Widgets Magazine
19
Jun / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


എട്ടു മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലില്‍ പണമിടപാടുകളെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക്.. വ്യക്തമായ മറുപടി നല്‍കാന്‍ കഴിഞ്ഞിട്ടില്ലെന്ന് സൂചന.. വീണയ്ക്ക് കടുത്ത നിയമക്കുരുക്കാകാനാണ് സാധ്യത..


ഷാജിക്ക് സോഷ്യല്‍ മീഡിയ ഒന്നടങ്കം ഹൃദയം നിറഞ്ഞ സല്യൂട്ട് നല്‍കുകയാണ്..ടയറിനടയിൽ പെട്ട് യുവതിയുടെ വസ്ത്രങ്ങളെല്ലാം കീറിപ്പറിഞ്ഞു .സ്വന്തം ഉടുമുണ്ട് ഊരി നല്‍കി ശരീരം മറച്ച് ഷാജി ചേട്ടൻ..!


''പ്ലീസ് ചേട്ടാ ഒന്ന് കയറ്റുമോ"കെഞ്ചിപ്പറഞ്ഞിട്ടും കുട്ടികളെ ബസില്‍ കയറ്റിയില്ല..കണ്ടക്ടറുടെ ജോലി തെറിപ്പിച്ചു .ഒരാൾക്കും ഈ അവസ്ഥ ഉണ്ടാകരുത്..


യുദ്ധം അവസാനിച്ചു..സമാധാനത്തിന്റെ വെള്ളക്കൊടി പറന്നു..14 പ്രധാന നിര്‍ദ്ദേശങ്ങളടങ്ങിയ ഈ കരാര്‍ പൂര്‍ണ്ണമായും 'പ്രകടനക്ഷമത' അടിസ്ഥാനമാക്കിയുള്ളത്..


'മാസപ്പടി കേസ് പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ മകൾ വീണയിൽ മാത്രം ഒതുങ്ങുന്ന വിഷയം അല്ല..പിണറായി വിജയൻ ശിക്ഷിക്കപ്പെടുന്നതുവരെ കേസിൽ നിന്നും ഒരടിപോലും പിന്നിലേക്ക് ഇല്ലെന്ന്' ഷോൺ ജോർജ്..

ഗുണ്ടാ നേതാവിനെ പ്രണയിച്ചു വിവാഹം കഴിച്ച യുവതി കിണറ്റില്‍ മരിച്ച നിലയില്‍;ഭര്‍ത്താവ് കസ്റ്റഡിയില്‍

07 APRIL 2017 04:28 PM IST
മലയാളി വാര്‍ത്ത

ഡിഗ്രി വിദ്യാര്‍ത്ഥിനിയായ യുവതിയെ ഭര്‍തൃഗൃഹത്തിലെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ബുധനാഴ്ച രാത്രി പതിനൊന്നരയോടെയാണ് കുണ്ടറ കുമ്പളം കൊല്ലിടൈകത്ത് വീട്ടില്‍ മധുപ്രസാദിന്റെ ഭാര്യ എഎസ് ടീന(20)യെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. രണ്ടു വര്‍ഷം മുന്‍പായിരുന്നു മധുപ്രസാദ് ടീനയെ വിവാഹം കഴിച്ചത്.
കൊട്ടാരക്കര എസ്ജി കോളേജിലെ ബിഎസ്എസി ഒന്നാംവര്‍ഷ വിദ്യാര്‍ത്ഥിനിയായ ടീന, തിരുവനന്തപുരം മനുഷ്യാവകാശ കമ്മീഷന്‍ ഓഫീസിലെ ഉദ്യോഗസ്ഥന്‍ കുമ്പളം സ്റ്റാര്‍ ഡെയ്ല്‍ അരുണ്‍ ഐ ജോസിന്റെയും ഷേര്‍ളിയുടെയും മകളാണ്. ടീനയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് രക്ഷിതാക്കള്‍ രംഗത്തെത്തിയിട്ടുണ്ട്. ഭര്‍തൃഗൃഹത്തില്‍ ടീനയെ മാനസികമായും ശാരീരകമായും പീഡിപ്പിച്ചിരുന്നതായി ബന്ധുക്കളും ആരോപിക്കുന്നുണ്ട്.

