Widgets Magazine
19
Jun / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


എട്ടു മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലില്‍ പണമിടപാടുകളെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക്.. വ്യക്തമായ മറുപടി നല്‍കാന്‍ കഴിഞ്ഞിട്ടില്ലെന്ന് സൂചന.. വീണയ്ക്ക് കടുത്ത നിയമക്കുരുക്കാകാനാണ് സാധ്യത..


ഷാജിക്ക് സോഷ്യല്‍ മീഡിയ ഒന്നടങ്കം ഹൃദയം നിറഞ്ഞ സല്യൂട്ട് നല്‍കുകയാണ്..ടയറിനടയിൽ പെട്ട് യുവതിയുടെ വസ്ത്രങ്ങളെല്ലാം കീറിപ്പറിഞ്ഞു .സ്വന്തം ഉടുമുണ്ട് ഊരി നല്‍കി ശരീരം മറച്ച് ഷാജി ചേട്ടൻ..!


''പ്ലീസ് ചേട്ടാ ഒന്ന് കയറ്റുമോ"കെഞ്ചിപ്പറഞ്ഞിട്ടും കുട്ടികളെ ബസില്‍ കയറ്റിയില്ല..കണ്ടക്ടറുടെ ജോലി തെറിപ്പിച്ചു .ഒരാൾക്കും ഈ അവസ്ഥ ഉണ്ടാകരുത്..


യുദ്ധം അവസാനിച്ചു..സമാധാനത്തിന്റെ വെള്ളക്കൊടി പറന്നു..14 പ്രധാന നിര്‍ദ്ദേശങ്ങളടങ്ങിയ ഈ കരാര്‍ പൂര്‍ണ്ണമായും 'പ്രകടനക്ഷമത' അടിസ്ഥാനമാക്കിയുള്ളത്..


'മാസപ്പടി കേസ് പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ മകൾ വീണയിൽ മാത്രം ഒതുങ്ങുന്ന വിഷയം അല്ല..പിണറായി വിജയൻ ശിക്ഷിക്കപ്പെടുന്നതുവരെ കേസിൽ നിന്നും ഒരടിപോലും പിന്നിലേക്ക് ഇല്ലെന്ന്' ഷോൺ ജോർജ്..

ഭക്തനും അഭിമാനിയുമായ ഒരു മലയാളി ഹിന്ദുവിന്റെ പോസ്റ്റ് വൈറലാവുന്നു

10 APRIL 2017 05:12 PM IST
മലയാളി വാര്‍ത്ത

മാതൃഭൂമിയുടെ അസോസിയേറ്റ് എഡിറ്ററായ രാമചന്ദ്ര അലൂരി എഴുതിയ കുറിപ്പ്. വാട്സാപ്പ് വഴി പ്രചരിച്ചിരുന്ന ഈ കുറിപ്പ് ഗുജറാത്ത് കലാപത്തിന്റെ ഇരകള്‍ക്കായി പ്രവര്‍ത്തിക്കുന്ന സബ്രംഗ് ട്രസ്റ്റിന്റെ വാര്‍ത്താ സൈറ്റായ സബ്രംഗ് ഇന്ത്യയില്‍ പ്രസിദ്ധീകരിച്ചിരുന്നു. ഹിന്ദുത്വ വര്‍ഗീയ ശക്തികളോടുള്ള വിയാജനക്കുറിപ്പ് എന്ന നിലയില്‍ ഈ കുറിപ്പ് വ്യാപകമായി ഷെയര്‍ ചെയ്യപ്പെടുകയാണ്.

അഖണ്ഡ ഭാരതത്തിന്റെ മിത്തുകള്‍ക്കും ഉത്തരേന്ത്യയുടെ വിശ്വാസങ്ങള്‍ക്കുമെതിരെയുള്ള മലയാളികളുടെ ചെറുത്തുനില്‍പിനെ എതിര്‍ക്കുന്ന, ഇന്ത്യ ഭരിക്കുന്ന വര്‍ഗീയവാദികള്‍ ചില കാര്യങ്ങള്‍ മനസ്സിലാക്കേണ്ടതുണ്ട്.

