അച്ഛനും മകളും കാട്ടിക്കൂട്ടിയ തന്ത്രങ്ങള്‍; ഇരയായത് നിരവധിപേര്‍

ബാങ്കില്‍ നിന്നും ലഭിക്കാനുള്ള 600 കോടിയോളം രൂപയ്ക്ക് ഇന്‍കംടാക്‌സ് ക്ലിയറന്‍സിനായി അടയ്ക്കാനെന്നു വിശ്വസിപ്പിച്ച് നിരവധി പേരില്‍ നിന്നും ഒരു കോടിയോളം രൂപ തട്ടിയെടുത്ത കേസിലെ പ്രതികളെ പേട്ട പോലീസ് അറസ്റ്റു ചെയ്തു.
പേട്ട എസ്. എന്‍. നഗര്‍ ലക്ഷ്മി ജനേഷ് വീട്ടില്‍ രമേഷ്‌കുമാര്‍, മകള്‍ ലക്ഷ്മി ആര്‍. കുമാര്‍എന്നിവരെ സിറ്റി പോലീസ് മേധാവിയുടെ നിര്‍ദ്ദേശപ്രകാരം ഡി.സി.പി. ഡോ. അരുള്‍ ബി. കൃഷ്ണയുടെ നേതൃത്വത്തില്‍ ശംഖുമുഖം പോലീസ് അസിസ്റ്റന്റ് കമ്മീഷണര്‍ അജിത്ത്കുമാര്‍, പേട്ട പോലീസ് ഇന്‍സ്‌പെക്ടര്‍ എ.എസ്. സുരേഷ്‌കുമാര്‍, പേട്ട സബ് ഇന്‍സ്‌പെക്ടര്‍ ചന്ദ്രബോസ് എന്നിവര്‍ ചേര്‍ന്നാണ് അറസ്റ്റ് ചെയ്തത്.
പണം തിരികെ ആവശ്യപ്പെട്ടവരെ ഐ.പി.എസ്. ഉദ്യോഗസ്ഥരുടെയും മറ്റും പേരുകള്‍ പറഞ്ഞ് ഫോണ്‍ ചെയ്തും വ്യാജ മെസേജുകള്‍ അയച്ചും ഭീഷണിപ്പെടുത്തുകയും ചെയ്തതായി പലര്‍ക്കും വ്യാജ പ്രോമിസറി നോട്ടുകളും ബ്ലാങ്ക് ചെക്കുകളും നല്‍കിയിട്ടുള്ളതായും പോലീസ് പറഞ്ഞു. പതിനഞ്ചോളം പേര്‍ പ്രതികള്‍ക്കെതിരെ പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.
https://www.facebook.com/Malayalivartha
























