Widgets Magazine
16
Apr / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ചേട്ടനെ കൊന്നുകളഞ്ഞ പ്രതികളെ പിടിക്കാതെ മഹിജയെ വലിച്ചിഴയ്ക്കുന്നത് ടിവിയിൽ കണ്ട് കണ്ണീരുണങ്ങാതെ മകൾ

06 APRIL 2017 08:20 AM IST
മലയാളി വാര്‍ത്ത

നാദാപുരം∙ അമ്മ മഹിജയെ പൊലീസുകാർ റോഡിലിട്ട് വലിച്ചിഴക്കുന്ന രംഗം ടിവിയിൽ കണ്ട അവിഷ്ണ ‘അമ്മേ..’എന്നു വിളിച്ചു പൊട്ടിക്കരഞ്ഞു. മൂന്നു മാസങ്ങൾക്കു ശേഷം ജിഷ്ണു പ്രണോയിയുടെ ഏക സഹോദരി അവിഷ്ണയ്ക്ക് ചുറ്റും ഇന്നലെ വീണ്ടും കണ്ണീരിന്റെ കാർമേഘങ്ങൾ ഉരുണ്ടു കൂടി. മാതാപിതാക്കൾ തിരുവനന്തപുരത്തേക്കു പോയതിനാൽ മഹിജയുടെ അമ്മ ചന്ദ്രിയോടൊപ്പമായിരുന്നു അവിഷ്ണ കഴിഞ്ഞിരുന്നത്. പകൽ മറ്റൊരു വീട്ടിലായിരുന്ന അവിഷ്ണ വൈകിട്ടോടെ സ്വന്തം വീട്ടിലേക്കു പോന്നു.ടി വി ക്കു മുന്നിലിരുന്ന ആവിഷ്‌ണ പൊട്ടിക്കരയുകയായിരുന്നു.ഒരു കുടുംബം നിസഹായരായി നിയമപാലകർക്കുമുന്നിൽ നിലവിളിക്കുകയാണ്.
അമ്മയ്ക്കു പരുക്കേറ്റെന്നും ആശുപത്രിയിലാണെന്നുമറിഞ്ഞതു മുതൽ അവിഷ്ണയ്ക്ക് കണ്ണീരടക്കാൻ കഴിയുന്നില്ല. പല തവണ ഫോണിൽ അച്ഛൻ അശോകൻ ഉൾപ്പെടെയുള്ളവരുമായി ബന്ധപ്പെട്ട് പ്രശ്നമൊന്നുമില്ലെന്ന് അറിഞ്ഞെങ്കിലും അമ്മയുടെ അരികത്തെത്താനാണ് അവിഷ്ണയുടെ ഹൃദയം തുടിക്കുന്നത്. അവിഷ്ണ എസ്എസ്എൽസി പരീക്ഷയ്ക്കു പഠിച്ചു കൊണ്ടിരിക്കുന്നതിനിടയിലായിരുന്നു ജിഷ്ണുവിന്റെ ദാരുണ അന്ത്യം. പിന്നീട് വീട്ടിൽ നേതാക്കളുൾപ്പെടെയുള്ളവർ വരികയും അവരോടെല്ലാം ജിഷ്ണുവിനെക്കുറിച്ച് പറഞ്ഞ് അമ്മ മഹിജ പൊട്ടിക്കരയുകയും ചെയ്യുമ്പോൾ അമ്മയുടെ കണ്ണീരൊപ്പിക്കൊണ്ടിരുന്നത് അവിഷ്ണയായിരുന്നു.

തലസ്ഥാനത്ത് ഒരു സംഘം പൊലീസുകാർ വലിച്ചിഴച്ചു കൊണ്ടു പോകുമ്പോൾ അമ്മയുടെ കണ്ണീരു തുടയ്ക്കാൻ താനില്ലാതെ പോയ ദുഃഖവുമായാണ് അവിഷ്ണ ഇന്നലെ വീട്ടിൽ കരഞ്ഞു കലങ്ങിയ കണ്ണുകളുമായി കഴിഞ്ഞത്. ജിഷ്ണുവിന്റെ നാടായ വളയത്ത് ഇന്നലെ പ്രതിഷേധ പ്രകടനങ്ങളുടെ ദിനമായിരുന്നു. സിപിഎം അനുഭാവികളായ ജിഷ്ണുവിന്റെ കുടുംബത്തിന് തിരുവനന്തപുരത്തു നേരിട്ട ദുരവസ്ഥയിൽ പ്രതിഷേധിച്ച് സിപിഎം ഒഴികെയുള്ള എല്ലാ കക്ഷികളും ടൗണിൽ പ്രകടനം നടത്തി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇറാന് ആയുധങ്ങള്‍ നല്‍കരുതെന്ന് ചൈനീസ് പ്രസിഡന്റിന് കത്തെഴുതി ട്രംപ്  (3 hours ago)

സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു  (4 hours ago)

പടക്കം പൊട്ടിത്തെറിച്ച് 16കാരന് ദാരുണാന്ത്യം  (5 hours ago)

പശ്ചിമേഷ്യയിൽ അമേരിക്കയും ഇറാനും തമ്മിൽ നിലനിൽക്കുന്ന സംഘർഷാവസ്ഥയ്ക്ക് ശാശ്വത പരിഹാരം കാണാനുള്ള സമാധാന ചർച്ചകൾ വീണ്ടും തുടങ്ങുമെന്ന വലിയ പ്രതീക്ഷയിൽ ലോകം  (5 hours ago)

എറണാകുളം ജില്ലയിൽ ചിക്കുൻഗുനിയ കേസുകൾ പടർന്നുപിടിക്കുന്ന സാഹചര്യത്തിൽ ആരോഗ്യ അധികൃതർ ജാഗ്രതാ  (5 hours ago)

രമേഷ് പിഷാരടിയെന്ന രാഷ്ട്രീയക്കാരനെക്കുറിച്ച് മറുപടിയുമായി കുഞ്ചാക്കോ ബോബന്‍  (5 hours ago)

മണ്ഡല പുനർനിർണയം എന്ന പേരിൽ കേന്ദ്ര സർക്കാർ ധൃതിയിൽ നടത്താൻ ശ്രമിക്കുന്നത് സാധാരണ ഭരണപരിഷ്കാരം എന്ന നിലയിൽ ചുരുക്കി കാണാനാവില്ലെന്നു മുഖ്യമന്ത്രി  (6 hours ago)

എൽ നിനോ ചതിക്കും ജനങ്ങൾ പിടയുന്നു...! മാറിമറിഞ്ഞ് പ്രവചനം..! മാനത്ത് ആ മുഴക്കം  (6 hours ago)

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളുടെ അശ്ലീല ദൃശ്യങ്ങള്‍ പ്രചരിപ്പിച്ച 19കാരന്‍ അറസ്റ്റില്‍  (6 hours ago)

പടക്കം പൊട്ടിത്തെറിച്ച് വിദ്യാർത്ഥി മരിച്ചു. കോഴിക്കോട് കൊയിലാണ്ടിയിൽ 16കാരനായ അദ്വൈത് ആണ് മരിച്ചത്  (6 hours ago)

മാനത്ത് ആ മുഴക്കം മാറിമറിഞ്ഞ് പ്രവചനം..! കേന്ദ്രത്തിന്റെ മുന്നറിയിപ്പ് ജനങ്ങൾ പിടയുന്നു...!എൽ നിനോ ചതിക്കും  (6 hours ago)

ചൈന നിന്ന് കുലുങ്ങി വൻ സ്ഫോടനം..! ജനങ്ങൾ ചിതറി അമേരിക്ക ചൈനയിൽ ഇറങ്ങി കളി തുടങ്ങി..!യുദ്ധം..?  (6 hours ago)

നിതിനെ കൊന്ന് താഴേക്ക് എറിഞ്ഞത്..! കൊലയാളി പിറകിലുണ്ടായിരുന്നു!! ദൈവം ബാക്കി വച്ച തെളിവ് !! പ്രിൻസിപ്പൽ അടക്കം തൂങ്ങും ..!  (6 hours ago)

കൊച്ചിയില്‍ വിഷുദിനത്തില്‍ മിന്നല്‍ പരിശോധനയില്‍ വന്‍ ലഹരിവേട്ട  (6 hours ago)

ഇറാന്റെ അണ്ണാക്കിൽ ചെക്ക്‌ വെച്ച് ട്രംപ്...!നമുക്ക് ഗോദയിൽ കാണാം പക്ഷേ രണ്ട് കണ്ടീഷൻസ്‌ കടയ്ക്കൽ അമേരിക്കയുടെ വെടിക്കെട്ട്  (6 hours ago)

Malayali Vartha Recommends