Widgets Magazine
19
Jun / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


എട്ടു മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലില്‍ പണമിടപാടുകളെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക്.. വ്യക്തമായ മറുപടി നല്‍കാന്‍ കഴിഞ്ഞിട്ടില്ലെന്ന് സൂചന.. വീണയ്ക്ക് കടുത്ത നിയമക്കുരുക്കാകാനാണ് സാധ്യത..


ഷാജിക്ക് സോഷ്യല്‍ മീഡിയ ഒന്നടങ്കം ഹൃദയം നിറഞ്ഞ സല്യൂട്ട് നല്‍കുകയാണ്..ടയറിനടയിൽ പെട്ട് യുവതിയുടെ വസ്ത്രങ്ങളെല്ലാം കീറിപ്പറിഞ്ഞു .സ്വന്തം ഉടുമുണ്ട് ഊരി നല്‍കി ശരീരം മറച്ച് ഷാജി ചേട്ടൻ..!


''പ്ലീസ് ചേട്ടാ ഒന്ന് കയറ്റുമോ"കെഞ്ചിപ്പറഞ്ഞിട്ടും കുട്ടികളെ ബസില്‍ കയറ്റിയില്ല..കണ്ടക്ടറുടെ ജോലി തെറിപ്പിച്ചു .ഒരാൾക്കും ഈ അവസ്ഥ ഉണ്ടാകരുത്..


യുദ്ധം അവസാനിച്ചു..സമാധാനത്തിന്റെ വെള്ളക്കൊടി പറന്നു..14 പ്രധാന നിര്‍ദ്ദേശങ്ങളടങ്ങിയ ഈ കരാര്‍ പൂര്‍ണ്ണമായും 'പ്രകടനക്ഷമത' അടിസ്ഥാനമാക്കിയുള്ളത്..


'മാസപ്പടി കേസ് പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ മകൾ വീണയിൽ മാത്രം ഒതുങ്ങുന്ന വിഷയം അല്ല..പിണറായി വിജയൻ ശിക്ഷിക്കപ്പെടുന്നതുവരെ കേസിൽ നിന്നും ഒരടിപോലും പിന്നിലേക്ക് ഇല്ലെന്ന്' ഷോൺ ജോർജ്..

അച്ഛനമ്മമാരെയും അനിയത്തിയെയും കുഞ്ഞമ്മയെയും കൊന്നിട്ട് ഒളിവില്‍പോയ കേഡല്‍ ജീന്‍സണ്‍ പിടിയില്‍

10 APRIL 2017 09:12 PM IST
മലയാളി വാര്‍ത്ത

അച്ഛനമ്മമാരെയും അനിയത്തിയെയും കുഞ്ഞമ്മയെയും കൊന്നിട്ട് ഒളിവില്‍പോയ കേഡല്‍ ജീന്‍സണ്‍ പിടിയില്‍. തമ്പാനൂര്‍ റെയില്‍വേ സ്‌റ്റേഷനില്‍വച്ച് ട്രയിനില്‍നിന്നാണ് ആര്‍പിഎഫ് കേഡലിനെ പിടികൂടിയത്. ഇയാള്‍ തമ്പാനൂരില്‍ എത്തിയതായി പൊലീസിന് സൂചന ലഭിച്ചിരുന്നു. ഇതേത്തുടര്‍ന്ന് തിരുവനന്തപുരം നഗരത്തില്‍ കര്‍ശന പരിശോധന നടത്തിവരികയായിരുന്നു പൊലീസ് സംഘം.

