ബസ് യാത്രയ്ക്കിടെ ബാലന്റെ തല പോസ്റ്റിലിടിച്ച് തെറിച്ചു പോയി, പരിഭ്രാന്തരായ യാത്രക്കാര്‍ ബസ്സില്‍ നിന്ന് ഇറങ്ങിയോടി

യാത്രയ്ക്കിടെ ബസിന്റെ ജനാലയിലൂടെ ഛര്‍ദ്ദിക്കുമ്പോള്‍ ബാലന്റെ തല പോസ്റ്റിലിടിച്ച് തെറിച്ചുപോയി. ഗൂഡല്ലൂരിലെ നെല്ലിശ്ശേരി സിബി(13)ക്കാണ് ദാരുണ അന്ത്യമുണ്ടായത്. ബുധനാഴ്ച ഉച്ചയോടെ കൊട്ടിയൂര്‍ പഞ്ചായത്ത് ഓഫീസിനു മുമ്പിലാണ് സംഭവം.
അമ്മയുടെ അനുജത്തിയുടെ മകള്‍ ജൂലിയയ്‌ക്കൊപ്പം ആറളം ഫാമിലേക്ക് പോകുമ്പോഴാണ് അപകടം. മാനന്തവാടിയില്‍ നിന്നാണ് സിബിയും സഹോദരിയും കെ.എസ്.ആര്‍.ടി.സി. ബസില്‍ കയറിയത്. ബസിന്റെ ഇടതു ഭാഗത്ത് പിന്നിലായാണ് ഇരുവരും ഇരുന്നത്.
പഞ്ചായത്ത് ഓഫീസിന് മുമ്പില്‍ എത്തിയപ്പോള്‍ ഛര്‍ദ്ദിക്കാനായി സിബി തല പുറത്തിട്ടപ്പോള്‍ പോസ്റ്റിലിടിച്ച് റോഡിന്റെ എതിര്‍ വശത്തെ പഞ്ചായത്ത് ഓഫീസിന്റെ മുമ്പിലേക്ക് തല തെറിച്ച് വീഴുകയായിരുന്നു. ശരീരം ബസിനുള്ളിലെ സീറ്റിലേക്കും വീണു. റോഡരികില്‍ നിന്ന സ്ത്രീ ബസിനുള്ളില്‍ നിന്ന് എന്തോ പഞ്ചായത്ത് ഓഫീസിനു മുന്‍വശത്തെ ഓടയിലേക്ക് വീണതായി പറഞ്ഞു.
ബസിനുള്ളില്‍ നിന്ന് കൂട്ട നിലവിളി ഉയര്‍ന്നതോടെ പഞ്ചായത്ത് ഓഫീസിനുള്ളില്‍ ഉണ്ടായിരുന്നവര്‍ പുറത്തുവന്ന് നടത്തിയ തിരച്ചിലിലാണ് തല മുന്‍വശത്തെ ഓടയില്‍ കണ്ടെത്തിയത്. ബസിലു ണ്ടായിരുന്നവര്‍ പരിഭ്രാന്തരായി ഇറങ്ങി ഓടി. ഉടന്‍ തന്നെ പഞ്ചായത്ത് അധികൃതര്‍ പോലീസില്‍ അറിയിച്ചു.
പഞ്ചായത്ത് വൈസ് പ്രസിഡന്റ് റോയി നമ്പുടാകത്തിന്റെ നേതൃത്വത്തില്‍ മൃതദേഹം പരിയാരം മെഡിക്കല്‍സ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി. പരേതനായ ജയറാം ഡെയ്‌സി ദമ്പതിമാരുടെ മകനാണ് സിബി. സഹോദരന്‍ സജി.
https://www.facebook.com/Malayalivartha


























