ഉമ്മന്‍ചാണ്ടിയുടെ മൂന്നാര്‍ സന്ദര്‍ശനത്തിന്റെ പേരില്‍ കോണ്‍ഗ്രസില്‍ തര്‍ക്കം

ഉമ്മന്‍ചാണ്ടിയുടെ മൂന്നാര്‍ സന്ദര്‍ശനത്തിന്റെ പേരില്‍ കോണ്‍ഗ്രസില്‍ തര്‍ക്കം. പെമ്പിളൈ ഒരുമൈയുടെ സമരപ്പന്തലിലേക്ക് ഉമ്മന്‍ചാണ്ടി പോകരുതെന്നു കെപിസിസി വൈസ് പ്രസിഡന്റ് എ.കെ. മണി. ഉമ്മന്‍ചാണ്ടി പോയാലും പ്രാദേശിക നേതാക്കള്‍ സമരപ്പന്തലിലേക്കു പോകില്ലെന്നു എ.കെ. മണി പറഞ്ഞു. എന്നാല്‍, ഐഎന്‍ടിയുസിയുടെ അഭിപ്രായവും ഇതാണെന്നും എ.കെ. മണി പറഞ്ഞതു കാര്യമാക്കേണ്ടതില്ലെന്നും തൊഴിലാളി സംഘടനയുടെ അഭിപ്രായം മാത്രമാണിതെന്നും ഡിസിസി പ്രസിഡന്റ് ഇബ്രാഹിംകുട്ടി കല്ലാര്‍. ഉമ്മന്‍ചാണ്ടിയുടെ സന്ദര്‍ശനത്തിന്റെ പേരില്‍ കോണ്‍ഗ്രസില്‍ ഭിന്നതയില്ലെന്നും കല്ലാര്‍ പറഞ്ഞു. മൂന്നാറിലെ സമരം യുഡിഎഫ് ഏറ്റെടുത്തതായി ഉമ്മന്‍ചാണ്ടി പറഞ്ഞു.
https://www.facebook.com/Malayalivartha


























