കുഴല്‍പ്പണ ടീം യുവതികളെ ഉപയോഗിച്ച് വന്‍ തട്ടിപ്പ്

സംസ്ഥാനത്തും ഗള്‍ഫിലുമായി ശൃഖലയുള്ള കുഴല്‍പ്പണ സംഘം യുവതികളെ ഉപയോഗിച്ചും ഷാഡോ പൊലീസ് ചമഞ്ഞും വന്‍ തോതില്‍ തട്ടിപ്പ് നടത്തുന്നതായി പൊലീസ് കണ്ടെത്തി. രണ്ടാഴ്ച മുമ്പ് തൃശൂര്‍ ചാവക്കാട് നടന്ന തട്ടിപ്പ് അന്വേഷിച്ച പൊലീസാണ് പുതിയ തട്ടിപ്പ് കണ്ടെത്തിയത്. സംഘത്തിലെ കല്‍പ്പന എന്ന യുവതിക്ക് 15,000 രൂപ നല്‍കാന്‍ പറഞ്ഞ് കുഴല്‍പ്പണം വാങ്ങാനെത്തിയ ആള്‍ക്ക് ആദ്യം ഫോണ്‍ നമ്പര്‍ നല്‍കും. ഇത് പ്രകാരമാണ് കുഴല്‍പണ ഏജന്റ് നാട്ടിലെ വിതരണക്കാരന് യുവതിയുടെ നമ്പര്‍ നല്‍കുന്നത്.
ഫോണില്‍ വിളിച്ചത് പ്രകാരം യുവതി പറഞ്ഞ സ്ഥലത്ത് വിതരണക്കാരനായ വഹാബ് വന്ന് പണം നല്‍കി. ഈസമയം കാറില്‍ വന്ന നാലംഗ സംഘം ഷാഡോ പൊലീസാണും പറഞ്ഞ് വഹാബിനെ കാറില്‍ കയറ്റി തട്ടികൊണ്ടുപോയി. പിന്നീട് കത്തികഴുത്തില്‍ വെച്ചാണ് പണംകവര്‍ന്ന ശേഷം പുളിക്കകടവ് പാലത്തിനു സമീപം ഇറക്കിവിട്ടു. ഗള്‍ഫു നാടുകളില്‍ ഇരുന്ന് ആസൂത്രണം ചെയ്യുന്ന പദ്ധതി നാട്ടില്‍ യുവതികളെ ഉപയോഗിച്ച് നടപ്പിലാക്കുകയാണ്. പണം നല്‍കാന്‍ സ്ത്രീകളുടെ നമ്പര്‍ നല്‍കുമ്പോള്‍ സ്വീകാര്യത വര്‍ദ്ധിക്കുകയും ചെയ്യും. കവര്‍ച്ച നടത്തിയാല്‍ തന്നെ കുഴല്‍ പണമായതിനാല്‍ പരാതി നല്‍കാന്‍ അധികം പേരും തയ്യാറാവില്ല. ചാവക്കാട് പൊലീസ് സ്‌റ്റേഷനു പടിഞ്ഞാറ് റോഡില്‍വെച്ചാണ് തട്ടികൊണ്ടു പോകലും പിന്നീട് കവര്‍ച്ചയും നടക്കുന്നത്.
വാടകക്ക് വാഹനങ്ങള്‍ എടുത്ത് കയറ്റിവെച്ച് പണംതട്ടല്‍ പിടിച്ചുപറി തുടങ്ങി നിരവധി കേസുകളില്‍ പെട്ടവരാണ് സംഭവത്തില്‍ അറസ്റ്റിലായത. കല്‍പ്പന എന്ന യുവതിക്കു പുറമെ നിഷാദ്, ഷഫീഖ്, സുമേഷ്, ജിബിന്‍ രാജ് എന്നിവരാണ് അറസ്റ്റിലായത. മറ്റൊരു പ്രതി പുഞ്ചിരി വിനോദ് തിരുവനന്തപുരത്തും പിടിയിലായിട്ടുണ്ട്. കുഴല്‍പണ കവര്‍ച്ചക്ക് ആസൂത്രണം നടത്തിയത് ഗള്‍ഫിലാണെന്നാണ് തെളിഞ്ഞു. ഇതിന് മുമ്പ് ഇതേ രീതിയില്‍ കവര്‍ച്ചക്കായി നടത്തിയ നാലു ഓപ്പറേഷനുകളില്‍ മൂന്നും പാളിയിരുന്നു. വിജയിച്ചതാവട്ടെ പൊലീസ് പിടികൂടുകയും ചെയ്തു. ഷാഡോ പൊലീസ് ചമഞ്ഞ് യുവതിയെ ഉപയോഗിച്ച് ചാവക്കാട് നിന്നും 10 ലക്ഷം രൂപയാണ് കവര്‍ന്നത്
https://www.facebook.com/Malayalivartha

























