Widgets Magazine
14
Sep / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ദമ്പതിമാരെ കാണാതായ സംഭവത്തില്‍ ഒരു തുമ്പും കിട്ടാതെ പോലീസ്

11 APRIL 2017 04:43 PM IST
മലയാളി വാര്‍ത്ത

അഞ്ച് ദിവസം മുമ്പ് കോട്ടയം കുമ്മനത്ത് നിന്നു കാണാതായ ദമ്പതികളെ തയാതൊരു തുമ്പും ഇതുവരെ ലഭിച്ചിട്ടില്ല. പോലീസിനൊപ്പം ബന്ധുക്കളും ദമ്പതികളെ തിരയുന്നുണ്ട്. കുമ്മനം അറുപറ ഒറ്റക്കണ്ടത്തില്‍ ഹാഷിം, ഹബീബ ദമ്പതികളെയാണ് ദിവസങ്ങള്‍ കഴിഞ്ഞിട്ടും കാണാനില്ലാത്തത്. കഴിഞ്ഞ വ്യാഴാഴ്ച നഗരത്തില്‍ ഭക്ഷണം കഴിക്കാനെന്ന് പറഞ്ഞാണ് ദമ്പതികള്‍ രാത്രി വീട്ടില്‍ നിന്നിറങ്ങിയത്. ദമ്പതികള്‍ ഫോണ്‍ വീട്ടില്‍ വച്ചിട് കാറില്‍ പോവുകയായിരുന്നു.വീട്ടില്‍ നിന്നുമിറങ്ങുമ്പോള്‍ മക്കളെ വിളിച്ചിരുന്നെങ്കിലും അവര്‍ കൂടെ പോയില്ല. . ഹബീബയ്ക്ക് ഡ്രൈവിങ് അറിയില്ല. ഹാഷിമാവട്ടെ, അധിക ദൂരം ഡ്രൈവ് ചെയ്യുന്നയാളുമല്ല. 

അതിനിടെ ഇരുവരെയും ട്രെയിനില്‍ വച്ചുകണ്ടുവെന്ന് മറ്റൊരു ദമ്പതികള്‍ പറഞ്ഞിരുന്നു. തുടര്‍ന്ന് പോലീസ് ഇവരുടെ മൊഴി രേഖപ്പെടുത്തി. എറണാകുളത്തു നിന്ന് കോട്ടയത്തേക്കുള്ള തീവണ്ടിയില്‍ യാത്ര ചെയ്ത ദമ്പതികളാണ് ഇവരെ കണ്ടത്. കോട്ടയത്ത് ഇറങ്ങുമെന്ന് ട്രെയിനിലെ ദമ്പതികളോട് ഹബീബ പറഞ്ഞിരുന്നു. എന്നാല്‍ കോട്ടയമെത്തിയിട്ടും അവര്‍ ഇറങ്ങിയില്ല. ഇറങ്ങുന്നില്ലേ എന്നു ചോദിച്ചപ്പോള്‍ കൊല്ലത്താണ് ഇറങ്ങുന്നതെന്ന് ഹബീബ പറഞ്ഞെന്ന് സ്ത്രീ മൊഴി നല്‍കി. ഇവരെ കണ്ടതായി പറയപ്പെടുന്ന സ്ഥലങ്ങളിലെല്ലാം പോലീസും ബന്ധുക്കളും തിരയുന്നുണ്ട്. മൊബൈല്‍ കൈയില്‍ കരുതാത്തതിനാല്‍ ലൊക്കേഷന്‍ നോക്കി കണ്ടുപിടിക്കാനും സാധിക്കില്ല .

മാത്രമല്ല, എടിഎം കാര്‍ഡ് പാസ്സ്‌പോര്‍ട്ട് എന്നിവയൊന്നും എടുത്തിട്ടില്ല. ഹബീബയ്ക്ക് പാസ്സ്‌പോര്‍ട്ടില്ല. ഹാഷിമിന് മാത്രമാണ് ഉള്ളത്. അതുകൊണ്ട് തന്നെ വിദേശ യാത്രയ്ക്ക് സാധ്യതയില്ലെന്ന് പോലീസ് പറയുന്നു. ഇവരുടെ മൊബൈല്‍ ഫോണ്‍ പോലീസ് പരിശോധിച്ചു. ഇതിലേക്ക് വന്നതും പോയതുമായ എല്ലാ നമ്പറുകളും വിശദമായി പരിശോധിച്ചു. സംശയിക്കത്തക്കതൊന്നും കണ്ടെത്തിയിട്ടില്ല . മീനച്ചിലാറ്റില്‍ വാഹനം വീഴാന്‍ സാധ്യതയുള്ള സ്ഥലങ്ങളിലും പോലീസും ഫയര്‍ഫോഴ്‌സും ചേര്‍ന്ന് തിരച്ചില്‍ നടത്തിയെങ്കിലും കാര്യമുണ്ടായില്ല.ഡ്രൈവിങ്  അത്ര വശമില്ലെന്നാണ് വിവരം.

