ഗുരുവായൂരിലെ കഥാകാരന് ഇനി ഓര്മ
ഗുരുവായൂരിലെ ദൈവത്തിന്റേയും മനുഷ്യരുടെയും ആനകളുടെയും കഥ പറഞ്ഞ പ്രശസ്ത സാഹിത്യകാരന് ഉണ്ണികൃഷ്ണന് പുതൂര്‍ (81) നിര്യാതനായി. ഇന്നലെ വൈകിട്ട് മുതുവട്ടൂര്‍ രാജ ആശുപത്രിയിലായിരുന്നു അന്ത്യം. ഏതാനും ദിവസമായി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. മൃതദേഹം ഇന്നു രാവിലെ 9.30 മുതല്‍ ഗുരുവായൂര്‍ ടൗണ്‍ ഹാളില്‍ പൊതു ദര്‍ശനത്തിനു വയ്ക്കും. സംസ്ക്കാരം ഉച്ചയ്ക്ക് 12 ന് പുതൂരിന്റെ വീട്ടുവളപ്പില്‍.
കല്ലാത്ത് ചുളളിപ്പറമ്പില്‍ ശങ്കുണ്ണിനായരുടെയും പുതൂര്‍ ജാനകി അമ്മയുടെയും മകനായി 1933 ല്‍ തൃശൂരിലെ ഏങ്ങണ്ടിയൂരില്‍ ഇല്ലത്ത് അകായില് എന്ന സ്ഥാനപ്പേരുളള പുതൂര്‍ തറവാട്ടില്‍ ജനിച്ചെങ്കിലും വളര്‍ന്നത് ഗുരുവായൂരിലാണ്. ഇരുന്നൂരിലേറെ ചെറുകഥകള്‍ പ്രസിദ്ധീകരിച്ചു. 35 കഥാസമാഹാരങ്ങളാലായി എഴുനൂറിലേറെ കഥകള്‍ പുസ്തകരൂപത്തില്‍ പുറത്തു വന്നു.
ബലിക്കല്ല് എന്ന നോവലിന് 1958 ല്‍ കേരള സാഹിത്യ അക്കാഡമി അവാര്‍ഡ് നാഴികമണി നോവലിന് ജി.സ്മാരക അവാര്‍ഡ് എന്റെ നൂറ്റൊന്ന് കഥകള്‍ കഥാസമാഹാരത്തിന് പത്മപ്രഭാ പുരസ്കാരം എന്നിവ ലഭിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha