ആശങ്കകള്‍ക്കൊടുവില്‍ ആധാരം സ്വയം തയ്യാറാക്കി വീട്ടമ്മ

ആധാരം സ്വയം തയ്യാറാക്കി ശോഭ . ഒരു വര്‍ഷം മുമ്പ് പൊതുജനങ്ങള്‍ക്ക് സ്വയം ആധാരം തയ്യാറാക്കാനുള്ള അധികാരം സര്‍ക്കാര്‍ അനുവദിച്ചെങ്കിലും ജില്ലയില്‍ ആരും അതിനായി മുന്നോട്ടുവന്നിരുന്നില്ല.
കടമ്പകളേറെ താണ്ടിയെങ്കിലും സ്വന്തമായി ആധാരം തയ്യാറാക്കി റജിസ്റ്റര്‍ചെയ്യാന്‍ പറ്റിയതിന്റെ സന്തോഷം പെരിയയിലെ വീട്ടമ്മയായ അത്തിക്കല്‍ വീട്ടില്‍ ശോഭ മറച്ചുവച്ചില്ല. ആധാരം റജിസ്റ്റര്‍ചെയ്തു കഴിഞ്ഞശേഷം റജിസ്ട്രാര്‍ കെ.എന്‍.ശ്രീകണ്ഠന്‍ പറഞ്ഞപ്പോഴാണ് ജില്ലയില്‍ സ്വന്തമായി ആധാരമെഴുതുന്ന ആദ്യവ്യക്തിയാണ് താനെന്ന് അവരറിയുന്നത്.
ഒരുവര്‍ഷംമുമ്പ് പൊതുജനങ്ങള്‍ക്ക് സ്വയം ആധാരം തയ്യാറാക്കാനുള്ള അധികാരം സര്‍ക്കാര്‍ അനുവദിച്ചെങ്കിലും ജില്ലയില്‍ ആരും അതിനായി മുന്നോട്ടുവന്നിരുന്നില്ല. പെരിയ സി.എച്ച്.സി.യിലെ മെഡിക്കല്‍ ഓഫീസറായ ഡോ. എന്‍.രാഘവന്റെ ഭാര്യയാണ് അമ്പത്തിമൂന്നുകാരിയായ ശോഭ. ഒരുമാസംമുമ്പ് സ്ഥലംവാങ്ങാന്‍ ഉറപ്പിച്ചപ്പോള്‍ത്തന്നെ സ്വയം ആധാരം തയ്യാറാക്കുന്നതിനെക്കുറിച്ച് ഭര്‍ത്താവുമായി ശോഭ സംസാരിച്ചിരുന്നു.
ഭര്‍ത്താവിന്റെ പിന്തുണ കിട്ടിയതോടെ കംപ്യൂട്ടറില്‍ അതിനുള്ള തയ്യാറെടുപ്പുകള്‍ തുടങ്ങി. നിശ്ചിതഫോമുകള്‍ തയ്യാറാക്കുന്നതിനും ആധാരം തയ്യാറാക്കുന്നതിനും വലിയ പ്രയാസങ്ങള്‍ തോന്നിയില്ല.
ഒടുവില്‍ ഫയലിങ് ഷീറ്റുകള്‍ തയ്യാറാക്കാന്‍ ആധാരമെഴുത്തുകാരെ സമീപിക്കേണ്ടിവരുമോയെന്ന ആശങ്കയുണ്ടായി. ഇതിനായി ലൈസന്‍സുള്ള ആധാരമെഴുത്തുകാര്‍ വേണമെന്ന നിബന്ധന ഒഴിവാക്കാത്തതായിരുന്നു.
https://www.facebook.com/Malayalivartha


