ഞായറാഴ്ചയാണ് ദമ്പതികളും മകളും അടക്കം ഒരു കുടുംബത്തിലെ നാലുപേരെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഡോ. ജീന്‍ പത്മ (58), ഭര്‍ത്താവ് റിട്ട. പ്രഫ. രാജ തങ്കം (60), മകള്‍ കരോലിന്‍ (26), ഡോ. ജീന്റെ ബന്ധു ലളിത (70) എന്നിവരെയാണു മരിച്ച നിലയില്‍ കണ്ടെത്തിയത്.മൂന്നു പേരുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിലും ഒരാളുടേതു കിടക്കവിരിയില്‍ പൊതിഞ്ഞ നിലയിലുമായിരുന്നു. മകന്‍ കൊലപാതകം നടത്തിയശേഷം മൃതദേഹങ്ങള്‍ കത്തിച്ചതാകാമെന്നാണ് കരുതുന്നത്. കൊലപാതകം ആസൂത്രിതമായും വ്യക്തമായ പദ്ധതിയോടെയും നടത്തിയതാണെന്ന നിഗമനത്തിലാണു പൊലീസ്. കൃത്യം നടന്ന വീട്ടില്‍നിന്നു ലഭിച്ച തെളിവുകളും അതിനെ സാധൂകരിക്കുന്നതാണെന്നു പൊലീസ് പറയുന്നു. തുണി, ഇരുമ്പു കമ്പി, പ്ലാസ്റ്റിക് എന്നിവ ഉപയോഗിച്ചുണ്ടാക്കിയ ഒരു മനുഷ്യരൂപവും പകുതി കത്തിയ നിലയില്‍ കണ്ടെത്തിയിട്ടുണ്ട്. വീട്ടിലുണ്ടായിരുന്ന എല്ലാവരും തീപിടിത്തത്തില്‍ കൊല്ലപ്പെട്ടുവെന്നു വരുത്തിത്തീര്‍ക്കാന്‍ ബോധപൂര്‍വമാണു ഡമ്മി കത്തിച്ചതെന്നാണു നിഗമനം. വീടിന്റെ രണ്ടാമത്തെ നിലയില്‍നിന്നു കണ്ടെത്തിയ മഴു, വെട്ടുകത്തി എന്നിവയില്‍ രക്തം പുരണ്ടിട്ടുണ്ടു.

സ്വന്തം അച്ഛനമ്മമാരെയും അനിയത്തിയെയും കുഞ്ഞമ്മയെയും കൊന്ന് കത്തിച്ച കേഡല്‍ ജിന്‍സന്‍ ഇതിനായി മാസങ്ങള്‍ നീണ്ട ആസൂത്രണം നടത്തിയതായി സൂചന. കുറച്ചു മാസം മുമ്പു പഠനം കഴിഞ്ഞ് ഓസ്‌ട്രേലിയയില്‍നിന്നു മടങ്ങിവന്ന കേഡല്‍ ജിന്‍സന്‍ അടുത്ത ദിവസങ്ങളായി വീട്ടില്‍തന്നെയുണ്ടായിരുന്നു. എപ്പോള്‍ നോക്കിയാലും കംപ്യൂട്ടറില്‍ എന്തോ ചെയ്തുകൊണ്ടിരുന്ന കേഡല്‍ ഈ സമയമത്രയും കൊലപാതകത്തിനുള്ള ആസൂത്രണം നടത്തുകയായിരുന്നെന്നാണു കരുതുന്നത്. പ്രതിയെന്നു പോലീസ് സംശയിക്കുന്ന കേഡല്‍ ജിന്‍സണ്‍ രാജ കംപ്യൂട്ടര്‍ രംഗത്തെ അഗ്രഗണ്യന്‍. എംബിബിഎസ് പഠനത്തിനായി കേഡലിനെ മാതാപിതാക്കള്‍ ഫിലിപ്പീന്‍സിലേക്ക് അയച്ചെങ്കിലും പാതിവഴിയില്‍ പഠനം ഉപേക്ഷിച്ച് മടങ്ങിയെത്തി.