നഗരത്തിലെ സിസിടിവി ദൃശ്യങ്ങളും പോലീസ് പരിശോധിച്ചു. എന്നാല്‍ ദൃശ്യങ്ങളൊന്നും വ്യക്തമല്ല. ഉമ്മ ആനുമ്മയുടെ മരണം ഹാഷിമിന് ഏറെ വിഷമമുണ്ടാക്കിയിരുന്നുവെന്ന് ബന്ധുക്കള്‍ പറയുന്നു. എന്നാല്‍ മറ്റു പ്രയാസങ്ങളൊന്നും ഇയാള്‍ക്കില്ല. പുതിയ കാറിന്റെ ലോണ്‍മാത്രമാണ് സാമ്പത്തികമായുള്ള പ്രതിസന്ധി. തിരച്ചില്‍ തുടരുകയാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇന്ത്യക്ക് അഫ്ഗാനിസ്താനെതിരെ ഫ്രണ്ട്ഷിപ് കപ്പ് ട്വന്റി20 പരമ്പര... മൂന്ന് മത്സരങ്ങളും ഡൽഹിയിലെ അരുൺ ജെയ്റ്റ്‌ലി സ്റ്റേഡിയത്തിൽ (ഫിറോസ് ഷാ കോട്‌ല സ്റ്റേഡിയം) നടക്കും  (10 minutes ago)

കാസര്‍കോട് ജില്ലയില്‍ ഇന്ന് പ്രാദേശിക അവധി...  (19 minutes ago)

ഫൈനലിൽ ശ്രീലങ്കൻ വനിതകളെ 72റൺസിന് പരാജയപ്പെടുത്തി ഏഷ്യ കപ്പ് കിരീടം സ്വന്തമാക്കി ഇന്ത്യ  (41 minutes ago)

ജിസിസി രാജ്യങ്ങളും ഇറാനും തമ്മിൽ തിങ്കളാഴ്ച ഒമാനിൽ നടത്താനിരുന്ന ചർച്ച മാറ്റിവെച്ചു...  (1 hour ago)

യുഎസ്-ഇറാൻ യുദ്ധം രൂക്ഷം ഹൂതികളുടെ മിന്നൽ മുന്നേറ്റം... തീർക്കാൻ വാളെടുത്ത് ജൂതപ്പട ഇന്ത്യയ്ക്കും പണി കിട്ടുമോ ! ചെങ്കടലും പെരിം ദ്വീപും പിടിച്ച് ഹൂതികൾ  (10 hours ago)

1.30 മണിക്കൂർ ബേബിയുടെ വാചകം ED എന്ന വാക്ക് ഉരിയാടിയില്ല കോട്ടുവായ ഇട്ട് ഗോവിന്ദൻ... വിജയനിട്ട് കൊട്ടി ബേബി"  (10 hours ago)

ഒരു കിലോ എംഡിഎംഎ പിടികൂടിയ കേസിന്റെ തുടരന്വേഷണത്തിൽ രണ്ട് പേർ കൂടി പൊലീസിന്റെ പിടിയിൽ  (10 hours ago)

ഗോഡ്സില്ല എൽനിനോ’ വന്നാൽ കേരളത്തിൽ ഈ 10 മാറ്റങ്ങൾ... മാറിമറിഞ്ഞ് പ്രവചനം; ശീതകാലം ഉണ്ടാകില്ല"  (10 hours ago)

സംസ്ഥാനത്ത് ഇന്ന് വൈദ്യുതി നിയന്ത്രണത്തിന് താല്‍കാലിക ആശ്വാസം. ഇന്ന് നിയന്ത്രണമുണ്ടായേക്കില്ല  (11 hours ago)

ഇറങ്ങി പോയി ഷി ജിൻ പിങ്..' മോദി ഒരുക്കിയ ആഹാരം വേണ്ട എല്ലാ രഹസ്യവും അറിഞ്ഞ് മലയാളായി ദേ ഇവിടെ ഉണ്ട്  (11 hours ago)

മോദി ഒരുക്കിയ വിരുന്നിൽ പങ്കെടുക്കാതെ ഇറങ്ങി പോയി ഷി ജിൻ പിങ്..'എല്ലാ രഹസ്യവും അറിഞ്ഞ് ഈ മലയാളായി  (11 hours ago)

ആസ്റ്റർ ഗാർഡിയൻസ് ഗ്ലോബൽ നഴ്‌സിംഗ് അവാർഡ് 2026 വിജയിയായി മലയാളി നഴ്‌സ്‌ അജിമോൾ പ്രദീപ്; ലഭിക്കുക 250,000 യു.എസ് ഡോളർ സമ്മാനത്തുക...  (15 hours ago)

പാർട്ടി ജനങ്ങളിൽ നിന്ന് അകന്നു;" പിണറായി ഭരണശൈലിയെ വെല്ലുവിളിച്ച് ശൈലജ ടീച്ചർ...  (15 hours ago)

"കുളം കലക്കി മീൻ പിടിക്കാൻ നോക്കേണ്ട"; പവർകട്ട് രാഷ്ട്രീയ കളി? പിണറായി കാലത്തെ 'അദൃശ്യ' തന്ത്രങ്ങൾ സതീശൻ സർക്കാരിന് പാരയാകുന്നതായി ആരോപണം...  (16 hours ago)

വിദേശത്ത് ചെന്ന് നിയമം കൈയിലെടുത്താൽ ഇതാണ് അവസ്ഥ; കാനഡയെ ഞെട്ടിച്ച ബാർബിക്യൂ തർക്കം, ഒടുവിൽ ഇന്ത്യൻ വംശജയായ വീട്ടുടമസ്ഥ ജയിലിലേക്ക്...  (16 hours ago)

Malayali Vartha Recommends