ജനങ്ങളെ പിഴിയാന്‍ ശ്രമിച്ച ബാങ്കുകള്‍ക്ക് കിട്ടിയത് മുട്ടന്‍ പണി

ഇടപാടുകള്‍ക്ക് സര്‍വീസ് ചാര്‍ജ് ഈടാക്കുന്നതിനാല്‍ ഇടപാടുകാര്‍ ബാങ്കുകളെ സമീപിക്കാതെയായി എന്ന് റിപ്പോര്‍ട്ട്. എ ടി എമ്മില്‍ നിന്നു പണം പിന്‍വലിക്കാന്‍ നിയന്ത്രണമേര്‍പ്പെടുത്തുകയും തുടര്‍ന്ന് ചില ബാങ്കുകള്‍ സര്‍വീസ് ചാര്‍ജ് ഈടാക്കുകയും ചെയ്തതോടെ നിക്ഷേപത്തില്‍ കുറവുണ്ടായതായും കണക്കുകള്‍ വ്യക്തമാക്കുന്നു.
മിനിമം ബാലന്‍സ് ഇല്ലെങ്കില്‍ പിഴ ഈടാക്കാനുള്ള ബാങ്കുകളുടെ നീക്കവും ഇടപാടുകാരെ തളര്‍ത്തുകയാണ് ചെയ്തത്. നിക്ഷേപം കുറഞ്ഞതോടെ കറന്‍സി പ്രതിസന്ധിയും നേരിടുകയാണ് ബാങ്കുകള്‍. നിക്ഷേപത്തില്‍ വന്ന കുറവ് നികത്തുവാനും കറന്‍സി ക്ഷാമം നേരിടാനും ബാങ്ക് പ്രതിനിധികള്‍ ഇടപാടുകാരെ അന്വേഷിച്ച് വീടുകളിലേക്കു പോകാന്‍ തീരുമാനിച്ചിരിക്കുന്നതായും സൂചനയുണ്ട്.
ഇടപാടുകാരെ ഉദ്യോഗസ്ഥര്‍ ഫോണില്‍ വിളിച്ചു സഹായം തേടിയിരുന്നുവെങ്കിലും ഫലമില്ലാത്തതിനെ തുടര്‍ന്നാണ് നേരിട്ടു സമീപിക്കുവാന്‍ ബാങ്കുകള്‍ തീരുമാനിച്ചത്. അതേ സമയം ഒരു തവണ എ ടി എമ്മുകളില്‍ ഒന്നര കോടി രൂപ നിറയ്ക്കാന്‍ സാധിക്കുമെങ്കിലും നോട്ട് പ്രതിസന്ധി കാരണം 20 ലക്ഷം രൂപ മാത്രമാണ് നിലവില്‍ നിറയ്ക്കാറുള്ളത്.
https://www.facebook.com/Malayalivartha


























