Widgets Magazine
16
Apr / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

വെമുലയുടെ അമ്മയെ മാലയിട്ടവര്‍ ജിഷ്ണുവിന്റെ അമ്മയെ തെരുവിലിട്ട് തല്ലിച്ചതച്ചു

06 APRIL 2017 07:06 AM IST
മലയാളി വാര്‍ത്ത

ഹൈദ്രാബാദ് കേന്ദ്ര സര്‍വകലാശാലയിലെ ഹോസ്റ്റലില്‍ ജീവനൊടുക്കിയ രോഹിത് വെമുലയുടെ മാതാവ് രാധിക വെമുലയെ മാലയിട്ട് സ്വീകരിച്ചവര്‍ പാമ്പാടി നെഹ്‌റു കോളേജില്‍ ആത്മഹത്യ ചെയ്ത ജിഷ്ണു പ്രണോയിയുടെ അമ്മയെ ഭരണകൂടത്തിന്റെ അനുമതിയോടെ പോലീസ് നടുറോഡിലിട്ട് തല്ലിച്ചതച്ചു. എസ്എഫ്‌ഐ പ്രവര്‍ത്തകനായിരുന്ന ജിഷ്ണുവിന്റെ കുടുംബം ശക്തമായ സിപിഎം അനുഭാവികളുമാണ്. എന്നിട്ടും നീതിക്ക് വേണ്ടി തെരുവിലിറങ്ങിയ ജിഷ്ണുവിന്റെ അമ്മയെ പോലീസ് ലാത്തികൊണ്ടും ബ്യൂട്ട്കൊണ്ടുമാണ് നേരിട്ടത്.

മനുഷ്യ ജീവന്‍, അത് പുരുഷന്റെയോ സ്ത്രീയുടെയോ ദളിതന്റെയോ ബ്രാഹ്മണന്റെയോ ആയിക്കൊള്ളട്ടെ, വളരെ വിലപ്പെട്ടതാണ്. രാജാവെന്നോ പ്രജയെന്നോ ഉള്ള വ്യത്യാസമൊന്നും മനുഷ്യജീവനില്‍ കാണാന്‍ ശ്രമിക്കരുത്. ഓരോ മരണവും വേദനാജനകമാണ്. മരിക്കുന്നവര്‍ക്കും അവരുടെ വേണ്ടപ്പെട്ടവര്‍ക്കും അതു സൃഷ്ടിക്കുന്ന വേദനയും ദുഃഖവും വിവരണാതീതവുമാണ്.

വെമുലയുടെ കഥ, ദേശീയ ദിനപത്രങ്ങളും മുഴുനീള വാര്‍ത്താചാനലുകളും ആഘോഷിച്ചു. പത്രങ്ങളില്‍ വേമുലയുടെ ആത്മഹത്യ ഒരു സാധാരണ സംഭവം എന്ന നിലയിലാണ് ആദ്യം റിപ്പോര്‍ട്ട് ചെയ്തത്. പിന്നീട് സംഗതി ആകെ മാറി. ഉള്‍പേജില്‍ സിംഗിള്‍ കോളം വാര്‍ത്തയാക്കിയും, ”ഒരു ദളിത് പണ്ഡിതന്റെ മരണം” എന്ന മുഖപ്രസംഗമെഴുതിയും മൂന്നോ നാലോ ലേഖനങ്ങള്‍ പ്രസിദ്ധീകരിച്ചുമാണ് മതേതര വ്യാഘ്രങ്ങള്‍ വെമുലയുടെ മരണം കൊണ്ടാടിയത്.
വെമുലയുടെ മരണത്തിന് ഉത്തരവാദി കേന്ദ്ര മാനവശേഷി മന്ത്രി സ്മൃതി ഇറാനി ഉള്‍പ്പെടെ കണ്ടാലറിയാവുന്ന നൂറുപേരാണെന്നും അവരൊക്കെ സംഘ പരിവാര്‍ സംഘടനാ അംഗങ്ങളാണെന്നും സിപിഎം നേതാവ് സീതാറാം യെച്ചൂരി പറഞ്ഞത് നാം മറന്നിട്ടില്ല. രോഹിത് വെമുല ജീവനൊടുക്കാന്‍ സാഹചര്യമുണ്ടാക്കിയത് കേന്ദ്രസര്‍ക്കാരെന്ന് ആരോപിച്ച് പ്രക്ഷോഭം സംഘടിപ്പിച്ചു. വെമുലയുടെ അമ്മ രാധിക വെമുലയെ നാടു നീളെ സിപി‌എം നേതാക്കള്‍ കൊണ്ടു നടന്നു. എന്നാല്‍ ജിഷ്ണു പ്രണോയിയുടെ മരണവുമായി ബന്ധപ്പെട്ട വിഷയത്തില്‍ ഇടപെട്ട പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് അംഗത്വം പുതുക്കി നല്‍കുന്നത് വിലക്കിയാണ് സിപി‌എം ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചത്.

വിഎസ് അച്യുതാനന്ദന്‍ ജിഷ്ണുവിന്റെ വീട് സന്ദര്‍ശിച്ചപ്പോള്‍ ആളുകളെ സംഘടിപ്പിക്കാന്‍ നേതൃത്വം നല്‍കിയെന്നും, സന്ദര്‍ശനത്തിന് വ്യാപക പ്രചാരണം നല്‍കിയെന്നും ആരോപിച്ചാണ് സിഐടിയു സംസ്ഥാന കമ്മിറ്റിയംഗത്തിന് പാര്‍ട്ടി അംഗത്വം നഷ്ടപ്പെടാന്‍ കാരണമായത്. കേസുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ക്ക് ജിഷ്ണുവിന്റെ രക്ഷിതാക്കളെയും ബന്ധുക്കളെയും സഹായിച്ച പാര്‍ട്ടി അംഗങ്ങള്‍ക്കും അംഗത്വം പുതുക്കി നല്‍കിയില്ല.

