മലപ്പുറത്ത് കുഞ്ഞാലിക്കുട്ടി ജയിക്കും;താന്‍ രാഷ്ട്രീയ പ്രവര്‍ത്തനം അവസാനിപ്പിക്കുന്നു:വെള്ളാപ്പള്ളി

മലപ്പുറം ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മുസ്‌ലിം ലീഗ് സ്ഥാനാര്‍ത്ഥി പികെ കുഞ്ഞാലിക്കുട്ടി ജിയക്കുമെന്ന് എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍.ബിജെപിയുടെ സ്ഥാനാര്‍ത്ഥിക്കായി പ്രചാരണം നടത്തില്ല. എസ്എന്‍ഡിപി പ്രവര്‍ത്തകര്‍ മന:സാക്ഷിക്കനുസരിച്ച് വോട്ട് ചെയ്യണമെന്നും വെള്ളാപ്പള്ളി പറഞ്ഞു. താന്‍ രാഷ്ട്രീയ പ്രവര്‍ത്തനം അവസാനിപ്പിക്കുകയാണ്. ഇനി സജീവ രാഷ്ട്രീയ പ്രവര്‍ത്തനത്തിനില്ല. ബിഡിജെഎസ് സംഘടിപ്പിക്കുന്ന പരിപാടികളില്‍ ഇനി പങ്കെടുക്കില്ല. ഇനിയുള്ള കാലം എസ്എന്‍ഡിപിയും എസ്എന്‍ ട്രസ്റ്റുമായി മുന്നോട്ട് പോകുമെന്നും വെള്ളാപ്പള്ളി നടേശന്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
https://www.facebook.com/Malayalivartha
























