ജിഷ്ണുവിന്റെ മരണവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ കൃഷ്ണദാസിനെ വിട്ടയച്ചു

ജിഷ്ണു പ്രണോയിയുടെ മരണവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ പാമ്പാടി നെഹ്‌റു കോളജ് ചെയര്‍മാന്‍ പി. കൃഷ്ണദാസിനെ പോലീസ് വിട്ടയച്ചു. ഇരിങ്ങാലക്കുട ഡിവൈഎസ്പി ഓഫീസില്‍ അഞ്ചു മണിക്കൂര്‍ ചോദ്യം ചെയ്യലിനു ശേഷമാണ് കൃഷ്ണദാസിനെ വിട്ടയച്ചത്.
മുന്‍കൂര്‍ ജാമ്യമുള്ളതിനാല്‍ അറസ്റ്റ് രേഖപ്പെടുത്തി ചോദ്യം ചെയ്ത ശേഷം വിട്ടയക്കുകയായിരുന്നു. ആവശ്യമായി വന്നാല്‍ കൃഷ്ണദാസിനെ വീണ്ടും ചോദ്യം ചെയ്യുമെന്നും പോലീസ് അറിയിച്ചു. കൃഷ്ണദാസിനെ ഇരിങ്ങാലക്കുട ഡിവൈഎസ്പി ഓഫീസിലേക്ക് വിളിച്ചുവരുത്തിയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. വൈകിട്ട് ആറോടെയാണ് കൃഷ്ണദാസിനെ ഡിവൈഎസ്പി ഓഫീസിലേക്ക് വിളിച്ചുവരുത്തിയത്.
എന്നാല്‍ ബുധനാഴ്ച മുതല്‍ തുടങ്ങുന്ന സമരത്തില്‍ നിന്നും പിന്നോട്ടില്ലെന്ന് മഹിജ വ്യക്തമാക്കി. കൃഷ്ണദാസിനെ മാത്രമല്ല പ്രവീണ്‍ അടക്കമുള്ള പ്രതികളെ മുഴുവന്‍ അറസ്റ്റ് ചെയ്യണമെന്നും മഹിജ ആവശ്യപ്പെട്ടു. . പോലീസ് ആസ്ഥാനത്തിനു മുന്നിലാണ് സമരം.
https://www.facebook.com/Malayalivartha

























