പെണ്‍കുട്ടിയെ തട്ടികൊണ്ട് പോകാന്‍ ശ്രമം; ഒടുവില്‍ സംഭവിച്ചത്

കാറില്‍ പെണ്‍കുട്ടിയെ തട്ടികൊണ്ട് പോകാന്‍ ശ്രമം. കംപ്യൂട്ടര്‍ ക്ലാസിന് പോയ പെണ്‍കുട്ടിയെയാണ് തട്ടികൊണ്ട് പോകാനുള്ള ശ്രമം നടന്നത്. തട്ടികൊണ്ട് പോകാന്‍ ശ്രമിച്ച കാറിന് പെണ്‍കുട്ടിയുടെ പിതാവ് തീയിട്ടു. തിരുവനന്തപുരം പാലോടാണ് സംഭവം. ആനക്കുളം സ്വദേശി സുജിത്താണ് പെണ്‍കുട്ടിയെ തട്ടികൊണ്ട് പോകാന്‍ ശ്രമിച്ചത്. പാലോട് ആനകുളം സ്വദേശിനിയെ വ്യാഴാഴ്ച രാവിലെയാണ് കാറിലെത്തിയ യുവാവ് കംപ്യൂട്ടര്‍ ക്ലാസില്‍ കൊണ്ടുവിടാമെന്നു വിശ്വസിപ്പിച്ച് കാറില്‍ കയറ്റിയത്. പാലോട് കഴിഞ്ഞും കാര്‍ നിര്‍ത്താതെ വന്നപ്പോള്‍ പെണ്‍കുട്ടി ബഹളം വയ്ക്കുകയായിരുന്നു.
പെണ്‍കുട്ടി ബഹളം വെക്കുന്നത് ശ്രദ്ധയില്‍ പെട്ട ഹൈവേ പോലീസാണ് പെണ്‍കുട്ടിയെ രക്ഷിച്ചത്. അതേസമയം പെണ്‍കുട്ടി പരാതിയില്ലെന്ന് പറഞ്ഞതിനാല്‍ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നില്ലെന്ന് പോലീസ് പറഞ്ഞു. എന്നാല്‍ വൈകിട്ടോടെ പെണ്‍കുട്ടിയുടെ വീട്ടുകാര്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു.
തുടര്‍ന്ന് പോലീസ് കേസ് രജിസ്റ്റര്‍ ചെയുകയും ചെയ്തു. അതേസമയം പെണ്‍കുട്ടിയുടെ പിതാവ് പ്രതിയുടെ കറിന് സംഭവം നടന്ന ദിവസം വൈകുന്നേരം തീയിടുകയായിരുന്നു. ഇരു സംഭവങ്ങളിലുമായി പെണ്‍കുട്ടിയെ തട്ടികൊണ്ട് പോകാന്‍ ശ്രമിച്ച സുജിത്തിന്റെയും പെണ്‍കുട്ടിയുടെ അച്ഛന്റെയും പേരില്‍ പോലീസ് കേസെടുത്തിട്ടുണ്ട്.
https://www.facebook.com/Malayalivartha


























