹ പ്രണയം മാത്രം പാടില്ല. ജീവിത പങ്കാളിക്കൊപ്പം ഒന്നോ രണ്ടോ പ്രണയം കൂടി ഉണ്ടായാല്‍ എന്താ തകരാറ്? വീടുണ്ടാക്കുന്ന വൈകാരിക വന്ധ്യതക്കു അത് മാത്രമാണ് പരിഹാരം. സമൂഹത്തിന്റെ കെട്ട സൂക്കേടുകള്‍ പലതും ഈ വൈകാരിക വന്ധ്യതയുടെ ഫലമായി ഉണ്ടാകുന്നതാണ്. തുറന്നിടപെടുക.വീടിനു പുറത്തേക്കു സ്‌നേഹത്തെയും പ്രണയത്തെയും വ്യാപിപ്പിക്കുക. അത് മാത്രമാണ് ഒരു ബദല്‍
https://www.facebook.com/Malayalivartha
























