Widgets Magazine
08
Mar / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

കൊഹ്‌ലിയുടെ ഒരു ദിവസത്തെ പരസ്യവരുമാനം എത്രയെന്ന് കേട്ടാല്‍ ഞെട്ടും; ധോണിയെയും കടത്തിവെട്ടി ഇന്ത്യന്‍ നായകന്‍

02 APRIL 2017 05:16 PM IST
മലയാളി വാര്‍ത്ത

സച്ചിനെയും ധോണിയെയും കടത്തിവെട്ടി കോഹ്ലി സൂപ്പര്‍ സ്റ്റാര്‍. ഇന്ത്യന്‍ ക്രിക്കറ്റ് നായകന്‍ വിരാട് കൊഹ്‌ലിയുടെ ഒരു ദിവസത്തെ പരസ്യ വരുമാനം ഏകദേശം അഞ്ചു കോടി രൂപ. എക്കണോമിക് ടൈംസ് പുറത്തു വിട്ട റിപ്പോര്‍ട്ടിലാണ് ഇക്കാര്യം പറയുന്നത്. വരുമാനത്തിന്റെ കാര്യത്തില്‍ കൊഹ്‌ലി ടീം ഇന്ത്യയുടെ മുന്‍ നായകന്‍ ധോണി, ബോളിവുഡ് താരങ്ങളായ രണ്‍വീര്‍ സിങ്, രണ്‍ബീര്‍ കപൂര്‍ എന്നിവരെയാണ് പിന്നിലാക്കിയത്.
പെപ്‌സികോയും പ്യൂമയുമായുള്ള കരാറിനെ തുടര്‍ന്നാണ് കൊഹ്‌ലിയുടെ വരുമാനം കൂടിയത്. പ്യൂമയുമായി എട്ടു വര്‍ഷത്തേക്ക് 110 കോടി രൂപയുടെ കരാറാണ് കൊഹ്‌ലി ഒപ്പുവെച്ചത്. ഇത്രയും ഉയര്‍ന്ന തുകയ്ക്ക് പരസ്യകരാറൊപ്പിടുന്ന ആദ്യ ഇന്ത്യന്‍ കായിക താരമാണ് കൊഹ്‌ലി. 18 ബ്രാന്‍ഡുകളുമായാണ് കൊഹ്‌ലിക്ക് നിലവില്‍ കരാറുള്ളത്.
നേരത്തെ സ്‌പോര്‍ട്‌സ് ഉത്പന്നങ്ങളുടെ നിര്‍മാതാക്കളായ അഡിഡാസുമായി കൊഹ്‌ലി പത്ത് കോടി രൂപയുടെ കരാര്‍ ഒപ്പിട്ടിരുന്നെങ്കിലും ഈ കരാര്‍ കഴിഞ്ഞ ഡിസംബറില്‍ അവസാനിച്ചിരുന്നു.

സച്ചിന്‍ ടെന്‍ഡുല്‍ക്കറും മഹേന്ദ്ര സിങ് ധോണിയും പരസ്യ വരുമാനത്തില്‍ നൂറ് കോടി കടന്നവരാണ്. ക്രിക്കറ്റ് കളിച്ച 24 വര്‍ഷത്തിനിടയ്ക്ക് ഏതാണ്ട് 50 ബ്രാന്‍ഡുകളുടെ അംബാസിഡറായിരുന്ന സച്ചിന്‍ പരസ്യത്തില്‍ നിന്ന് മാത്രം ഉണ്ടാക്കിയ വരുമാനം 500 കോടി രൂപയില്‍ അധികമാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഭാര്യയെ കാറിനുള്ളില്‍ വച്ച് മര്‍ദ്ദിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച് ഭര്‍ത്താവ്  (1 hour ago)

കേന്ദ്ര മന്ത്രിസഭയിലേക്ക് നിതീഷ് കുമാര്‍ ഉണ്ടാകില്ല  (1 hour ago)

ഏഴ് മാസം ഗര്‍ഭിണിയായ യുവതിയെ ക്രൂരമായി കൊലപ്പെടുത്തി ഭര്‍ത്താവും അമ്മായിയച്ഛനും  (1 hour ago)

കൊല്ലത്ത് മത്സ്യബന്ധന ബോട്ട് കപ്പലുമായി കൂട്ടിയിടിച്ച് രണ്ട് പേരെ കാണാതായി  (1 hour ago)

ഡോ. വന്ദന ദാസ് കൊലക്കേസില്‍ വാദം പൂര്‍ത്തിയായി  (2 hours ago)

ചരക്ക് വിമാനങ്ങളില്‍ യുഎഇയിലേക്ക് ഭക്ഷ്യവസ്തുക്കള്‍ എത്തിച്ച് ലുലു ഗ്രൂപ്പ്  (2 hours ago)

കാസര്‍കോട് ഒന്‍പത് വയസ്സുകാരന്‍ കാറിടിച്ചു മരിച്ചു  (2 hours ago)

മെഡിക്കല്‍ കോളേജില്‍ അത്യാഹിത വിഭാഗത്തിലെ ലിഫ്റ്റില്‍ 6 പേര്‍ കുടുങ്ങി  (2 hours ago)

ഭര്‍ത്താവ് മരിച്ച് മൂന്നാഴ്ച തികയും മുന്‍പേ വിവാഹം; സഹോദരിമാരുടെ സംശയത്തില്‍ തെളിഞ്ഞത് ക്രൂര കൊലപാതകം  (2 hours ago)

പണം ഇരട്ടിയാക്കി നല്‍കാമെന്ന് വാഗ്ദാനം നല്‍കി 10 ലക്ഷം രൂപ തട്ടിയെടുത്ത രണ്ട് പേര്‍ അറസ്റ്റില്‍  (3 hours ago)

താന്‍ പാര്‍ട്ടിക്ക് വേണ്ടി വന്നതാണെന്ന് ആളുകള്‍ തെറ്റിദ്ധരിക്കും: സിപിഎം ജില്ലാ സെക്രട്ടറിയോട് ടൗണ്‍ഷിപ്പ് സന്ദര്‍ശനത്തിനിടെ അതൃപ്തി കാട്ടി മമ്മൂട്ടി  (3 hours ago)

വട്ടിയൂര്‍ക്കാവില്‍ മേയര്‍ക്കും ആശാനാഥിനും ഒപ്പം ചുവരെഴുതി തുടങ്ങി ശ്രീലേഖ  (3 hours ago)

കേരളത്തിന് അഞ്ച് ഉറപ്പുകള്‍ പ്രഖ്യാപിച്ച് രാഹുല്‍ഗാന്ധി  (3 hours ago)

ലോകം മുഴുവൻ മിഡിൽ ഈസ്റ്റിലെ യുദ്ധം കണ്ട് ശ്വാസമടക്കി ഇരിക്കുമ്പോൾ  (4 hours ago)

അത് ഞാൻ നോക്കിക്കോളാം. നിങ്ങൾ അതോർത്ത് വിഷമിക്കരുത്. നിങ്ങൾ വിഷമിച്ചാൽ എനിക്ക് മുറിവേൽക്കും....വിജയ്  (4 hours ago)

Malayali Vartha Recommends