മിമിക്രി-സിനിമാ താരം അസീസിനെ മര്‍ദ്ദിച്ച സംഭവം; രണ്ടു പേര്‍ അറസ്റ്റില്‍

പരിപാടി അവതരിപ്പിക്കാന്‍ എത്താന്‍ വൈകിയതിനെ തുടര്‍ന്നു ചലച്ചിത്രതാരത്തിനു മര്‍ദനമേറ്റ സംഭവത്തില്‍ രണ്ടുപേര്‍ പിടിയില്‍. ആനാവൂര്‍ സ്വദേശി വിപിന്‍, സുരേഷ് എന്നിവരാണ് അറസ്റ്റിലായത്.
സിനിമാ, സീരിയല്‍ നടനും മിമിക്രി കലാകാരനുമായ അസീസ് നെടുമങ്ങാടിനാണ് ശനിയാഴ്ച സംഘാടകരുടെ മര്‍ദനമേറ്റത്. തിരുവനന്തപുരം വെള്ളറടയ്ക്കു സമീപം ചാമവിളയിലെ ക്ഷേത്രത്തില്‍ ക്ഷേത്രോത്സവത്തിന് പരിപാടി അവതരിപ്പിക്കാന്‍ എത്താന്‍ വൈകിയതിനെ തുടര്‍ന്നായിരുന്നു മര്‍ദനം. ഒന്‍പതു മണിക്ക് ആരംഭിക്കുമെന്ന് പ്രഖ്യാപിച്ചിരുന്ന പരിപാടിക്കായി കലാകാരന്‍മാര്‍ക്ക് 11 മണിക്കാണ് എത്താന്‍ കഴിഞ്ഞത്. ഇതില്‍ ക്ഷുഭിതരായ ആഘോഷ കമ്മറ്റിക്കാര്‍ അസീസിനെ മര്‍ദിക്കുകയായിരുന്നു.
എബ്രിഡ് ഷൈന്‍ ചിത്രം ആക്ഷന്‍ ഹീറോ ബിജു, ശ്രീകാന്ത് മുരളി ചിത്രം എബി എന്നീ സിനിമകളില്‍ ശ്രദ്ധേയവേഷം അവതരിപ്പിച്ചിട്ടുള്ള കലാകാരനാണ് അസീസ്.
https://www.facebook.com/Malayalivartha

























