കേരളം ഉടക്കാന്‍ തന്നെ ഉറച്ച്: ചുവന്ന ബീക്കണ്‍ ലൈറ്റില്ലാതെ മന്ത്രിമാര്‍ക്ക് ജീവിക്കാന്‍ വയ്യെന്ന് കേരളം

മേയ് ഒന്നു മുതല്‍ ഇന്ത്യ മുഴുവന്‍ ചുവന്ന ബീക്കണ്‍ ലൈറ്റ് നിരോധിക്കണമെന്ന കേന്ദ്ര സര്‍ക്കാര്‍ ഉത്തരവ് അട്ടിമറിക്കാന്‍ കേരളം രംഗത്ത്. ബിക്കണ്‍ ലൈറ്റില്ലാതെ സംസ്ഥാനത്തെ ഉന്നതര്‍ക്ക് ജീവിക്കാന്‍ നിവൃത്തിയില്ലെന്ന് കേരള സര്‍ക്കാര്‍ കേന്ദ്രത്തെ അറിയിക്കും. അങ്ങനെയിപ്പോള്‍ ജീവിക്കേണ്ടെന്ന് ചിലപ്പോള്‍ കേന്ദ്ര സര്‍ക്കാരും തീരുമാനിച്ചേക്കാം.
മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശാനുസരണം ഗതാഗത മന്ത്രിയാണ് ഇത്തരമൊരു കത്ത് കേന്ദ്ര സര്‍ക്കാരിനെഴുതാന്‍ ഗതാഗത കമ്മീഷണര്‍ക്ക് നിര്‍ദ്ദേശം നല്‍കിയത്. കത്തിന്റെ കരട് ഗതാഗത മന്ത്രി അംഗീകരിച്ച് മുഖ്യമന്ത്രിക്ക് എത്തി കഴിഞ്ഞു.
മുഖ്യമന്ത്രി അംഗീകരിച്ച് കേന്ദ്രത്തിലേക്ക് അയച്ചാല്‍ തന്നെ എന്തെങ്കിലും പ്രയോജനം ഉണ്ടാകുമെന്ന് കരുതാന്‍ വയ്യ. പത്തു ദിവസത്തിനകം എതിരഭിപ്രായമുണ്ടെങ്കില്‍ അറിയിക്കണമെന്ന കേന്ദ്ര നിര്‍ദ്ദേശം അനുസരിച്ചാണ് സംസ്ഥാനം കത്തെഴുതുന്നത്.
കേന്ദ്ര നിര്‍ദ്ദേശം വന്നയുടന്‍ തന്നെ ധനമന്ത്രി തോമസ് ഐസക്കും ജലവിഭവ മന്ത്രി മാത്യു റ്റി തോമസും ബീക്കന്‍ ലൈറ്റ് ഊരിമാറ്റിയിരുന്നു. ഇതിനെതിരെ മുഖ്യമന്ത്രി സംസാരിക്കുകയും ചെയ്തു. കേന്ദ്ര സര്‍ക്കാര്‍ തീരുമാനം നടപ്പിലാക്കണമോ വേണ്ടെയോ എന്നു തീരുമാനിച്ചിട്ടില്ലെന്നാണ് അദ്ദേഹം പറഞ്ഞത്. എന്നാല്‍ രണ്ട് മന്ത്രിമാരും ബീക്കണ്‍ ലൈറ്റ് പഴയപടി സ്ഥാപിച്ചില്ല. നിയമപരമായി പ്രവര്‍ത്തിക്കുന്നു എന്നു മാത്രമാണ് ഇവരുമായി അടുപ്പമുള്ളവര്‍ പറഞ്ഞത്.
വി ഐ പി ആരാണെന്ന് തീരുമാനിക്കേണ്ടത് കേന്ദ്ര സര്‍ക്കാരാണ്. ഇന്ത്യയില്‍ എല്ലാവരും വിഐപി ആണെന്നാണ് നരേന്ദ്ര മോദി പറഞ്ഞത്. എന്നാല്‍ കേരളത്തിന്റെ വിഐ പിമാരെ തീരുമാനിക്കാന്‍ മോദിക്ക് എങ്ങനെ കഴിയും എന്നാണ് സംസ്ഥാന സര്‍ക്കാര്‍ ചോദിക്കുന്നത്.
അടിയന്തര ഘട്ടങ്ങളില്‍ ചുവന്ന ലൈറ്റിനുള്ള നിരോധനം നീക്കണമെന്നാണ് കേരളത്തിന്റെ ആവശ്യം. ഒരു സംസ്ഥാനത്തിനു വേണ്ടി അങ്ങനെയൊരു തീരുമാനം കേന്ദ്ര സര്‍ക്കാര്‍ എടുക്കുമെന്ന് കരുതുക വയ്യ.
https://www.facebook.com/Malayalivartha


























