നടിയെ ആക്രമിച്ച കേസിൽ കുറ്റപത്രം; വിവാദ ഗൂഢാലോചന ആരോപണം പോലീസ് തള്ളി

നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസില്‍ പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചു. അങ്കമാലി മജസിട്രേറ്റ് കോടതിയിലാണ് ഇന്ന് കുറ്റപത്രം സമര്‍പ്പിച്ചത്. പള്‍സര്‍ സുനി എന്ന് അറിയപ്പെടുന്ന സുനിര്‍കുമാറാണ് കേസിലെ ഒന്നാം പ്രതി. ഇയാള്‍ ഉള്‍പ്പെടെ ആകെ ആറ് പേരെ പ്രതികളാക്കിയാണ് കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്. ആകെ 105 സാക്ഷികളും കേസിലുണ്ട്. ഈ പ്രതികളല്ലാതെ മറ്റാർക്കും ഗൂഢാലോചനയിൽ പങ്കില്ല. പ്രധാന പ്രതിയായ സുനില്‍ കുമാര്‍ ആക്രമിക്കപ്പെട്ട നടിയുടെ ദൃശ്യങ്ങള്‍ പകര്‍ത്തിയെന്ന് കരുതുന്ന മൊബൈല്‍ ഫോണ്‍ ഇതുവരെ കണ്ടെടുക്കാന്‍ പൊലീസിന് കഴിഞ്ഞിട്ടില്ല. ഫോണ്‍ കണ്ടെടുക്കാനുള്ള അന്വേഷണം ഇനിയും തുടരാനാണ് പൊലീസിന്റെ നീക്കം.
കൊച്ചിയില്‍ യുവനടിയെ ആക്രമിച്ചത് ബ്ലാക്ക്‌മെയില്‍ നടത്തി പണംതട്ടാനാണെന്ന മുഖ്യപ്രതി പള്‍സര്‍ സുനിയുടെ മൊഴി പോലീസ് ശരിവച്ചു. . 50 ലക്ഷം രൂപ തട്ടാനാണ് പദ്ധതിയിട്ടിരുന്നത്. എന്നാല്‍ നടി പോലീസില്‍ പരാതി നല്‍കിയതോടെ പദ്ധതി പൊളിയുകയായിരുന്നെന്നും.
നടിയോട് പിറ്റേദിവസം വിളിക്കാമെന്ന് പറഞ്ഞത് പണം ചോദിക്കുന്നതിന് വേണ്ടിയാണെന്നും നടിയുടെ വാഹനം ഓടിച്ചിരുന്ന മാര്‍ട്ടിനും മാത്രമേ പദ്ധതിയെ കുറിച്ച് അറിവുണ്ടായിരുന്നു എന്നും സുനി പോലീസിനോട് പറഞ്ഞിരുന്നു. പണം തട്ടിയെടുത്ത് കാമുകിയ്‌ക്കൊപ്പം ജീവിക്കാനായിരുന്ന ലക്ഷ്യമെന്നും സുനി പോലീസിനോട് വെളിപ്പെടുത്തിയിട്ടുണ്ട്.പിടിക്കപ്പെടുമെന്ന് തോന്നിയതോടെ നടിയുടെ ദൃശ്യങ്ങള്‍ പകര്‍ത്തിയ മൊബൈല്‍ ഫോണ്‍ ഉപേക്ഷിച്ചെന്നും സുനി പോലീസിനോട് പറഞ്ഞിരുന്നു .
https://www.facebook.com/Malayalivartha


























