Widgets Magazine
16
Apr / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

മൂന്നാര്‍ കയ്യേറ്റം ഒഴിപ്പിക്കല്‍ സംഭവങ്ങളില്‍ ദേവികുളം സബ് കലക്ടര്‍ക്ക് റവന്യൂ മന്ത്രിയുടെ അഭിനന്ദനം

13 APRIL 2017 11:11 AM IST
മലയാളി വാര്‍ത്ത

മൂന്നാറിലെ കയ്യേറ്റം ഒഴിപ്പിക്കല്‍ സംഭവങ്ങളില്‍ ദേവികുളം സബ് കലക്ടര്‍ വി. ശ്രീറാമിനെ റവന്യു മന്ത്രി ഇ. ചന്ദ്രശേഖരന്‍ ഫോണില്‍ വിളിച്ച് അഭിനന്ദിച്ചു. കയ്യേറ്റം ഒഴിപ്പിക്കലുമായി മുന്നോട്ടു പോകണമെന്നും എല്ലാ പിന്തുണയുമുണ്ടാകുമെന്നും മന്ത്രി വ്യക്തമാക്കി.

ദേവികുളത്തു സര്‍ക്കാര്‍ഭൂമി കയ്യേറിയത് ഒഴിപ്പിക്കാനെത്തിയ റവന്യു ഉദ്യോഗസ്ഥരെ സിപിഎം പഞ്ചായത്തംഗത്തിന്റെയും ലോക്കല്‍ സെക്രട്ടറിയുടെയും നേതൃത്വത്തിലുള്ള സംഘം തടഞ്ഞതു സംഘര്‍ഷത്തിനിടയാക്കിയിരുന്നു. കയ്യേറ്റം തടയാന്‍ റവന്യു വകുപ്പ് നിയോഗിച്ച ഭൂസംരക്ഷണ സേനാംഗങ്ങളെ സിപിഎം നേതാക്കള്‍ കയ്യേറ്റംചെയ്തു.

വിവരമറിഞ്ഞു സ്ഥലത്തെത്തിയ ദേവികുളം സബ് കലക്ടര്‍ വി. ശ്രീറാമിനെ പഞ്ചായത്തംഗത്തിന്റെ നേതൃത്വത്തിലുള്ള സംഘം അസഭ്യം പറയുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു. പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്തുനീക്കാന്‍ ആവശ്യപ്പെട്ടിട്ടും അനുസരിക്കാതിരുന്ന പൊലീസിനെതിരെ ശക്തമായ നടപടി ആവശ്യപ്പെട്ട് 17നു കലക്ടര്‍ക്കു റിപ്പോര്‍ട്ടു കൈമാറുമെന്നു ദേവികുളം സബ് കലക്ടര്‍ വി. ശ്രീറാം അറിയിച്ചു.

അതേസമയം, മാധ്യമങ്ങളെ കൂട്ടുപിടിച്ച് സിനിമാ നായകനാകാന്‍ ദേവികുളം സബ് കലക്ടര്‍ വി. ശ്രീറാം ശ്രമിക്കുന്നതായും ഇതിനു കൂട്ടു നില്‍ക്കുന്ന റവന്യു മന്ത്രിക്കു വേറേ പണിയില്ലേയെന്നും എസ്. രാജേന്ദ്രന്‍ എംഎല്‍എ ചോദിച്ചു. സബ് കലക്ടറുടേതു തരം താണ നടപടിയാണെന്നും രാജേന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.

