സ്വകാര്യ സ്ഥാപനങ്ങളുടെ നാറുന്ന മുഖം... എസ്.കെ. ആശുപത്രി നാലാം നിലയില്‍ നിന്നും യുവതി ചാടിയതിന് കാരണം

തിരുവനന്തപുരം എസ്.കെ. ആശുപത്രിയുടെ കെട്ടിടത്തിന്റെ നാലാം നിലയില്‍ നിന്നും വീണ് പരിക്കേറ്റ് മെഡിക്കല്‍ കോളേജ് ആശുപത്രി അത്യാഹിത വിഭാഗത്തില്‍ കൊണ്ടുവന്ന പ്രാവച്ചമ്പലം സ്വദേശി 23 കാരിയുടെ നില ഗുരുതരമായി തുടരുന്നു. ശരീരത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഒടിവ് സംഭവിച്ചിട്ടുണ്ട്. നട്ടെല്ലിനും കഴുത്തിനും ക്ഷതം ഏറ്റിട്ടുണ്ട്. സുഷുമ്‌നാ നാഡിക്ക് ക്ഷതമേറ്റതിനാല്‍ ചെറിയൊരു സ്തംഭനാവസ്ഥയിലാണ് യുവതി. അത്യാഹിത വിഭാഗത്തിലെ വിദഗ്ധ ചികിത്സയ്ക്ക് ശേഷം വാര്‍ഡില്‍ ചികിത്സയിലാണ് യുവതി.
എസ്‌കെ ആശുപത്രിയില്‍ ലാബ് അസിസ്റ്റന്‍ഡായി യുവതി മുമ്പു ജോലി ചെയ്തിരുന്നതായി പറയുന്നു. 2012-2014 കാലഘട്ടത്തിലാണ് ആശുപത്രിയില്‍ ജോലി ചെയ്തിരുന്നത്. മെഡിക്കല്‍ കോളേജ് കോമ്പൗണ്ടിലെ പൊതുമേഖല ലാബിലാണ് യുവതി ഇപ്പോള്‍ ലാബ് അസിസ്റ്റന്റായി ജോലി ചെയ്യുന്നത്.
യുവതിയ്ക്ക് ഗള്‍ഫില്‍ പൊകാനുള്ള നല്ലൊരു അവസരം ഒത്തുവന്നു. പക്ഷെ എക്‌സ്പീരിയന്‍ സര്‍ട്ടിഫിക്കറ്റ് ആവശ്യമായിരുന്നു. എന്നാല്‍ അത് നല്‍കാന്‍ എസ്‌കെ ആശുപത്രി അധികൃതര്‍ തയ്യാറായില്ലെന്നാണ് സുഹൃത്തുക്കള്‍ പറയുന്നത്. ഗള്‍ഫില്‍ പോകാനുള്ള അവസാന പ്രതീക്ഷ വച്ചാണ് യുവതി ഇന്നും പോയതെന്നാണ് പറയുന്നത്. പക്ഷെ അത് കിട്ടാത്തതോടെ സര്‍വ പ്രതീക്ഷയും തകര്‍ന്നാണ് ഇത് ചെയ്തതായാണ് അവര്‍ സംശയിക്കുന്നത്.
https://www.facebook.com/Malayalivartha























