Widgets Magazine
14
Sep / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

കേഡലിന്റെ മനസ്സ് കൊടും ക്രിമിനലിന്റേതാണെന്ന് മനഃശാസ്ത്ര വിദഗ്ധനും പോലീസും; കേസ് നിര്‍ണായക വഴിത്തിരിവിലേയ്ക്ക്

12 APRIL 2017 12:14 PM IST
മലയാളി വാര്‍ത്ത

മാതാപിതാക്കള്‍ ഉള്‍പ്പെടെ നാല് പേരെ ദാരുണമായി കൊലപ്പെടുത്തിയ കേസില്‍ അറസ്റ്റിലായ പ്രതി കേഡലിന്റെ മനസ്സ് കൊടും ക്രിമിനലിന്റേതാണെന്ന് മനശാസ്ത്ര വിദഗ്ധനും പോലീസും. ആസ്ട്രല്‍ പ്രൊജക്ഷന്‍ പരീക്ഷണത്തിന്റെ ഭാഗമായാണ് കൊലപാതകങ്ങള്‍ നടത്തിയതെന്ന കേഡലിന്റെ നേരത്തെയുള്ള മൊഴി പോലീസിനെ കുഴയ്ക്കുന്നതിനും പുകമറ സൃഷ്ടിക്കാനുമാണെന്ന് പോലീസ് സ്ഥിരീകരിച്ചു. മനശാസ്ത്രജ്ഞന്റെ സാന്നിധ്യത്തില്‍ പോലീസ് നടത്തിയ ചോദ്യം ചെയ്യലിലാണ് കേഡല്‍ കൊലപാതകത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്തിയത്.

തന്റെ മാതാപിതാക്കള്‍ കാട്ടിയ അവഗണനയിലുള്ള പകയാണ് കൊലപാതകം നടത്താന്‍ കാരണമെന്നാണ് കേഡല്‍ ജിന്‍സന്‍ രാജ ചോദ്യം ചെയ്യലില്‍ വെളിപ്പെടുത്തിയത്. വര്‍ഷങ്ങളായി മാതാപിതാക്കള്‍ തന്നോട് പുലര്‍ത്തിയിരുന്ന അവഗണന സഹിക്കാവുന്നതിലും അപ്പുറമായിരുന്നു. തനിക്ക് ഒരു പ്രാധാന്യവും നല്‍കാതെ സഹോദരിക്ക് കൂടുതല്‍ പ്രാധാന്യം നല്‍കുകയും എപ്പോഴും തന്നെ കുറ്റപ്പെടുത്തുകയും ചെയ്തിരുന്നു. ഇക്കാര്യങ്ങള്‍ തന്റെ മനസ്സില്‍ കൂടുതല്‍ വൈരാഗ്യത്തിന് ഇടയാക്കിയിരുന്നുവെന്നാണ് കേഡല്‍ ചോദ്യം ചെയ്യല്‍ വേളയില്‍ വ്യക്തമാക്കിയത്.

കഴിഞ്ഞ ദിവസം രാത്രിയില്‍ നടത്തിയ ചോദ്യം ചെയ്യലില്‍ ശരീരത്തില്‍ നിന്നും ആത്മാവ് വേര്‍പെടുന്നത് കാണാനും ആത്മാവുമായി സംസാരിക്കാനുമാണ് താന്‍ കൊലപാതകം നടത്തിയതെന്നും തനിക്ക് സിദ്ധിയും ശക്തിയുമുണ്ടെന്നായിരുന്നു കേഡല്‍ പറഞ്ഞിരുന്നത്. കേഡലിന്റെ മൊഴികള്‍ പരസ്പര വിരുദ്ധമായതിന്റെ പേരിലാണ് മനശാസ്ത്രജ്ഞന്റെ സഹായത്തോടെ പോലീസ് ചോദ്യം ചെയ്യല്‍ ആരംഭിച്ചത്. 

മാതാപിതാക്കളെ കൊലപ്പെടുത്താന്‍ മാസങ്ങളായി പദ്ധതി തയാറാക്കിയിരുന്നുവെന്നും കേഡല്‍ ചോദ്യം ചെയ്യലില്‍ വെളിപ്പെടുത്തി. തെളിവുകള്‍ ഒന്നും അവശേഷിപ്പിക്കാതെ മൃതദേഹങ്ങള്‍ കത്തിച്ച് കുഴിച്ച് മൂടാനായിരുന്നു പദ്ധതിയിട്ടിരുന്നതെന്നും കേഡല്‍ ചോദ്യം ചെയ്യലില്‍ വ്യക്തമാക്കി. മാതാപിതാക്കളെയും സഹോദരിയെയും ബന്ധുവിനെയും കൊലപ്പെടുത്തിയതില്‍ യാതൊരു കുറ്റബോധവും ഭാവ വ്യത്യാസവുമില്ലാതെയാണ് ചോദ്യം ചെയ്യല്‍ വേളയില്‍ കേഡല്‍ പെരുമാറിയത്. പല ചോദ്യങ്ങള്‍ക്കും പുഞ്ചിരിയോടെയാണ് കേഡല്‍ മറുപടി നല്‍കിയത്. എന്നാല്‍ ആസ്ട്രല്‍ പ്രൊജക്ഷനെക്കുറിച്ച് കഴിഞ്ഞ പത്ത് വര്‍ഷമായി പഠനം നടത്തി വന്നിരുന്നുവെന്നും കേഡല്‍ വെളിപ്പെടുത്തിയിരുന്നു. ഇന്റര്‍നെറ്റിലൂടെ ആസ്ട്രല്‍ പ്രൊജക്ഷന്റെ കാര്യങ്ങള്‍ വിവിധ സൈറ്റുകളില്‍ നിന്നും മനസിലാക്കിയിരുന്നു. കൂടാതെ പുസ്തകങ്ങളും വായിക്കുക പതിവായിരുന്നുവെന്നും കേഡല്‍ പോലീസിനോട് പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സങ്കടക്കാഴ്ചയായി... റാപ്പിഡോ ബൈക്ക് ടാക്സിയിൽ ബസ് ഇടിച്ച് യുവതിക്ക് ദാരുണാന്ത്യം...  (6 minutes ago)

