ആഭ്യന്തര വകുപ്പിന്റെ ഭരണകാര്യങ്ങളില്‍ ഉണ്ടാകുന്ന വീഴ്ച പരിഹരിക്കാന്‍ മുഖ്യമന്ത്രിക്ക് പ്രത്യേക ഉപദേഷ്ടാവിനെ നിയമിക്കാന്‍ ആലോചന

ആഭ്യന്തര വകുപ്പിന്റെ ഭരണകാര്യങ്ങളില്‍ ഉണ്ടാകുന്ന വീഴ്ച പരിഹരിക്കാനായി മുഖ്യമന്ത്രിക്ക് പ്രത്യേക ഉപദേഷ്ടാവിനെ നിയമിക്കാന്‍ ആലോചന. പോലീസുകാരുടെ ചില നടപടികളില്‍ വിമര്‍ശനം വ്യാപകമായതോടെയാണ് പ്രത്യേക ഉപദേഷ്ടാവിനായുള്ള തീരുമാനം.
അധികാരമേറ്റപ്പോള്‍ തന്നെ ഉപദേഷ്ടാവിനായുള്ള ആലോചനയുണ്ടായിരുന്നെങ്കിലും പിന്നീട് വേണ്ടെന്ന് വെയ്ക്കുകയായിരുന്നു. പോലീസ് തലപ്പത്ത് ഉടന്‍ തന്നെ ശക്തമായ അഴിച്ചു പണികള്‍ നടക്കും. ജേക്കബ് തോമസ് അവധിയില്‍ പ്രവേശിച്ച സാഹചര്യത്തില്‍ ഡിജിപി ലോക്‌നാഥ് ബഹ്‌റയാണ് വിജിലന്‍സ് തലവന്‍.
മുന്‍ ഐഎഎസ് ഉദ്യോഗസ്ഥനോ മുന്‍ ഡിജിപി ആയോ വിരമിച്ച ആരെങ്കിലുമാകാം മുഖ്യമന്ത്രിയുടെ ഉപദേഷ്ടാവാകുന്നത്. പാര്‍ട്ടി സെക്രട്ടറിയേറ്റിനിടെ പോലീസിനെതിരെ വ്യാപക വിമര്‍ശനം ഉയര്‍ന്നിരുന്നു. മുന്‍ എല്‍ഡിഎഫ് ഭരണകാലത്ത് ആഭ്യന്തര മന്ത്രിയായിരുന്ന കോടിയേരി ബാലകൃഷ്ണന് ഉപദേഷ്ടാവുണ്ടായിരുന്നു. മുതിര്‍ന്ന ഐഎസ് ഉദ്യോഗസ്ഥന്‍ സി രാമചന്ദ്രനായിരുന്നു ഉപദേഷ്ടാവ്.
https://www.facebook.com/Malayalivartha

























