ഭിന്നലിംഗക്കാരിയായ ആദ്യ എസ്.ഐ ചുമതലയേറ്റു

ഭിന്നലിംഗത്തില്‍പ്പെട്ട രാജ്യത്തെ ആദ്യ പൊലീസ് സബ് ഇന്‍സ്െപക്ടറായി പ്രത്വിക യാഷിനി ചുമതലയേറ്റു. ചെന്നൈയില്‍ ജനിച്ച പ്രദീപ്കുമാര്‍ സേലം ഗവ. ആര്‍ട്‌സ് കോളജില്‍ ബിരുദപഠനം പൂര്‍ത്തിയാക്കിയ ശേഷമാണ് ശസ്ത്രക്രിയ നടത്തി പ്രത്വിക യാഷിനിയായി മാറിയത്.
ഭിന്നലിംഗക്കാരിയെന്ന കാരണത്താല്‍ എസ്.െഎ ആകാനുള്ള പ്രത്വികയുടെ അപേക്ഷ തള്ളിയിരുന്നു. ഇതിനെതിരെ ഹൈകോടതിയെ സമീപിക്കുകയായിരുന്നു. കോടതിവിധി അനുകൂലമായതോടെയാണ് നിയമനം ലഭിച്ചത്. ചെന്നൈ പൊലീസ് അക്കാദമിയില്‍ പരിശീലനം പൂര്‍ത്തിയാക്കിയ പ്രത്വിക ഉള്‍പ്പെടെ 18 പേര്‍ക്ക് ധര്‍മപുരി ജില്ലയിലാണ് നിയമനം. ആറുമാസത്തെ പ്രായോഗിക പരിശീലനത്തിനുശേഷം എസ്.െഎ ആയി നിയമിക്കപ്പെടും.
https://www.facebook.com/Malayalivartha























