സബ് കലക്ടറുടെ വ്യാജ ഫെയ്സ്ബുക് പേജ്; വി. ശ്രീറാം പരാതി നല്‍കി

ദേവികുളം സബ് കലക്ടറുടെ പേരില്‍ വ്യാജ ഫെയ്സ്ബുക് പേജ്. സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനങ്ങള്‍ പോസ്റ്റ് ചെയ്ത പേജിനെതിരെ സബ് കലക്ടര്‍ വി.ശ്രീറാം ഫെയ്‌സ്ബുക് അധികൃതര്‍ക്കു പരാതി നല്‍കി.
കയ്യേറ്റങ്ങള്‍ക്കെതിരെ നടപടി സ്വീകരിക്കുമ്പോള്‍ മുട്ടുമടക്കരുതെന്നും പതറാതെ മുന്നോട്ടുപോകണമെന്നുമുള്ള പോസ്റ്റുകളും സര്‍ക്കാരിനെതിരെ വിമര്‍ശനങ്ങളുമാണു 'ദേവികുളം സബ് കലക്ടര്‍' എന്ന പേരിലുള്ള പേജില്‍ വ്യാപകമായി നല്‍കിയിട്ടുള്ളത്.
ഇതു തന്റെ ഔദ്യോഗിക ഫെയ്‌സ്ബുക് പേജല്ലെന്നും പോസ്റ്റുകള്‍ക്കു താന്‍ ഉത്തരവാദിയല്ലെന്നുമുള്ള വിശദീകരണവുമായി സബ് കലക്ടര്‍ സ്വന്തം പ്രൊഫൈലില്‍ പോസ്റ്റ് ഇട്ടു.
https://www.facebook.com/Malayalivartha


























