സര്‍ക്കാര്‍ നല്‍കിയ ധനസഹായം തിരിച്ച് നല്‍കുമെന്ന് ജിഷ്ണുവിന്റെ അച്ഛന്‍

മകന് നീതി ലഭിച്ചില്ലെങ്കില്‍ സര്‍ക്കാര്‍ നല്‍കിയ ധനസഹായം തിരിച്ച് നല്‍കുമെന്ന് ജിഷ്ണുവിന്റെ അച്ഛന്‍. വിശ്വസിക്കുന്ന പാര്‍ട്ടി വിഷമിപ്പിക്കുന്നതില്‍ ദു:ഖമുണ്ട്. മകന് പകരമാവില്ല സര്‍ക്കാരിന്റെ പണമെന്നും ജിഷ്ണുവിന്റെ അച്ഛന്‍ അശോകന്‍ പറഞ്ഞു. വേണമെങ്കില്‍ 20 ലക്ഷം രൂപ നല്‍കാമെന്നും അശോകന്‍ അറിയിച്ചു.
നെഹ്‌റു കോളജ് വിദ്യാര്‍ഥിയായ ജിഷ്ണു പ്രണോയുടെ മരണവുമായി ബന്ധപ്പെട്ട് 10 ലക്ഷം രൂപയാണ് സര്‍ക്കാര്‍ കുടുംബത്തിന് ധനസഹായമായി നല്‍കിയിരുന്നത്. ജനുവരിയില്‍ മന്ത്രി ടി.പി രാമകൃഷ്ണനായിരുന്നു പണം കൈമാറിയത്. നേരത്തെ ഡി.ജി.പി ഓഫീസ് മുന്നില്‍ സമരത്തിനെത്തിയ ജിഷ്ണുവിന്റെ അമ്മ മഹിജക്കെതിരെ പൊലീസ് അതിക്രമം ഉണ്ടായിരുന്നു. ജിഷ്ണുവിന്റെ ഘാതകരെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് അമ്മയും സഹോദരിയും നിരാഹാര സമരത്തിലാണ്.
https://www.facebook.com/Malayalivartha























