എസ്എസ്എല്‍സി പരീക്ഷ ക്രമക്കേടില്‍ വിജിലന്‍സ് അന്വേഷണം

എസ്.എസ്.എല്‍.സി കണക്ക് പരീക്ഷയെ കുറിച്ച് ഉയര്‍ന്ന ആക്ഷേപങ്ങള്‍ വിജിലന്‍സ് അന്വേഷിക്കും. സര്‍ക്കാര്‍! ഇത് സംബന്ധിച്ച ഉത്തരവിറക്കി. മലപ്പുറത്തെ സ്വകാര്യ സ്ഥാപനം തയ്യാറാക്കിയ മോഡല്‍ചോദ്യപേപ്പറും എസ്.എസ്.എല്‍.സി ഫൈനല്‍പരീക്ഷയുടെ ചോദ്യപേപ്പറും തമ്മില്‍ സാമ്യം കണ്ടെത്തിയിരുന്നു. ഇത് ശരിവെക്കുന്ന പൊതു വിദ്യാഭ്യാസ സെക്രട്ടറിയുടെ അന്വേഷണ റിപ്പോര്‍ട്ട് സര്‍ക്കാരിന് കൈമാറിയിരുന്നു. ചോദ്യപേപ്പറിനെ കുറിച്ച് കൂടുതല്‍ അന്വേഷണം വേണമെന്ന് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിരുന്നു. എസ്.സി.ഇ.ആര്‍.ടിയുടെ പങ്കും അന്വേഷിക്കണം. ചോദ്യപേപ്പര്‍ തയ്യാറാക്കിയ അധ്യാപകന്‍ ഇപ്പോള്‍ സസ്‌പെന്‍ഷനിലാണ്.
https://www.facebook.com/Malayalivartha






















