പോലീസിനെതിരായ വക്രബുദ്ധിക്കാരുടെ പ്രചാരണത്തില്‍ വീഴില്ല; മുഖ്യമന്ത്രി

ജിഷ്ണുവിന്റെ കുടുംബത്തിനെതിരെ ബലംപ്രയോഗം നടത്തിയ പോലീസുകാരെ സംരക്ഷിക്കുമെന്ന് പരോക്ഷമായി സൂചിപ്പിച്ച് വീണ്ടും മുഖ്യമന്ത്രി പിണറായി വിജയന്‍. പോലീസിനെതിരായ വക്രബുദ്ധിക്കാരുടെ പ്രചാരണത്തില്‍ വീഴില്ല.
തെറ്റ് ചെയ്യാത്തവരെ ആരെല്ലാം വളഞ്ഞിട്ട് ആക്രമിച്ചാലും സംരക്ഷിക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. തൃശൂര്‍ പൊലീസ് അക്കാദമിയില്‍ എസ്.ഐമാരുടെ പാസിങ് ഔട്ട് പരേഡില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
https://www.facebook.com/Malayalivartha























