മൂന്നാറിലെ കൈയ്യേറ്റം;ഹരിത ട്രിബ്യുണല്‍ സ്വമേധയാ കേസെടുത്തു

മൂന്നാറിലെ അനധികൃത കൈയ്യേറ്റം, ഖനനം, നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ എന്നിവ ശ്രദ്ധയില്‍പ്പെട്ട ഹരിത ട്രിബ്യൂണല്‍ ഇക്കാര്യത്തില്‍ സ്വമേധയാ കേസെടുത്തു. മൂന്നാറിലെ കൈയ്യേറ്റം സംബന്ധിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ ആവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാരിനും വനംവകുപ്പിനും മൂന്നാര്‍ ജില്ല കലക്ടര്‍ക്കും നോട്ടീസ് നല്‍കിയിട്ടുണ്ട്. അടുത്ത മാസം 3-ന് ഹരിത ട്രിബ്യൂണല്‍ കേസ് വീണ്ടും പരിഗണിക്കും.
മൂന്നാറില്‍ കൈയ്യേറ്റങ്ങള്‍ പരിസ്ഥിതി നാശത്തിന് കാരണമായിട്ടുണ്ടെന്ന ആരോപണം നേരത്തെ തന്നെ ഉയര്‍ന്നിരുന്നു. മൂന്നാറിലെ സംഭവ വികാസങ്ങള്‍ പരിശോധിച്ച ശേഷം ഇടപെടുമെന്ന് കേന്ദ്രസര്‍ക്കാറും വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് വിഷയത്തില്‍ ഹരിത ട്രിബ്യൂണല്‍ ജസ്റ്റിസ് ജോതിമണി ഉള്‍പ്പെട്ട ബെഞ്ച് ഇടപ്പെട്ടത്.
https://www.facebook.com/Malayalivartha


























