വിഐപി സംസ്‌കാരം വേണ്ടെന്ന മോഡിയുടെ നിര്‍ദേശം പാലിച്ച് സംസ്ഥാന മന്ത്രിമാരും; ബീക്കണ്‍ ലൈറ്റ് ഇല്ലാതെ ഐസക്കിന്റെ 13ാം നമ്പര്‍ കാര്‍

ഇന്ത്യയിലെ ജനങ്ങള്‍ എല്ലാവരും വിഐപികളെന്ന് മോഡി. വാഹനങ്ങളില്‍ നിന്നും ബീക്കണ്‍ ലൈറ്റ് എടുത്തുമാറ്റാനുളള കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തെ പിന്തുണച്ച് സംസ്ഥാന മന്ത്രിമാരും. മന്ത്രിമാരായ തോമസ് ഐസക്ക്, മാത്യു ടി തോമസ്, എ.കെ ബാലന്‍, ഇ.ചന്ദ്രശേഖരന്‍ എന്നിവരാണ് തങ്ങളുടെ ഔദ്യോഗിക വാഹനങ്ങളില്‍ നിന്നും ഇന്നുതന്നെ ബീക്കണ്‍ ലൈറ്റുകള്‍ അഴിച്ചുമാറ്റിയത്. മേയ് ഒന്നിന് മുമ്പ് വിഐപികളുടെ വാഹനങ്ങളിലെ ബീക്കണ്‍ ലൈറ്റുകള്‍ നീക്കം ചെയ്യണമെന്നായിരുന്നു കേന്ദ്രസര്‍ക്കാരിന്റെ നിര്‍ദേശം.
രാഷ്ട്രപതി, പ്രധാനമന്ത്രി, ചീഫ് ജസ്റ്റിസുമാര്‍ എന്നിവരടക്കമുളളവര്‍ക്ക് ഈ ഉത്തരവ് ബാധകമാണ്. എമര്‍ജന്‍സി വാഹനങ്ങളായ ആംബുലന്‍സുകള്‍ക്കും പൊലീസ് സ്‌റ്റേഷനിലെ വാഹനങ്ങള്‍ക്കും മാത്രം ഇനിമുതല്‍ ബീക്കണ്‍ ലൈറ്റ് മതിയെന്നാണ് നിര്‍ദേശം. ഇന്നലെ നിര്‍ദേശം പുറത്തുവന്നതിന് പിന്നാലെ ഗോവ, മഹാരാഷ്ട്ര മുഖ്യമന്ത്രിമാര്‍ വാഹനങ്ങളില്‍ നിന്നും ബീക്കണ്‍ ലൈറ്റ് നീക്കം ചെയ്തിരുന്നു.
കേന്ദ്ര ഗതാഗത വകുപ്പ് മന്ത്രി ഗഡ്കരിയും ഉത്തരവിറങ്ങിയതിന് പിന്നാലെ ബീക്കണ്‍ ലൈറ്റ് ഉപേക്ഷിച്ചിരുന്നു. കൂടുതല്‍ മന്ത്രിമാരും സംസ്ഥാനങ്ങളും പ്രസ്തുത തിയതിക്ക് മുന്‍പായി തന്നെ സര്‍ക്കാര്‍ നിര്‍ദേശം പാലിക്കുമെന്നാണ് അറിയുന്നത്.
https://www.facebook.com/Malayalivartha
























