കോണ്‍ഗ്രസില്‍ വിവാദം കൊഴുക്കുമ്പോള്‍ മാണി വ്യാഴാഴ്ച എ.കെ.ജി. സെന്ററില്‍

ലീഗ് നേതാവ് പി.കെ.കുഞ്ഞാലിക്കുട്ടി ലോകസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടതോടെ യുഡി എഫിനെ നയിക്കാന്‍ തല മുതിര്‍ന്ന നേതാക്കള്‍ ഇല്ലാതായി. കെ. എം മാണിയും കുഞ്ഞാലിക്കുട്ടിയുമാണ് ഒരു കാലത്ത് യു ഡി എഫിനെ നയിച്ചിരുന്നത്.
യു ഡി എഫ് വിവാദം കൊഴുക്കുന്നതിനിടയില്‍ അതീവ രസകരമായ മറ്റൊരു കാര്യം കൂടി സംഭവിച്ചു.വ്യാഴാഴ്ച കെ.എം.മാണി ,എ കെ.ജി സെന്ററിലെത്തും.കേന്ദ്രസംസ്ഥാന ബന്ധങ്ങളെ കുറിച്ച് എ.കെ.ജി. പഠന കേന്ദ്രം നടത്തുന്ന സെമിനാറില്‍ പങ്കെടുക്കാനാണ് കെ.എം.മാണി സി പി എം ആസ്ഥാനത്തെത്തുന്നത്.
മാറിയ സാഹചര്യത്തില്‍ കേരള കോണ്‍ഗ്രസ് നേതാവ് കെ.എം മാണിയെ ഒപ്പം കൂട്ടാന്‍ കോണ്‍ഗ്രസ് നേത്യത്വം തീരുമാനിച്ചെങ്കിലും പി.ടി.തോമസിനെ പോലുള്ള സുധീരന്‍ അണികളുടെ മുട്ടാപിടുത്തത്തില്‍ നീക്കങ്ങളെല്ലാം വിവാദത്തിലായി. കോണ്‍ഗ്രസിലെ എ ,ഐ ഗ്രൂപ്പുകള്‍ക്ക് കെ എം മാണിയെ ഒപ്പം കൂട്ടാന്‍ ആഗ്രഹമുണ്ട്. മധ്യ തിരുവിതാംകൂറിലെ പല പ്രമുഖ നേതാക്കള്‍ക്കും ജയിക്കണമെങ്കില്‍ കെ.എം.മാണിയുടെ സഹായം വേണം. ഉമ്മന്‍ ചാണ്ടിയുടെ പുതുപ്പള്ളി പോലും മാണി ഗ്രൂപ്പിന്റെ ഉറച്ച കോട്ടയാണ്.
വി എം സുധീരന് കെ എം മാണിയുമായി ശക്തമായ ബന്ധങ്ങളുണ്ട്. എന്നാല്‍ അദ്ദേഹത്തിന്റെ ഗ്രൂപ്പിലെ പല നേതാക്കള്‍ക്കും കേരള കോണ്‍ഗ്രസിനോട് നീരസമുണ്ട്. അതാണ് പിടിയുടെ വാക്കുകളിലുടെ പുറത്തു വരുന്നത്. എന്നാല്‍ സുധീരന്‍ ഇത് സംബന്ധിച്ച് ഒരു പ്രസ്താവനയും നടത്തിയിട്ടില്ല.അതേസമയം ചെന്നിത്തലയുടെയും ഉമ്മന്‍ ചാണ്ടിയുടെയും നീക്കങ്ങളില്‍ സുധീരന് ആശങ്കയുണ്ട്.
കെ.എം.മാണിയെ വിശ്വാസത്തിലെടുത്തു കൊണ്ടുള്ള നീക്കങ്ങളാണ് സി.പി.എം.നടത്തുന്നത്. വരുന്ന ലോകസഭാ തെരഞ്ഞടുപ്പില്‍ മാണിയെ കൂടെ കൂട്ടിയാല്‍ കൊള്ളാമെന്ന് സി പി എം കരുതുന്നുണ്ട്. കോട്ടയം ,പത്തനംതിട്ട, ഇടുക്കി ,എറണാകുളം, തൃശൂര്‍ സീറ്റുകള്‍ ജയിക്കാന്‍ കെ.എം.മാണിയുമായുള്ള ബന്ധത്തില്‍ കഴിയുമെന്ന് സി പി എം കരുതുന്നു. കോടിയേരിയുമായി മാണിക്ക് മികച്ച ബന്ധമുണ്ട്.യു ഡി എഫുമായുള്ള സൗഹൃദം ഉടന്‍ ഇല്ലെന്ന മാണിയുടെ വാക്കുകളില്‍ ദുസൂചനകള്‍ മണക്കുന്നുണ്ടോ?
https://www.facebook.com/Malayalivartha
























