കേരളത്തില്‍ നോട്ട് പ്രതിസന്ധി തുടരുന്നു;റിസര്‍വ് ബാങ്ക് കേരളത്തെ അവഗണിക്കുന്നു, ശമ്പളവും, പെന്‍ഷനും മുടങ്ങി

കേരളത്തില്‍ നോട്ട് ദുരിതത്തിന് അവസാനം ഉണ്ടായിട്ടില്ല. ട്രഷറികളില്‍ പണമില്ലാതായതോടെ ശമ്ബളവിതരണവും പെന്‍ഷന്‍ വിതരണവും മുടങ്ങി. മതിയായ നോട്ടുകള്‍ റിസര്‍വ് ബാങ്ക് നല്‍കാത്തതിനാലാണ് ഈ പ്രതിസന്ധി ഉണ്ടായതെന്ന് ട്രഷറി അധികൃതര്‍ അറിയിച്ചു. ആവശ്യമുള്ള പണം നല്‍കണമെന്ന് റിസര്‍വ് ബാങ്ക് അധികൃതരോട് ആവശ്യപ്പെട്ടിരുന്നെങ്കിലും കേരളത്തെ അവഗണിക്കുകയായിരുന്നു എന്ന് ധനമന്ത്രി തോമസ് ഐസക്ക് പറഞ്ഞു.
എസ്ബിഐ അധികൃതരെ ആശങ്ക അറിയിച്ചിട്ടുണ്ട്. തിരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങള്‍ക്ക് ആവശ്യത്തിന് കറന്‍സി നല്‍കുന്ന റിസര്‍വ് ബാങ്ക്, കേന്ദ്രസര്‍ക്കാരിന്റെ രാഷ്ട്രീയ ഉപകരണമായി മാറി. സംസ്ഥാനത്തെ എസ്ബിഐ എടിഎമ്മുകളിലും ഇന്ന് പണം ഉണ്ടായിരുന്നില്ല. കഴിഞ്ഞ ശനിയാഴ്ച മുതല്‍ എസ്ബിഐ എടിഎമ്മുകളില്‍ പണം ഇല്ലായിരുന്നു എന്നാണ് ആരോപണം. ഇന്ന് വൈകുന്നേരത്തിനകം എടിഎമ്മുകളില്‍ പണം എത്തിക്കുമെന്ന് എസ്ബിഐ അധികൃതര്‍ വ്യക്തമാക്കി.
5.85 കോടി ചോദിച്ചപ്പോള്‍ കോട്ടയം ജില്ലയിലെ ട്രഷറികള്‍ക്ക് കിട്ടിയത് 1.83 കോടി രൂപ മാത്രമാണ്. പത്ത് ലക്ഷം രൂപ ചോദിച്ച എരുമേലി സബ് ട്രഷറിക്ക് ഒരു രൂപ പോലും കിട്ടിയില്ല. 30 ലക്ഷം ചോദിച്ച പാമ്ബാടി ട്രഷറിക്ക് കിട്ടിയത് മൂന്നു ലക്ഷം രൂപ മാത്രം. മുപ്പത് ലക്ഷം ആവശ്യപ്പെട്ട പള്ളിക്കാത്തോട് ട്രഷറിക്കും 50 ലക്ഷം ചോദിച്ച മുണ്ടക്കയം ട്രഷറിക്കും കിട്ടിയത് അഞ്ച് ലക്ഷം രൂപ വീതമാണ്. ഒരു ട്രഷറികള്‍ക്കും ചോദിച്ചത്ര കറന്‍സി കിട്ടാത്തത് കൊണ്ടാണ് നോട്ടുപ്രതിസന്ധി ഉണ്ടായത്.
https://www.facebook.com/Malayalivartha
