സിപിഐക്കെതിരെയുള്ള മന്ത്രി എംഎം. മണിയുടെ പ്രസ്താവന അനുചിതമാണെന്നും കേരളത്തില്‍ തമ്പുരാന്‍ ഭരണമല്ലെന്നും സിപിഐ ഇടുക്കി ജില്ലാ സെക്രട്ടറി കെ.കെ. ശിവരാമന്‍ പ്രതികരിച്ചു. ഇടതുമുന്നണി ഒരു വകുപ്പും ആര്‍ക്കും തീറെഴുതി കൊടുത്തിട്ടില്ലെന്ന് സിപിഐയെ പേരെടുത്ത് പരാമര്‍ശിക്കാതെ മന്ത്രി ചൂണ്ടിക്കാട്ടിയിരുന്നു. ജനങ്ങളെ ബുദ്ധിമുട്ടിച്ച് കയ്യേറ്റം ഒഴിപ്പിക്കാമെന്ന് ഉദ്യോഗസ്ഥര്‍ കരുതേണ്ട. കയ്യേറ്റം ഒഴിപ്പിക്കാന്‍ ചെല്ലുന്നവരെ ജനങ്ങള്‍ കൈകാര്യം ചെയ്താല്‍ സര്‍ക്കാരിനെ കുറ്റപ്പെടുത്തിയിട്ടു കാര്യമില്ലെന്നും അദ്ദേഹം പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

എന്‍ജിനീയറിങ്/ഫാര്‍മസി പ്രവേശനപരീക്ഷ ഏപ്രില്‍ 17 മുതല്‍ 22 വരെ  (6 minutes ago)

ഉത്തര്‍പ്രദേശില്‍ ട്രെയിന്‍ അപകടത്തില്‍ അഞ്ചുപേര്‍ക്ക് ദാരുണാന്ത്യം  (10 minutes ago)

അയര്‍ലന്‍ഡില്‍ മലയാളി നഴ്‌സിന് നേരെ ആക്രമണം  (19 minutes ago)

സംരക്ഷണം തേടി കുംഭമേള വൈറല്‍ താരം മുഖ്യമന്ത്രിക്കും പൊലീസിനും പരാതി നല്‍കി  (29 minutes ago)

വനിതാ സംവരണ ബില്ലില്‍ രാഷ്ട്രീയം കാണരുതെന്ന് മോദി  (42 minutes ago)

കോണ്‍ഗ്രസിനുള്ളില്‍ മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലി പുകയുന്ന തര്‍ക്കങ്ങളില്‍ പരിഹാസവുമായി മന്ത്രി വി. ശിവന്‍കുട്ടി  (51 minutes ago)

'കല്യാണിയും പ്രണവും തമ്മിലുള്ള വിവാഹത്തിനായി കാത്തിരിക്കുന്നു'; മറുപടിയുമായി ലിസി  (57 minutes ago)

ഗാനമേളയ്ക്കിടെ നൃത്തം ചെയ്തയാളെ കസേര കൊണ്ട് അടിച്ച സംഭവത്തില്‍ കേസെടുത്ത് പൊലീസ്  (1 hour ago)

നാസിക് ടിസിഎസില്‍ നിര്‍ബന്ധിത മതപരിവര്‍ത്തനവും പീഡനവും  (1 hour ago)

ചേട്ടനെ തല്ലിയതിന്റെ കലിപ്പ്!! അനിയന്റെ കടുംകൈ, 38കാരനെ തല്ലികൊന്ന് സഹോദരൻ  (1 hour ago)

ബിഡിഎസ് വിദ്യാര്‍ത്ഥി നിതിന്റെ മരണം: ഡോ.റാമിനെ കോളേജില്‍ നിന്ന് പുറത്താക്കാന്‍ മാനേജ്‌മെന്റ് തീരുമാനം  (1 hour ago)

വിഷു ആഘോഷങ്ങൾക്കിടെ പടക്കം പൊട്ടി യുവാവ് മരിച്ചു..  (4 hours ago)

കുംഭം രാശി: വിഷുഫലം 2026  (5 hours ago)

അവധി ആഘോഷിക്കാനെത്തിയ 18കാരനെ തിരമാലയിൽപ്പെട്ട് കാണാതായി...തെരച്ചിൽ തുടരുന്നു...  (5 hours ago)

സംസ്ഥാനത്ത് താപനില വർദ്ധിക്കുന്ന സാഹചര്യത്തിൽ പൊതു ജനങ്ങൾക്കായി ജാ​ഗ്ര​ത നി​ർ​ദേ​ശ​ങ്ങ​ൾ പു​റ​പ്പെ​ടു​വി​ച്ച് സം​സ്ഥാ​ന ദു​ര​ന്ത നി​വാ​ര​ണ അ​തോ​റി​റ്റി  (5 hours ago)

Malayali Vartha Recommends