കുറ്റവാളികളെ അറസ്റ്റ് ചെയ്യാതെ നിരാഹാരസമരം അവസാനിപ്പിക്കില്ലെന്ന് ജിഷ്ണുവിന്റെ സഹോദരി അവിഷ്ണ; ആശുപത്രിയിലേക്ക് മാറ്റരുതെന്നും ആവശ്യം

സഹോദരന്‍ ജിഷ്ണു പ്രണോയിയുടെ മരണവുമായി ബന്ധപ്പെട്ട കേസിലെ കുറ്റവാളികളെ അറസ്റ്റ് ചെയ്യാതെ നിരാഹാര സമരം അവസാനിപ്പിക്കില്ലെന്ന് അവിഷ്ണ. ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് ആശുപത്രിയിലേക്ക് മാറ്റുന്ന കാര്യം പോലീസ് പരിഗണിക്കുന്നതിനിടെയാണ് അവിഷ്ണയുടെ പ്രതികരണം. തന്നെ ആശുപത്രിയിലേക്ക് മാറ്റരുതെന്നും പ്രതികളെ പിടികൂടാതെ സമരത്തില്‍ നിന്നും പിന്നോട്ടില്ലെന്നും അവിഷ്ണ റൂറല്‍ എസ്.പിയെ അറിയിച്ചു.
ബലപ്രയോഗത്തിലൂടെ അവിഷ്ണയെ ആശുപത്രിയിലേക്ക് മാറ്റാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് റൂറല്‍ എസ്.പി പുഷ്‌ക്കരന്‍ പ്രതികരിച്ചു. ഇന്ന് രാവിലെ നടത്തിയ പരിശോധനയില്‍ അവിഷ്ണയുടെ ആരോഗ്യസ്ഥിതി മോശമാണെന്ന റിപ്പോര്‍ട്ടാണ് മെഡിക്കല്‍ സംഘം നല്‍കിയിരിക്കുന്നത്.
നിരാഹാരം അനുഷ്ഠിക്കുന്ന കുട്ടിയെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും സന്ദര്‍ശിച്ചിരുന്നു. നിരാഹാരം അവസാനിപ്പിക്കണമെന്ന പ്രതിപക്ഷ നേതാവിന്റെ അപേക്ഷയും അവിഷ്ണ സ്വീകരിക്കാന്‍ തയാറായില്ല.
https://www.facebook.com/Malayalivartha























