മിസ്ഡ് കോളിന്റെ പുറതെ പോയ ഗള്‍ഫുകാരന്റെ ഭാര്യ ഒടുവിലെത്തിയത്? കഞ്ചാവ് മാഫിയയില്‍

എല്ലാവര്‍ക്കും ഇത് ഒരു പാഠമാകണം. മിസ്ഡ് കോള്‍ വരുമ്പോള്‍ സൂക്ഷിക്കാനും ഈ സംഭവം ഒരു ഉദാഹരണമാകണം. സമാധാന ജീവിതം നയിച്ചുവരവെ ലഭിച്ച ഒരു മിസ്ഡ് കോളാണ് ജസീല എന്ന യുവതിയുടെ ജീവിതം മാറ്റി മറിച്ചതും അവളെ കഞ്ചാവ് മാഫിയയിലെത്തിച്ചതും. തളിപ്പറമ്പ് സ്വദേശിയായ ഗള്‍ഫുകാരന്റെ ഭാര്യയായിരുന്നു ജസീല.
മൂന്ന് മാസം മുമ്പ് തന്റെ ഫോണിലേക്ക് ഒരു മിസ്ഡ് കോള്‍ വന്നു. തിരിച്ചു വിളിച്ചപ്പോള്‍ ആലപ്പുഴ സ്വദേശിയായ ഫെഫീക്. അയാളുടെ ഹൃദ്യമായ ഇടപെടലില്‍ മനം മയങ്ങിയ ജസീല പിന്നീട് വിളി പതിവാക്കി. ഒരുദിവസം അവള്‍ ഭര്‍ത്താവിനെയും കുഞ്ഞിനെയും ഉപേക്ഷിച്ച് ഷെഫീക്കിനൊപ്പം ഒളിച്ചോടി.
നാല് ദിവസം കഴിഞ്ഞ് തിരിച്ചെത്തിയെങ്കിലും പിന്നീട് കുഞ്ഞുമായി നാടുവിട്ടു. സംഭവം നാട്ടില്‍ പാട്ടായതോടെ ഗള്‍ഫിലായിരുന്ന ഭര്‍ത്താവ് നാട്ടില്‍ തിരിച്ചെത്തി. ബന്ധം വേര്‍പെടുത്താനും കുഞ്ഞിനെ തിരികെ ലഭിക്കാനും നിയമനടപടി സ്വീകരിച്ചു. ഇതോടെ കുഞ്ഞിനെ തിരികെ നല്‍കാന്‍ ജസീല തയ്യാറായി.
ഇതിന് ശേഷം അവരെക്കുറിച്ച് നാട്ടിലാരും കേട്ടിട്ടില്ല. കഴിഞ്ഞ ദിവസം ഷെഫീക്കിനൊപ്പം കഞ്ചാവ് കടത്തിന് പിടിയിലാകുമ്പോഴാണ് നാട്ടുകാര്‍ ജസീലയെക്കുറിച്ച് വീണ്ടും കേള്‍ക്കുന്നത്. ഷെഫീക്കിന് കഞ്ചാവ് കച്ചവടമായിരുന്നു പണി. ജസീലയും ഒപ്പമെത്തിയതോടെ കച്ചവടം ഇരുവരും ഒരുമിച്ചായി. ഇതിനിടെയാണ് തമിഴ്‌നാട്ടില്‍ നിന്നും കഞ്ചാവ് കടത്തുന്നതിനിടെ ഇരുവരും പിടിയിലായത്.
https://www.facebook.com/Malayalivartha
