മുതിർന്ന സിപിഎം നേതാവ് ബേബി ജോൺ അന്തരിച്ചു...  (31 minutes ago)

സംസ്ഥാനത്ത് ഇന്ന് മുതൽ മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ പ്രവചനം...മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു  (45 minutes ago)

ഇന്ത്യക്ക് അഫ്ഗാനിസ്താനെതിരെ ഫ്രണ്ട്ഷിപ് കപ്പ് ട്വന്റി20 പരമ്പര... മൂന്ന് മത്സരങ്ങളും ഡൽഹിയിലെ അരുൺ ജെയ്റ്റ്‌ലി സ്റ്റേഡിയത്തിൽ (ഫിറോസ് ഷാ കോട്‌ല സ്റ്റേഡിയം) നടക്കും  (55 minutes ago)

കാസര്‍കോട് ജില്ലയില്‍ ഇന്ന് പ്രാദേശിക അവധി...  (1 hour ago)

ഫൈനലിൽ ശ്രീലങ്കൻ വനിതകളെ 72റൺസിന് പരാജയപ്പെടുത്തി ഏഷ്യ കപ്പ് കിരീടം സ്വന്തമാക്കി ഇന്ത്യ  (1 hour ago)

ജിസിസി രാജ്യങ്ങളും ഇറാനും തമ്മിൽ തിങ്കളാഴ്ച ഒമാനിൽ നടത്താനിരുന്ന ചർച്ച മാറ്റിവെച്ചു...  (1 hour ago)

യുഎസ്-ഇറാൻ യുദ്ധം രൂക്ഷം ഹൂതികളുടെ മിന്നൽ മുന്നേറ്റം... തീർക്കാൻ വാളെടുത്ത് ജൂതപ്പട ഇന്ത്യയ്ക്കും പണി കിട്ടുമോ ! ചെങ്കടലും പെരിം ദ്വീപും പിടിച്ച് ഹൂതികൾ  (11 hours ago)

1.30 മണിക്കൂർ ബേബിയുടെ വാചകം ED എന്ന വാക്ക് ഉരിയാടിയില്ല കോട്ടുവായ ഇട്ട് ഗോവിന്ദൻ... വിജയനിട്ട് കൊട്ടി ബേബി"  (11 hours ago)

ഒരു കിലോ എംഡിഎംഎ പിടികൂടിയ കേസിന്റെ തുടരന്വേഷണത്തിൽ രണ്ട് പേർ കൂടി പൊലീസിന്റെ പിടിയിൽ  (11 hours ago)

ഗോഡ്സില്ല എൽനിനോ’ വന്നാൽ കേരളത്തിൽ ഈ 10 മാറ്റങ്ങൾ... മാറിമറിഞ്ഞ് പ്രവചനം; ശീതകാലം ഉണ്ടാകില്ല"  (11 hours ago)

സംസ്ഥാനത്ത് ഇന്ന് വൈദ്യുതി നിയന്ത്രണത്തിന് താല്‍കാലിക ആശ്വാസം. ഇന്ന് നിയന്ത്രണമുണ്ടായേക്കില്ല  (11 hours ago)

ഇറങ്ങി പോയി ഷി ജിൻ പിങ്..' മോദി ഒരുക്കിയ ആഹാരം വേണ്ട എല്ലാ രഹസ്യവും അറിഞ്ഞ് മലയാളായി ദേ ഇവിടെ ഉണ്ട്  (11 hours ago)

മോദി ഒരുക്കിയ വിരുന്നിൽ പങ്കെടുക്കാതെ ഇറങ്ങി പോയി ഷി ജിൻ പിങ്..'എല്ലാ രഹസ്യവും അറിഞ്ഞ് ഈ മലയാളായി  (12 hours ago)

ആസ്റ്റർ ഗാർഡിയൻസ് ഗ്ലോബൽ നഴ്‌സിംഗ് അവാർഡ് 2026 വിജയിയായി മലയാളി നഴ്‌സ്‌ അജിമോൾ പ്രദീപ്; ലഭിക്കുക 250,000 യു.എസ് ഡോളർ സമ്മാനത്തുക...  (15 hours ago)

Malayali Vartha Recommends