ആര്‍ഭാട വിവാഹ രീതികളില്‍ നിന്നും വ്യത്യസ്ഥനായി സൂര്യാകൃഷ്ണ മൂര്‍ത്തി സമൂഹത്തിനു മാതൃകയാകുന്നു

ആര്‍ഭാട വിവാഹങ്ങളുടെ കാലത്ത് വേറിട്ട മാതൃകയായി സൂര്യ കൃഷ്ണമൂര്‍ത്തി. നാടകത്തിനും നൃത്തത്തിനും പുതുമാനം കണ്ടെത്തിയ സൂര്യഫെസ്റ്റിന്റെ സ്ഥാപകനും കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ഡീനും മുന്‍ കേരള സംഗീത നാടക അക്കാഡമി ചെയര്‍മാനുമായ സൂര്യകൃഷ്ണമൂര്‍ത്തി മകളുടെ വിവാഹ കാര്യത്തിലാണ് വേറിട്ട മാതൃകയാകുന്നത്.
സ്ത്രീധനവും സല്‍ക്കാര ചടങ്ങളുകളും സദ്യയും ഒഴിവാക്കി, മകളുടെ വിവാഹത്തിനായി കരുതിയ തുക 20 നിര്‍ധന കുട്ടികള്‍ക്ക് അടുത്ത നാലുവര്‍ഷത്തെ പഠനത്തിനായി നല്‍കുന്നു. മകള്‍ സീത പഠിച്ച മോഡല്‍ സ്‌കൂള്‍ അധികൃതര്‍ക്കും ഗവ ആര്‍ട്‌സ് കോളേജ് ടികെഎം എന്‍ജിനിയറിങ് കോളേജ് പ്രിന്‍സിപ്പലിനും വിവാഹത്തിനു മുന്‍പ് തുക കൈമാറും. സിവില്‍ സര്‍വീസ് അക്കാദമിയില്‍ സീതയ്‌ക്കൊപ്പം ട്രെയിനിങിനുണ്ടായിരുന്ന ബീഹാര്‍ സ്വദേശിയായ ചന്ദന്‍കുമാറാണ് വരന്‍. ഒരു പുതുമയുള്ളതിനാല്‍ ഈ ക്ഷണക്കത്തിപ്പോള്‍ സാമൂഹ്യമാധ്യമങ്ങളില്‍ വൈറലായികൊണ്ടിരിക്കുകയാണ്.
സൂര്യാ കൃഷ്ണമൂര്‍ത്തിയുടെ മകളുടെ വിവാഹം നടക്കുന്നത് വീട്ടിലെ ചെറിയ പൂജാമുറിയില്‍. സ്വര്‍ണാഭരണങ്ങളില്ല, സദ്യയില്ല, മറ്റാര്‍ഭാടങ്ങളൊന്നുമില്ല. ക്ഷണം സ്വീകരിച്ച് എത്തുന്നവര്‍ക്ക് സദ്യ നല്‍കുന്നതായിരിക്കില്ല പകരം പായസം ഉണ്ടായിരിക്കും, അതിനായി 200 സ്റ്റീല്‍ ഗ്ലാസും കരുതിയിട്ടുണ്ടെന്ന് മൂര്‍ത്തി അറിയിച്ചു. വിവാഹം അനാര്‍ഭാടമായി നടത്താന്‍ സീതയ്ക്കും പൂര്‍ണസമ്മതം. വിവാഹ ചെലവിലേക്ക് കരുതിവച്ചിരുന്ന തുക 20 നിര്‍ധനവിദ്യാര്‍ഥികളുടെ 4 വര്‍ഷത്തെ വിദ്യാഭ്യാസ ചെലവിന് നല്‍കും.
ചലച്ചിത്രോല്‍സവങ്ങളിലെ ആര്‍ഭാട വിരുന്നുകള്‍ക്ക് വന്‍തുക ചെലവഴിക്കുന്ന സര്‍ക്കാര്‍ പുനരാലോചന നടത്തണമെന്നും സൂര്യ കൃഷ്ണമൂര്‍ത്തി ആവശ്യപ്പെടുന്നു.
എന്റെ മകള്‍ സീത വിവാഹിതയാവുകയാണ് ...അവളോടൊപ്പം സിവില്‍ സര്‍വ്വീസ് അക്കാദമിയിലെ ട്രയിനിംഗില്‍ കൂടെയുള്ള ചന്ദന്‍ കുമാര്‍ ആണ് വരന്‍.. ബീഹാറിലെ വൈശാലി ജില്ലയില്‍ ഹാജിപൂരിലെ ഒരു പുരാതന രാജ്പുത് കുടുംബത്തിലെ ഡോ.മധുസൂദന്‍ സിംഗിന്റെ മകന്‍...പരസ്പരം മനസ്സിലാക്കുകയും പ്രണയിക്കുകയും ചെയ്ത കുട്ടികളെ ഒന്നിപ്പിക്കുവാന്‍ രണ്ടു കുടുംബങ്ങളും ഒന്നിച്ചുസമ്മതം നല്‍കുകയാണ്. സീതയുടെ വിവാഹത്തിനു വലിയ കല്യാണമണ്ഡപവും കമാനവും ആര്‍ഭാടവും സ്വര്‍ണ്ണവും സ്ത്രീധനവും വിരുന്നു സല്‍ക്കാരങ്ങളും എല്ലാം ഒഴിവാക്കി ഒരു ലളിതമായ ചടങ്ങ് മതി എന്നത് എന്റെ എക്കാലത്തെയും ആഗ്രഹമായിരുന്നു. മേയ് 13 , 14 , 15 തീയതികളില്‍ സീതയും ചന്ദനും ഞങ്ങളുടെ വീട്ടില്‍ ഉണ്ടാകും. താങ്കളുടെ സൗകര്യമനുസരിച്ച് ഏതെങ്കിലും ഒരു ദിവസം (രാവിലെ 9 മുതല്‍ 1230 വരെയും വൈകിട്ട് 4 .30 മുതല്‍ 9.30 വരെയും) കുടുംബത്തോടെ വീട്ടില്‍ വന്നു കുട്ടികളെ അനുഗ്രഹിക്കണം. സമ്മാനമൊന്നും കൊണ്ടു വരരുത്. രണ്ടു കൈയ്യും തലയില്‍ വച്ച് മക്കളെ അനുഗ്രഹിച്ചാല്‍ മാത്രം മതി. വരണം...ഞങ്ങള്‍ കാത്തിരിക്കും... ഇങ്ങനെയാണ് കത്തിന്റെ ഉള്ളടക്കം.
https://www.facebook.com/Malayalivartha


























