ഇത് സര്‍ക്കാരിനെതിരെയുള്ള സെന്‍കുമാറിന്റെ ഒറ്റയാള്‍ പോരാട്ടം!

ഒടുവില്‍ ആ സുപ്രധാന വിധി ഇന്ത്യയിലെ പരമോന്നത കോടതി പ്രസ്താവിച്ചു. ക്രമസമാധാന നിലയില്‍ പാളിച്ചകള്‍ ഉണ്ടായി എന്ന കാരണത്താല്‍ ഡി.ജി.പി സ്ഥാനത്ത് നിന്നും പുറത്താക്കിയ ടി.പി സെന്‍കുമാറിനെ സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തില്‍ വീണ്ടും പോലീസ് മേധാവിയായി കാണാം.
ഇടതുപക്ഷ സര്‍ക്കാരിന് വീണ്ടും തിരിച്ചടിയായി സുപ്രീംകോടതിയുടെ വിധി. വിരമിക്കാന്‍ ഒരു വര്‍ഷം മാത്രം ബാക്കിയുള്ളപ്പോഴാണ് പൊലീസ് മേധാവിയുടെ സ്ഥാനത്ത് നിന്നും മാറ്റി പകരം ലോക്‌നാഥ് ബെഹ്‌റയെ എല്‍.ഡി.എഫ് സര്‍ക്കാര്‍ ആ സ്ഥാനത്ത് നിയമിച്ചത്. പൂറ്റിങ്ങല്‍ വെടിക്കെട്ടപകടം, ജിഷ കേസ് എന്നിവയിലെ പൊലീസിന്റെ വീഴ്ചകള്‍ ചൂണ്ടിക്കാട്ടിയാണ് സര്‍ക്കാര്‍ സെന്‍കുമാറിനെ തല്‍സ്ഥാനത്ത് നിന്ന് മാറ്റിയത്. വ്യക്തമായ കാരണങ്ങളൊന്നും ബോധിപ്പിക്കാതെ ഡി.ജി.പി സ്ഥാനത്ത് നിന്നും മാറ്റിയത് സുപ്രീംകോടതി വിധിയുടെ ലംഘനമാണെന്നാണ് സെന്‍കുമാര്‍ ഹരജിയില്‍ ചൂണ്ടിക്കാട്ടിയത്.
ആരാണ് സെന്‍കുമാര്‍..?
കേരളത്തിലെ തൃശൂര്‍ ജില്ലയിലെ ചാലക്കുടിയില്‍ നിന്നുമുള്ള പോലീസ് ഓഫീസറാണ് ടി. പി. സെന്‍കുമാര്‍. സാമ്പത്തികശാസ്ത്രത്തില്‍ ബിരുദാനന്തര ബിരുദം നേടിയിട്ടുണ്ട്. ഇന്ത്യന്‍ എക്കണോമിക്‌സ് സര്‍വീസില്‍ നിന്നും 1983-ല്‍ ഇന്ത്യന്‍ പോലീസ് സര്‍വീസില്‍ എത്തി. ലിസ് സാമ്പത്തികത്തട്ടിപ്പിനെതിരെ നടപടി സ്വീകരിച്ച് ശ്രദ്ധേയനായിരുന്നു. 2006-ല്‍ കെ.എസ്.ആര്‍.ടി.സി. എം.ഡി ആയി നിയമിതനായി. 2010-ല്‍ കേരള ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണര്‍ ആയിരുന്നു. കേരള പോലീസിന്റെ രഹസ്യാന്യോഷണ വിഭാഗത്തിന്റെ എ.ഡി.ജി. പി ആയി അദ്ദേഹം സേവനം അനുഷ്ഠിച്ചിട്ടുണ്ട്.
ടി. പി ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതികളുടെ വിവാദമായ ഫേസ്ബുക്ക് ഉപയോഗത്തെ അനുകൂലിച്ചു ജയില്‍ ഡി.ജി.പി അലക്‌സാണ്ടര്‍ ജേക്കബ് വിവാദ പരാമര്‍ശം നടത്തുകയും അതിനോടനുബന്ധിച്ചു അലക്‌സാണ്ടര്‍ ജേക്കബിനെ തല്‍സ്ഥാനത്തു മാറ്റുകയും 2013 ഡിസംബര്‍ ആറാം തിയതി ടി.പി. സെന്‍കുമാറിനു അധിക ചുമതല നല്‍കുകയും ചെയ്തു. ജൂണ്‍ 2015 മുതല്‍ കേരള പോലീസ് ചീഫ് .
2009 -ല്‍ രാജ്യത്തിന്റെ പരമോന്നത പോലീസ് ബഹുമതി ആയ പോലീസ് മെഡല്‍ ഇന്ത്യന്‍ രാഷ്ട്രപതി സമ്മാനിച്ചു.
രാഷ്ട്രീയ പകപോക്കലിന് തുടര്‍ന്നാണ് സെന്‍കുമാറിനെ ഡി.ജി.പി സ്ഥാനത്ത് നിന്നും നീക്കിയത്. പി ജയരാജന്‍ ഉള്‍പ്പെടെ സി.പി.ഐ.എം നേതാക്കള്‍ക്ക് എതിരെ രാഷ്ട്രീയ കൊലപാതക കേസുകളില്‍ നടപടി എടുത്തതാണ് പകപോക്കലിന് കാരണമെന്നും അദ്ദേഹം ഹരജിയില്‍ സൂചിപ്പിച്ചിട്ടുണ്ടായിരുന്നു.
ഒരു സര്‍ക്കാര്‍ മുഴുവന്‍ തനിക്കെതിരെ നീങ്ങിയിട്ടും ചങ്കുറപ്പോടെ ഒറ്റയ്ക്ക് നിന്നാണ് സെന്‍കുമാര്‍ അതിനെയെല്ലാം നേരിട്ടത്. ഹൈക്കോടതിയില്‍ നീതി നേടി പോയെങ്കിലും സെന്‍കുമാറിന്റെ ഹര്‍ജി തള്ളുകയായിരുന്നു. എന്നാല്‍ പരമോന്നത കോടതിയില്‍ വിശ്വാസമര്‍പ്പിച്ച് മുന്നേറിയ ടി.പി.സെന്‍കുമാറിന് നീതി ലഭിക്കുകയായിരുന്നു. ഇനി പോലീസ് മേധാവി സ്ഥാനത്തേയ്ക്ക്. തനിക്കെതിരെ നീങ്ങിയ സര്‍ക്കാരുമൊത്ത് സെന്‍കുമാര്‍ എങ്ങനെ പ്രവര്‍ത്തനം തുടരുമെന്ന് കണ്ടറിയാം.
https://www.facebook.com/Malayalivartha


























