ഐഐടി മലയാളി വിദ്യാര്‍ത്ഥിയുടെ ആത്മഹത്യാ കുറിപ്പ് കണ്ടെത്തി

ഒരു സൂചന പോലും നല്‍കാതെ ഇനി ഞാന്‍ ഉറങ്ങട്ടെ... എന്ന ഒറ്റ വാക്കില്‍ ജീവിതം അവസാനിപ്പിച്ച മലയാളി വിദ്യാര്‍ത്ഥി നിതിന്‍ നൊമ്പരമായി തുടരുന്നു. പഠനത്തില്‍ മിടുക്കന്‍, സാമ്പത്തിക-കുടുംബ ബന്ധങ്ങളെല്ലാം ഭദ്രം. പിന്നെ എന്തിനു ഒരു മുഴം കയറില്‍ ഒരു വരിയില്‍ ജീവിതം അവസാനിപ്പിച്ചത് എന്നത് വിചിത്രമാണ്. ഖരഗ്പൂര്‍ ഐഐടിയിലെ എയറോ സ്പേസ് വിദ്യാര്‍ത്ഥിയായ നിതിനാണ് ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്.
ഹോസ്റ്റലിലെ താഴത്തെ നിലയിലെ നെഹ്റു ബി ബ്ലോക്കിലെ മുറിയിലാണ് ഫാനില്‍ തൂങ്ങിയ നിലയില്‍ മലയാളി വിദ്യാര്‍ത്ഥിയെ ശനിയാഴ്ച കണ്ടെത്തിയത്. ആലപ്പുഴ ഹരിപ്പാട് ചാവടിയില്‍ നിധിയില്‍ നിതിന്‍ എന്‍(22)നാണ് മരിച്ചത്. എസ്ബിഐ ഓച്ചിറ ബാങ്ക് മാനേജര്‍ നാസറിന്റെയും നദിയുടേയും മകനാണ് നിതിന്‍. ഏക സഹോദരി തിരുവനന്തപുരം ഐഎസ്ആര്‍ഒ യില്‍ കോഴ്സിനു പഠിക്കുകയാണ്.
പോലീസ് എത്തി ഹോസ്റ്റലിലെ മുറിയുടെ വാതില്‍ തകര്‍ത്താണ് നിതിന്റെ മൃതദേഹം താഴെ ഇറക്കിയത്. കാരണമെന്തെന്ന് വ്യക്തമായിട്ടില്ല. ഐഐടി ക്യാംമ്പസുകളില്‍ ഈ വര്‍ഷം ആത്മഹത്യ ചെയ്ത വിദ്യാര്‍ത്ഥികളുടെ എണ്ണം ഇതോടെ മൂന്നായി. പഠിക്കാന്‍ മിടുക്കനായിരുന്ന നിതിന്‍ പരീക്ഷയില്‍ ഒരു മാര്‍ക്കു പോലും നഷ്ടപ്പെട്ടാല്‍ അതീവ ദു:ഖിതനായി കാണപ്പെട്ടിരുന്നുവെന്ന് ബന്ധുക്കള്‍ പറയുന്നു. വെള്ളിയാഴ്ച അവസാന സെമസ്റ്റര്‍ പരീക്ഷയുണ്ടായിരുന്ന നിതിന്‍ എന്നാല്‍ എഴുതാന്‍ പോയില്ല. ഇതേ തുടര്‍ന്നാണ് സഹപാഠികള്‍ അന്വേഷിച്ചെത്തിയതും പിന്നാലെ വാതില്‍ തകര്‍ത്ത് മൃതദേഹം കണ്ടെത്തിയതും.
https://www.facebook.com/Malayalivartha


























