കോണ്‍ഗ്രസ് നേതാക്കള്‍ ബിജെപിയിലേക്ക് പോകുമെന്ന പ്രചാരണം ദിവാസ്വപ്‌നം:ഉമ്മന്‍ ചാണ്ടി

കോണ്‍ഗ്രസിന്റെ ഒരു പഞ്ചായത്ത് അംഗം പോലും ബി.ജെ.പിയിലേക്ക് പോകില്ലെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. കോണ്‍ഗ്രസ് നേതാക്കള്‍ ബിജെപിയിലേക്ക് പോകുമെന്ന പ്രചാരണം ദിവാസ്വപ്നം മാത്രമാണ്. 1984-ല്‍ രണ്ട് സീറ്റ് മാത്രമുണ്ടായിരുന്ന ബി.ജെ.പിയെ അധികാരത്തിലെത്തിച്ചത് സി.പി.എം ആണെന്നും അദ്ദേഹം ആരോപിച്ചു.
ജിഷ്ണുവിന്റെ അമ്മാവന്‍ ശ്രീജിത്തിനെ പുറത്താക്കിയ സി.പി.എമ്മിന്റെ നീതി ബോധം എന്തെന്ന് മനസിലാകുന്നില്ല. ഷാജഹന്‍ ഉള്‍പ്പെടെയുള്ളവരെ അറസ്റ്റ് ചെയ്ത കാര്യത്തില്‍ തുറന്ന മനസാണ് സര്‍ക്കാര്‍ കാണിക്കേണ്ടിയിരുന്നതെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.
https://www.facebook.com/Malayalivartha