ഞങ്ങള്‍,കേരളത്തിലെ ഹിന്ദുക്കള്‍ പശുക്കളെ അമ്മമാരായി ആരാധിക്കുന്നില്ല. ശിവക്ഷേത്രങ്ങളില്‍ കാളകളുടെ വിഗ്രഹങ്ങള്‍ ആരാധിക്കപ്പെടുന്നുണ്ട് എന്നുകാണാം. ഹരിദ്വാറിനേക്കാളും അയോധ്യയേക്കാളും ഞങ്ങള്‍ക്ക് പ്രധാനം ശബരിമലയും ഗുരുവായൂരുമാണ്. ഓണവും വിഷുവുമാണ് ദീവാലിയോ നവരാത്രിയോ അല്ല ഞങ്ങളുടെ വലിയ ആഘോഷങ്ങള്‍. ഹോളിയോ ഭായ് ദൂജോ കര്‍വാ ചൗതോ രാഖിയോ ഞങ്ങള്‍ ആഘോഷിക്കാറില്ല. ക്രിസ്തുമസും ഈദും ഞങ്ങളുടെ ജീവിതത്തിന്റെ ഭാഗമാണ്.

കേരളത്തിലെ കടുത്ത മതവിശ്വാസികള്‍ ചിലര്‍ വെജിറ്റേറിയനുകളാണ്. വിശ്വാസികളല്ലാത്ത മറ്റുചിലരും വെജിറ്റേറിയനുകളാണ്. ഞങ്ങളില്‍ പലരും ബീഫും ചിക്കനും മട്ടനും താറാവും അങ്ങനെ പല തരം മാംസങ്ങളും കഴിക്കുന്നവരാണ്. മീന്‍ പണ്ടുതൊട്ടേ ഞങ്ങളുടെ ഭക്ഷണ ശീലത്തിന്റെ തന്നെ ഭാഗമാണ്. ചില ഉത്തരേന്ത്യക്കാര്‍ ബീഫിനെ ആരാധിക്കുന്നതുകൊണ്ട് ഞങ്ങളും ബീഫ് ഉപേക്ഷിക്കുമെന്ന് പ്രതീക്ഷിക്കരുത്.

ഇന്ത്യയില്‍ ഒരിടത്തും പോത്തിറച്ചി നിരോധിച്ചിട്ടില്ല. കേരളത്തില്‍ നിന്നുള്ള പ്രതിരോധത്തെ മുറിപ്പെടുത്താന്‍ ഡല്‍ഹിയില്‍ ഗൂഢാലോചന ചെയ്യപ്പെട്ട ഒരു പദ്ധതിയാണിത്. ഞങ്ങളുടെ മാതൃഭാഷ മലയാളമാണ്. അതിനാല്‍ ഞങ്ങള്‍ മലയാളികളാണ്. ഹിന്ദിയോ ഹിന്ദുത്വമോ ഞങ്ങള്‍ക്ക് ഒന്നുമല്ല.

ഇന്ത്യയില്‍ ഇസ്ലാം, ക്രിസ്തുമതങ്ങള്‍ വളര്‍ന്നത് സമാധാനപരമായാണ്. ഈ മതക്കാരെല്ലാം തന്നെ നമ്മുടെ ബഹുസ്വര സംസ്‌കാരത്തിന്റെ ഭാഗമാണ്. കേരളത്തില്‍ അടുത്തടുത്തായി ഉയര്‍ന്ന് ചേര്‍ന്നുനില്‍ക്കുന്ന മോസ്‌കുകളും ചര്‍ച്ചുകളും അമ്പലങ്ങളും കാണാം. അവയില്‍ ചിലത് ആയിരം വര്‍ഷത്തോളം പഴക്കമുള്ളതുമാണ്. മുഗളുകളുടെയും മറ്റു കീഴടക്കലുകളുടെ കദനകഥകള്‍ നിങ്ങള്‍ നിങ്ങളില്‍ തന്നെ സൂക്ഷിക്കുന്നതാണ് നല്ലത്. ഇന്ത്യയിലെ ഏറ്റവും പഴക്കം ചെന്ന പള്ളി 629 എഡിയില്‍ പണികഴിപ്പിച്ച കൊടുങ്ങല്ലൂര്‍ പള്ളിയാണ്.

അറബുകളും ജൂതരും ചൈനക്കാരും പല സൗത്ത് ഈസ്റ്റ് ഏഷ്യന്‍ രാജവംശങ്ങളുമായി ഏകദേശം രണ്ടായിരം വര്‍ഷങ്ങളോളം വ്യാപാര ബന്ധമുണ്ടായിട്ടുണ്ട്. കൊളച്ചല്‍ യുദ്ധത്തില്‍ ഞങ്ങള്‍ ഡച്ചുകാരെ തോല്‍പിച്ചിട്ടുണ്ട്.

