കേരളം മുഴുവന്‍ പ്രതിഷേധം കത്തുന്നു; പിണറായിക്ക് മാത്രം നോ പ്രോബ്ലം...ഇങ്ങനെയാണ് പോക്കെങ്കില്‍ ചെങ്കൊടി റയില്‍വേ സ്‌റ്റേഷനില്‍ ഒതുങ്ങും!

ഇങ്ങനെയാണ് പോകുന്നതെങ്കില്‍ സംസ്ഥാനത്തെ റയില്‍വേ സ്‌റ്റേഷനുകളില്‍ മാത്രമായി ചെങ്കൊടി ഒരുങ്ങും.തീവണ്ടി യഥാ സ്ഥാനത്ത് നിര്‍ത്താന്‍ വേണ്ടിയായിരിക്കും സ്‌റ്റേഷനില്‍ ചെങ്കൊടി ഉപയോഗിക്കുക.
കേരളത്തില്‍ ബംഗാള്‍ ആവര്‍ത്തിക്കും. ജിഷ്ണു പ്രണോയിയുടെ അമ്മയോട് ഇന്ന് പോലീസ് കാണിച്ചതില്‍ നിന്ന് ഇതാണ് മനസിലാക്കേണ്ടത്. ഇ എം എസ് മന്ത്രിസഭയുടെ അറുപതാം വാര്‍ഷികം ആഘോഷിക്കുന്ന ദിവസം തന്നെ ഇങ്ങനെ സംഭവിച്ചതില്‍ ദുരൂഹതയുണ്ട്. മന പൂര്‍വം പ്രകോപനം ഉണ്ടാക്കിയ മ്യൂസിയം എസ്.ഐ യുടെ ശ്രമം സര്‍ക്കാരിനെ അട്ടിമറിക്കലാണോ എന്ന് സംശയമുണ്ട്.
കേരളത്തിലെ ഇടതു മന്ത്രിസഭ മാത്യശാപത്തിന്റെ തീചൂളയില്‍ വെന്തുരുകുന്നു. കേരളത്തെ ശരിയാക്കുമെന്ന് പറഞ്ഞ് അധികാരത്തിലേറിയവര്‍ മകന്‍ നഷ്ടപ്പെട്ട ഒരു പാവം അമ്മയെ തെരുവിലിട്ട് വലിച്ചിഴച്ചു.
പെരുമ്പാവൂരില്‍ ജിഷ എന്ന പെണ്‍കുട്ടി കൊല്ലപ്പെട്ടപ്പോള്‍ ഹര്‍ത്താലും സമരവും നടത്തിയവരാണ് ഇപ്പോള്‍ ഒരമ്മയെ തെരുവില്‍ വലിച്ചിഴച്ചത്.
സംസ്ഥാനം ആരു ഭരിച്ചാലും അവര്‍ക്കുള്ളത് അധികാരത്തിന്റെ മുഖം മാത്രമാണെന്നതാണ് വാസ്തവം. അതാണ് നീതിക്കുവേണ്ടി തെരുവില്‍ അലഞ്ഞ ഒരമ്മയോട് സര്‍ക്കാര്‍ കാണിച്ചത്.
ഇതെല്ലാം ചെയ്തത് പാവങ്ങളുടെ സര്‍ക്കാര്‍ ആണെന്നതാണ് അതിശയകരം.അതേസമയം മകനെ കൊന്ന സമ്പന്നരെ തൊടാന്‍ സര്‍ക്കാര്‍ പേടിക്കുന്നു. സംസ്ഥാനത്തെ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും ഒത്തൊരുമയോടെ നിന്ന വിഷയത്തിലാണ് ഇങ്ങനെ സംഭവിച്ചതെന്നോര്‍ക്കണം.
അതേസമയം സമരം ചെയ്യാനെത്തിയ അമ്മക്കരികിലേക്ക് സംസ്ഥാന മുഖ്യമന്ത്രിയോ .ഡി ജി പി യോ ചെന്നിരുന്നെങ്കിലോ? അങ്ങനെ സംഭവിച്ചെങ്കില്‍ എന്താകുമായിരുന്നു ഭവിഷ്യത്ത്?
കേരളം വിദ്യാഭ്യാസപരവും സാംസ്‌കാരികവുമായി ഉയര്‍ന്ന സംസ്ഥാനമാണ്. മാധ്യമ ലോകം അതിശക്തവുമാണ്. അങ്ങനെയൊരു സംസ്ഥാനത്ത് അധികാരത്തിന്റെ ദുര്‍മേദസ് ജനം പൊറുക്കില്ല.
https://www.facebook.com/Malayalivartha

