രണ്ടു വര്‍ഷം മുന്‍പാണ് കുമ്പളം കൊല്ലിടൈകത്ത് വീട്ടില്‍ മധുപ്രസാദ് ടീനയെ വിവാഹം കഴിക്കുന്നത്. പ്ലസ് ടു വിദ്യാര്‍ത്ഥിനിയായിരുന്ന ടീനയും മധുപ്രസാദും തമ്മില്‍ പ്രണയത്തിലായിരുന്നു. ടീനയ്ക്ക് പതിനെട്ട് വയസ് തികഞ്ഞപ്പോഴായിരുന്നു വിവാഹം.

നിരവധി ഗുണ്ടാ കേസുകളില്‍ ഉള്‍പ്പെട്ടിട്ടുള്ള മധുപ്രസാദുമായുള്ള വിവാഹത്തിന് ശേഷം ഭര്‍തൃവീട്ടിലായിരുന്നു ടീന താമസിച്ചിരുന്നത്. വിവാഹത്തിന് ശേഷമാണ് കൊട്ടാരക്കര എസ്ജി കോളേജില്‍ ബിഎസ്എസിക്ക് ചേര്‍ന്ന് പഠനം പുനരാരംഭിച്ചത്.

ടീനയുടെ ഭര്‍ത്താവ് മധുപ്രസാദ് കുണ്ടറ പോലീസ് സ്‌റ്റേഷനിലെ നിരവധി ഗുണ്ടാ കേസുകളില്‍ പ്രതിയാണ്. ഗുണ്ടാ ആക്ട് പ്രകാരമുള്ള കേസില്‍ ജയിലിലായിരുന്ന മധുപ്രസാദ് കഴിഞ്ഞ ദിവസമാണ് പുറത്തിറങ്ങിയത്. ചൊവ്വാഴ്ചയും മധുപ്രസാദും സംഘവും കുണ്ടറയില്‍ ഓട്ടോറിക്ഷ തല്ലിതകര്‍ക്കുകയും യാത്രക്കാരെ അക്രമിക്കുകയും ചെയ്തിരുന്നതായും പോലീസ് പറയുന്നു.

ബുധനാഴ്ച രാത്രി പതിനൊന്നരയോടെയാണ് ടീനയെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. രാത്രിയിലാണ് കുണ്ടറ ഫയര്‍ സ്‌റ്റേഷനില്‍ യുവതി കിണറ്റില്‍ വീണെന്ന സന്ദേശം ലഭിക്കുന്നത്. തുടര്‍ന്ന് ഫയര്‍ ഫോഴ്‌സ് ജീവനക്കാര്‍ സ്ഥലത്തെത്തി യുവതിയെ പുറത്തെടുത്തെങ്കിലും മരണം സംഭവച്ചിരുന്നു.

സംഭവ ദിവസം രാത്രി മധുപ്രസാദിന്റെ വീട്ടില്‍ സുഹൃത്തുക്കളുമായി മദ്യ സല്‍ക്കാരം നടന്നിരുന്നതായും പറയുന്നുണ്ട്. യുവതി കിണറ്റില്‍ വീണ വിവരം ഭര്‍തൃവീട്ടുകാര്‍ ടീനയുടെ വീട്ടില്‍ അറിയിച്ചിരുന്നില്ല. മറ്റു സുഹൃത്തുക്കള്‍ വഴിയാണ് ടീനയുടെ അച്ഛന്‍ സംഭവം അറിയുന്നത്.

ടീനയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്നാണ് മാതാപിതാക്കളും ബന്ധുക്കളും ആരോപിക്കുന്നത്. സംഭവ ദിവസം ടീന മുത്തച്ഛന്റെ വീട്ടിലെത്തി 500 രൂപ വാങ്ങി പോയിരുന്നതായും പറയുന്നുണ്ട്. ഭര്‍തൃഗൃഹത്തില്‍ ടീനയെ മാനസികമായി പീഡിപ്പിച്ചിരുന്നതായും ബന്ധുക്കള്‍ ആരോപിക്കുന്നുണ്ട്.