തനിക്ക് മെഡിക്കല്‍ പഠനമേഖലയുമായി യോജിക്കാനാവുന്നില്ല കംപ്യൂട്ടറാണ് തന്റെ ജീവിതമെന്നു കേഡല്‍ പറഞ്ഞിരുന്നതായി ബന്ധുക്കള്‍ പറയുന്നു. ഫിലിപ്പീന്‍സില്‍ നിന്ന് നാട്ടിലെത്തിയ ഇയാളെ കംപ്യൂട്ടര്‍ എന്‍ജീനിയറിംഗ് പഠനത്തിനായി തുടര്‍ന്ന് മാതാപിതാക്കള്‍ ഓസ്ട്രലിയയിലേക്ക് അയച്ചു. എന്നാല്‍, അധികനാള്‍ തികയും മുമ്പ് എന്‍ജീനിയറിംഗ് പഠനവും പാതിവഴിയില്‍ ഉപേക്ഷിച്ച് 2009ല്‍ കേഡല്‍ നാട്ടിലേക്ക് മടങ്ങി വന്നു. കംപ്യൂട്ടറിനോടുള്ള അമിതമായ മോഹം കേഡലിനെ കൂടുതല്‍ സമയം അതിനു മുന്നില്‍ തളച്ചിട്ടു.കംപ്യൂട്ടറുകള്‍ക്ക് കൃത്രിമ ബുദ്ധിനല്‍കി പ്രവര്‍ത്തിപ്പിക്കുന്ന ആര്‍ട്ടിഫിഷല്‍ ഇന്റലിജന്‍സ് രംഗത്തെ പ്രഗത്ഭനായിരുന്നു ഇയാള്‍. വീട്ടിലിരുന്നു സ്വന്തമായി വികസിപ്പിച്ചെടുത്ത ഗെയിം സേര്‍ച്ച് എന്‍ജിന്‍ കേഡല്‍ ഓസ്ട്രലിയന്‍ കമ്പനിക്ക് വിറ്റു. അതില്‍ നിന്നുള്ള വരുമാനം ഉപയോഗിച്ചായിരുന്നു പിന്നീടുള്ള ജീവിതം. ഇടയ്ക്ക് കുറച്ചു നാള്‍ ഓസ്‌ട്രേലിയയില്‍ ജോലിക്കായി പോയിരുന്നതായും അടുത്ത കാലത്ത് വീണ്ടും ഓസ്‌ട്രേലിയിലേക്ക് പോകാനുള്ള ഒരുക്കത്തിലായിരുന്നു ഇയാളെന്നും മരിച്ച രാജതങ്കത്തിന്റെ സുഹൃത്ത് പറയുന്നു. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കണ്ണൂരില്‍ അധ്യാപിക അത്മഹത്യ ചെയ്തു  (7 hours ago)

സ്ത്രീകള്‍ക്കും പെണ്‍കുട്ടികളെയും ക്രിക്കറ്റ് പരിശീലിപ്പിക്കാന്‍ വനിതാ കോച്ച് മതിയെന്ന് മനുഷ്യാവകാശ കമ്മീഷന്‍  (7 hours ago)

ആരോഗ്യവകുപ്പ് ഡയറക്ടറെ സ്ഥലം മാറ്റിയ നടപടി സ്‌റ്റേ ചെയ്തു  (7 hours ago)

ടിനിടോമിനെതിരേ അന്‍സിബ കോടതിയില്‍ കേസ് ഫല്‍ ചെയ്തു  (7 hours ago)

രേണു സുധിക്ക് പിഐസിസി ലൈന്‍ ചികിത്സ  (7 hours ago)

പഴകിയ മത്സ്യം കഴിച്ച് നൂറ് കണക്കിന് ആളുകള്‍ ആശുപത്രിയില്‍  (8 hours ago)

ഗവര്‍ണറുടെ അസാധാരണ നടപടിയില്‍ അതൃപ്തി അറിയിച്ച് സര്‍ക്കാര്‍  (8 hours ago)

'ദൃശ്യം 3'യുടെ തെലുങ്ക് പതിപ്പിന്റെ ഒടിടി റിലീസ് മദ്രാസ് ഹൈക്കോടതി തടഞ്ഞു  (9 hours ago)

വിഴിഞ്ഞം തുറമുഖത്ത് കൂറ്റന്‍ കണ്ടെയ്‌നറുമായി ട്രയല്‍ റണ്‍ നടത്തി  (9 hours ago)

ചത്തീസ്ഗഡില്‍ ബിജെപി നേതാവിനെ കാറിനുള്ളില്‍ ജീവനോടെ ചുട്ടുകൊന്നു  (12 hours ago)

പട്രോളിംഗിനിടെ നിയന്ത്രണം നഷ്ടപ്പെട്ട കാര്‍ ഇടിച്ച് പൊലീസുകാര്‍ക്ക് ഗുരുതര പരിക്ക്  (13 hours ago)

ആരോഗ്യവകുപ്പ് ഡയറക്ടർ സ്ഥാനത്ത് നിന്ന് ഡോ. റീനയെ മാറ്റിയ നടപടിയിൽ സർക്കാരിന് തിരിച്ചടി.  (13 hours ago)

പിഎം ശ്രീയിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ.  (13 hours ago)

പ്രവാസികളെ നാടുകടത്തി ഒരാഴ്ചയ്ക്കുള്ളിൽ ഇരുപതിനായിരത്തോളം നിയമലംഘനങ്ങൾ... കണ്ണ് നിറഞ്ഞ് പ്രവാസികൾ  (13 hours ago)

അമേരിക്ക-ഇറാന്‍ സമാധാന കരാറില്‍ ഒപ്പുവച്ച് ട്രംപ്  (13 hours ago)

Malayali Vartha Recommends