വിഷുപിറ്റേന്ന് മഹിജക്ക് മുഖ്യമന്ത്രി നല്‍കും കൈനീട്ടം!

വെളളിയാഴ്ചയാണ് വിഷു. മഹിജയെ കാണാന്‍ പിണറായി സമയം നല്‍കിയിരിക്കുന്നത് ശനിയാഴ്ച. അതായത് മഹിജക്ക് വിഷു കൈനീട്ടം കിട്ടുമെന്ന് ഉറപ്പ്. കഴിയുമെങ്കില്‍ സെറ്റ് സാരിയുടുത്ത് പോകണം.
മഹിജയുടെ കാര്യത്തില്‍ പിണറായിക്ക് കടലോളം ദേഷ്യമുണ്ട്. പാര്‍ട്ടിയെയും തന്നെയും വെള്ളത്തിലാക്കാനാണ് മഹിജയും ശ്രീജിത്തും ശ്രമിച്ചതെന്ന് പിണറായി വിശ്വസിക്കുന്നു അങ്ങനെയൊരു വിശ്വാസം അദ്ദേഹത്തിനുണ്ടെങ്കില്‍ അതില്‍ തെറ്റ് പറയാന്‍ കഴിയില്ല. കാരണം മഹിജക്കും കുടുംബത്തിനും ആവശ്യമായ എല്ലാ പിന്തുണയും അദ്ദേഹം നല്‍കിയതാണ്. എന്നിട്ടും പിണറായിയുടെ ശത്രുക്കളെയെല്ലാം വിളിച്ച് ഡി ജി പി ഓഫീസിലേക്ക് സമരത്തിനു പോയി.
ജീഷ്ണു പ്രണോയിയുടെ ഘാതകരെ കണ്ടെത്താനുള്ള ബുദ്ധിമുട്ടുകളെ കുറിച്ച് മഹിജയോടും കുടുംബത്തോടും സര്‍ക്കാര്‍ വിശദീകരിച്ചിട്ടുള്ളതാണ്. കേസിലെ പ്രതികള്‍ അതി ശക്തരാണെന്ന് സര്‍ക്കാര്‍ പറഞ്ഞുകൊടുത്തു. പ്രതികള്‍ ചോദിക്കുന്നതിനു മുമ്പ് തന്നെ കോടതികള്‍ ജാമ്യം നല്‍കും. ക്യഷ്ണദാസിനെ പിടിക്കുന്ന വേഗതയില്‍ ഇറങ്ങി പോയ കാര്യവും തെളിവായി നിരത്തി. എന്നിട്ടും മഹിജ കേട്ടില്ല.
സമരം പിന്‍വലിക്കാന്‍ പിണറായി തയ്യാറായതല്ല. എന്നാല്‍ കാനവും കേന്ദ്ര നേതൃത്വവും ഇടപെട്ട് സമരം പിന്‍വലിച്ചു. അതില്‍ പിണറായിക്ക് വിഷമമുണ്ടായിരുന്നു.
ശ്രീജിത്തിനെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയാണ് പിണറായി സമാധാനിച്ചത്. ദേശാഭിമാനിയില്‍ നിന്നും ശ്രീജിത്തിനെ പുറത്താക്കി. ഇതിനിടയിലാണ് മഹിജ അപ്പോയിന്റ്‌മെന്റ് ചോദിച്ചത്. ചോദിക്കേണ്ട താമസം. അപ്പോയിന്‍മെന്റ് കിട്ടി. അതിനര്‍ത്ഥം മഹിജയോട് പിണറായിക്ക് എന്തോ പറയാനുണ്ടെന്നാണ്. അത് വിഷു പിറ്റേന്നായത് യാദൃച്ഛികം മാത്രം.
ഒന്നുകില്‍ പിണറായി പൊട്ടിത്തെറിക്കും. ഇല്ലെങ്കില്‍ മിണ്ടാതിരിക്കും.
https://www.facebook.com/Malayalivartha