മൃതദേഹം തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തിയ ശേഷം വെള്ളിയാഴ്ച രാവിലെ കുമ്പളം സെന്റ് മൈക്കിള്‍സ് ദേവാലയത്തില്‍ സംസ്‌ക്കരിച്ചു. സംഭവവുമായി ബന്ധപ്പെട്ട് ഭര്‍ത്താവ് മധുപ്രസാദിനെ പോലീസ് കസ്റ്റഡിയിലെടുത്തതായാണ് സൂചന. വിശദമായ അന്വേഷണത്തിനായി കൊട്ടാരക്കര റൂറല്‍ എസ്പി ബി സുരേന്ദ്രന്‍ യുവതിയുടെ വീട്ടിലെത്തി വിവരങ്ങള്‍ ശേഖരിച്ചിട്ടുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കണ്ണൂരില്‍ അധ്യാപിക അത്മഹത്യ ചെയ്തു  (2 hours ago)

സ്ത്രീകള്‍ക്കും പെണ്‍കുട്ടികളെയും ക്രിക്കറ്റ് പരിശീലിപ്പിക്കാന്‍ വനിതാ കോച്ച് മതിയെന്ന് മനുഷ്യാവകാശ കമ്മീഷന്‍  (2 hours ago)

ആരോഗ്യവകുപ്പ് ഡയറക്ടറെ സ്ഥലം മാറ്റിയ നടപടി സ്‌റ്റേ ചെയ്തു  (2 hours ago)

ടിനിടോമിനെതിരേ അന്‍സിബ കോടതിയില്‍ കേസ് ഫല്‍ ചെയ്തു  (3 hours ago)

രേണു സുധിക്ക് പിഐസിസി ലൈന്‍ ചികിത്സ  (3 hours ago)

പഴകിയ മത്സ്യം കഴിച്ച് നൂറ് കണക്കിന് ആളുകള്‍ ആശുപത്രിയില്‍  (4 hours ago)

ഗവര്‍ണറുടെ അസാധാരണ നടപടിയില്‍ അതൃപ്തി അറിയിച്ച് സര്‍ക്കാര്‍  (4 hours ago)

'ദൃശ്യം 3'യുടെ തെലുങ്ക് പതിപ്പിന്റെ ഒടിടി റിലീസ് മദ്രാസ് ഹൈക്കോടതി തടഞ്ഞു  (5 hours ago)

വിഴിഞ്ഞം തുറമുഖത്ത് കൂറ്റന്‍ കണ്ടെയ്‌നറുമായി ട്രയല്‍ റണ്‍ നടത്തി  (5 hours ago)

ചത്തീസ്ഗഡില്‍ ബിജെപി നേതാവിനെ കാറിനുള്ളില്‍ ജീവനോടെ ചുട്ടുകൊന്നു  (7 hours ago)

പട്രോളിംഗിനിടെ നിയന്ത്രണം നഷ്ടപ്പെട്ട കാര്‍ ഇടിച്ച് പൊലീസുകാര്‍ക്ക് ഗുരുതര പരിക്ക്  (8 hours ago)

ആരോഗ്യവകുപ്പ് ഡയറക്ടർ സ്ഥാനത്ത് നിന്ന് ഡോ. റീനയെ മാറ്റിയ നടപടിയിൽ സർക്കാരിന് തിരിച്ചടി.  (8 hours ago)

പിഎം ശ്രീയിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ.  (8 hours ago)

പ്രവാസികളെ നാടുകടത്തി ഒരാഴ്ചയ്ക്കുള്ളിൽ ഇരുപതിനായിരത്തോളം നിയമലംഘനങ്ങൾ... കണ്ണ് നിറഞ്ഞ് പ്രവാസികൾ  (8 hours ago)

അമേരിക്ക-ഇറാന്‍ സമാധാന കരാറില്‍ ഒപ്പുവച്ച് ട്രംപ്  (8 hours ago)

Malayali Vartha Recommends