സംസ്ഥാന സര്‍ക്കാരിന്റെ സ്ത്രീശക്തി ലോട്ടറിയില്‍ ഒരു കോടി രൂപ എഎസ്‌ഐക്ക്

സംസ്ഥാന സര്‍ക്കാരിന്റെ സ്ത്രീശക്തി ലോട്ടറിയുടെ ഒന്നാം സമ്മാനമായ ഒരു കോടി രൂപ പുളിങ്കുന്ന് സ്‌റ്റേഷനിലെ ഗ്രേഡ് എഎസ്‌ഐ ആലപ്പുഴ തുമ്പോളി പാല്യത്തറ വീട്ടില്‍ പി.എ.ബാബുവിന്. വിരമിക്കാന്‍ നാലു വര്‍ഷം ബാക്കിയുള്ള ബാബുവിനു തുമ്പോളിയില്‍ സ്വന്തം സ്ഥലത്തു വീടു നിര്‍മിക്കണമെന്ന് ആഗ്രഹമുണ്ട്. ഭാര്യ ജെസ്സിക്കും മക്കള്‍ അരുണ്‍, കിരണ്‍ എന്നിവര്‍ക്കുമൊപ്പം ആലപ്പുഴ നോര്‍ത്ത് പൊലീസ് സ്‌റ്റേഷന്‍ ക്വാര്‍ട്ടേഴ്‌സിലാണ് ഇപ്പോള്‍ താമസം.
തിങ്കളാഴ്ച വൈകിട്ട് ആലപ്പുഴ ഇരുമ്പുപാലത്തിനു സമീപം കുഞ്ഞുമോന്റെ തട്ടുകടയില്‍ നിന്നാണു ടിക്കറ്റെടുത്തത്. ഒരേ നമ്പരില്‍ വിവിധ സീരിയലുകളിലായി മൂന്നു ടിക്കറ്റാണ് എടുത്തത്. അതില്‍ എസ്‌യു 186527 എന്ന നമ്പരിനാണു സമ്മാനം. എസ്എസ്, എസ്‌വൈ എന്നീ സീരിയലുകളിലെ മറ്റു രണ്ടു ടിക്കറ്റുകള്‍ക്കു 10,000 രൂപയുടെ സമാശ്വാസ സമ്മാനവും ലഭിച്ചു. ടിക്കറ്റ് മങ്കൊമ്പ് തെക്കേക്കര എസ്ബിഐ ശാഖയില്‍ ഏല്‍പിച്ചു.
https://www.facebook.com/Malayalivartha


