ജിഷ്ണു പ്രണോയ് മരിച്ചിട്ട് രണ്ടരമാസം പിന്നിട്ടിട്ടും ഇതുവരെ പ്രതികളെ അറസ്റ്റ് ചെയ്യാന്‍ പോലീസിന് സാധിച്ചിട്ടില്ല. നെഹ്‌റു ഗ്രൂപ്പ് ചെയര്‍മാന്‍ പികെ കൃഷ്ണദാസാണ് കേസിലെ ഒന്നാം പ്രതി. നെഹ്‌റു കോളേജ് വൈസ് പ്രിന്‍സിപ്പാള്‍ ശക്തിവേല്‍, അധ്യാപകനായ പ്രവീണ്‍, വിപിന്‍, കോളേജ് പിആര്‍ഒ സജിത്ത് എന്നിവരാണ് മറ്റു പ്രതികള്‍. നേരത്തെ മുഖ്യമന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചയില്‍ നല്‍കിയ ഉറപ്പുകള്‍ നടപ്പിലാക്കാത്ത പശ്ചാത്തലത്തിലാണ് കുടുംബം നിരാഹാര സമരത്തിലേക്ക് എത്തിയത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇറാന് ആയുധങ്ങള്‍ നല്‍കരുതെന്ന് ചൈനീസ് പ്രസിഡന്റിന് കത്തെഴുതി ട്രംപ്  (3 hours ago)

സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു  (4 hours ago)

പടക്കം പൊട്ടിത്തെറിച്ച് 16കാരന് ദാരുണാന്ത്യം  (5 hours ago)

പശ്ചിമേഷ്യയിൽ അമേരിക്കയും ഇറാനും തമ്മിൽ നിലനിൽക്കുന്ന സംഘർഷാവസ്ഥയ്ക്ക് ശാശ്വത പരിഹാരം കാണാനുള്ള സമാധാന ചർച്ചകൾ വീണ്ടും തുടങ്ങുമെന്ന വലിയ പ്രതീക്ഷയിൽ ലോകം  (5 hours ago)

എറണാകുളം ജില്ലയിൽ ചിക്കുൻഗുനിയ കേസുകൾ പടർന്നുപിടിക്കുന്ന സാഹചര്യത്തിൽ ആരോഗ്യ അധികൃതർ ജാഗ്രതാ  (5 hours ago)

രമേഷ് പിഷാരടിയെന്ന രാഷ്ട്രീയക്കാരനെക്കുറിച്ച് മറുപടിയുമായി കുഞ്ചാക്കോ ബോബന്‍  (5 hours ago)

മണ്ഡല പുനർനിർണയം എന്ന പേരിൽ കേന്ദ്ര സർക്കാർ ധൃതിയിൽ നടത്താൻ ശ്രമിക്കുന്നത് സാധാരണ ഭരണപരിഷ്കാരം എന്ന നിലയിൽ ചുരുക്കി കാണാനാവില്ലെന്നു മുഖ്യമന്ത്രി  (6 hours ago)

എൽ നിനോ ചതിക്കും ജനങ്ങൾ പിടയുന്നു...! മാറിമറിഞ്ഞ് പ്രവചനം..! മാനത്ത് ആ മുഴക്കം  (6 hours ago)

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളുടെ അശ്ലീല ദൃശ്യങ്ങള്‍ പ്രചരിപ്പിച്ച 19കാരന്‍ അറസ്റ്റില്‍  (6 hours ago)

പടക്കം പൊട്ടിത്തെറിച്ച് വിദ്യാർത്ഥി മരിച്ചു. കോഴിക്കോട് കൊയിലാണ്ടിയിൽ 16കാരനായ അദ്വൈത് ആണ് മരിച്ചത്  (6 hours ago)

മാനത്ത് ആ മുഴക്കം മാറിമറിഞ്ഞ് പ്രവചനം..! കേന്ദ്രത്തിന്റെ മുന്നറിയിപ്പ് ജനങ്ങൾ പിടയുന്നു...!എൽ നിനോ ചതിക്കും  (6 hours ago)

ചൈന നിന്ന് കുലുങ്ങി വൻ സ്ഫോടനം..! ജനങ്ങൾ ചിതറി അമേരിക്ക ചൈനയിൽ ഇറങ്ങി കളി തുടങ്ങി..!യുദ്ധം..?  (6 hours ago)

നിതിനെ കൊന്ന് താഴേക്ക് എറിഞ്ഞത്..! കൊലയാളി പിറകിലുണ്ടായിരുന്നു!! ദൈവം ബാക്കി വച്ച തെളിവ് !! പ്രിൻസിപ്പൽ അടക്കം തൂങ്ങും ..!  (6 hours ago)

കൊച്ചിയില്‍ വിഷുദിനത്തില്‍ മിന്നല്‍ പരിശോധനയില്‍ വന്‍ ലഹരിവേട്ട  (6 hours ago)

ഇറാന്റെ അണ്ണാക്കിൽ ചെക്ക്‌ വെച്ച് ട്രംപ്...!നമുക്ക് ഗോദയിൽ കാണാം പക്ഷേ രണ്ട് കണ്ടീഷൻസ്‌ കടയ്ക്കൽ അമേരിക്കയുടെ വെടിക്കെട്ട്  (6 hours ago)

Malayali Vartha Recommends