മഹിജയേയും ശ്രീജിത്തിനേയും മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ സന്ദര്‍ശിച്ചു

മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന നാദാപുരം സ്വദേശികളായ ജിഷ്ണുവിന്റെ മാതാവ് മഹിജയേയും മഹിജയുടെ സഹോദരന്‍ ശ്രീജിത്തിനേയും ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ സന്ദര്‍ശിച്ചു. ഉച്ചയ്ക്ക് രണ്ടരയോടെയാണ് മന്ത്രി ആശുപത്രിയിലെത്തിയത്. ഇരുവരുടേയും ചികിത്സാ വിവരങ്ങള്‍ ഡോക്ടര്‍മാരോട് ചോദിച്ച് മനസിലാക്കുകയും അതില്‍ ആരോഗ്യ മന്ത്രി സംതൃപ്തി രേഖപ്പെടുത്തുകയും ചെയ്തു.
മന്ത്രി അവരെ ആശ്വസിപ്പിക്കുകയും സര്‍ക്കാര്‍ അവരോടൊപ്പമുണ്ടെന്ന് അറിയിക്കുകയും ചെയ്തു. ഈ കേസ് ശക്തമായ രീതിയില്‍ മുന്നോട്ട് കൊണ്ടു പോകുമെന്നും കുറ്റക്കാരെ നിയമത്തിന് മുമ്പില്‍ കൊണ്ടുവരാനുള്ള നടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.
https://www.facebook.com/Malayalivartha

