തിരുവിതാംകൂറും കൊച്ചിയും ബ്രിട്ടീഷ് ഇന്ത്യയുടെ ഭാഗമായിരുന്നില്ല. സ്വതന്ത്ര്യമായ നാട്ടുരാജ്യങ്ങളായിരുന്നു അവ രണ്ടും. ഇന്ത്യ സ്വാതന്ത്ര്യം നേടും മുമ്പേ തന്നെ തിരുവിതാംകൂറിന് തെരഞ്ഞെടുക്കപ്പെട്ട ജനകീയ മന്ത്രിസഭയുണ്ടായിരുന്നു.

ആര്‍എസ്എസും അതുപോലുള്ള പിന്തിരിപ്പന്‍ ശക്തികളും അറിയണം, ഞങ്ങള്‍ നിങ്ങള്‍ക്കുമുന്നില്‍ തലകുനിക്കില്ല. മതേതര ഫെഡറല്‍ റിപ്പബ്ലിക്കായ ഇന്ത്യന്‍ യൂണിയനിലാണ് ഞങ്ങള്‍ ചേര്‍ന്നത്. ഒരിക്കലും ഒരു ഹിന്ദുരാഷ്ട്രത്തിന്റെ ഭാഗമാകുകയില്ല.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കണ്ണൂരില്‍ അധ്യാപിക അത്മഹത്യ ചെയ്തു  (7 hours ago)

സ്ത്രീകള്‍ക്കും പെണ്‍കുട്ടികളെയും ക്രിക്കറ്റ് പരിശീലിപ്പിക്കാന്‍ വനിതാ കോച്ച് മതിയെന്ന് മനുഷ്യാവകാശ കമ്മീഷന്‍  (7 hours ago)

ആരോഗ്യവകുപ്പ് ഡയറക്ടറെ സ്ഥലം മാറ്റിയ നടപടി സ്‌റ്റേ ചെയ്തു  (7 hours ago)

ടിനിടോമിനെതിരേ അന്‍സിബ കോടതിയില്‍ കേസ് ഫല്‍ ചെയ്തു  (7 hours ago)

രേണു സുധിക്ക് പിഐസിസി ലൈന്‍ ചികിത്സ  (7 hours ago)

പഴകിയ മത്സ്യം കഴിച്ച് നൂറ് കണക്കിന് ആളുകള്‍ ആശുപത്രിയില്‍  (8 hours ago)

ഗവര്‍ണറുടെ അസാധാരണ നടപടിയില്‍ അതൃപ്തി അറിയിച്ച് സര്‍ക്കാര്‍  (8 hours ago)

'ദൃശ്യം 3'യുടെ തെലുങ്ക് പതിപ്പിന്റെ ഒടിടി റിലീസ് മദ്രാസ് ഹൈക്കോടതി തടഞ്ഞു  (9 hours ago)

വിഴിഞ്ഞം തുറമുഖത്ത് കൂറ്റന്‍ കണ്ടെയ്‌നറുമായി ട്രയല്‍ റണ്‍ നടത്തി  (9 hours ago)

ചത്തീസ്ഗഡില്‍ ബിജെപി നേതാവിനെ കാറിനുള്ളില്‍ ജീവനോടെ ചുട്ടുകൊന്നു  (12 hours ago)

പട്രോളിംഗിനിടെ നിയന്ത്രണം നഷ്ടപ്പെട്ട കാര്‍ ഇടിച്ച് പൊലീസുകാര്‍ക്ക് ഗുരുതര പരിക്ക്  (13 hours ago)

ആരോഗ്യവകുപ്പ് ഡയറക്ടർ സ്ഥാനത്ത് നിന്ന് ഡോ. റീനയെ മാറ്റിയ നടപടിയിൽ സർക്കാരിന് തിരിച്ചടി.  (13 hours ago)

പിഎം ശ്രീയിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ.  (13 hours ago)

പ്രവാസികളെ നാടുകടത്തി ഒരാഴ്ചയ്ക്കുള്ളിൽ ഇരുപതിനായിരത്തോളം നിയമലംഘനങ്ങൾ... കണ്ണ് നിറഞ്ഞ് പ്രവാസികൾ  (13 hours ago)

അമേരിക്ക-ഇറാന്‍ സമാധാന കരാറില്‍ ഒപ്പുവച്ച് ട്രംപ്  (13 hours ago)

Malayali Vartha Recommends