Widgets Magazine
24
Mar / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ട്രെയിൻ യാത്രികരുടെ ശ്രദ്ധയ്ക്ക്..ടിക്കറ്റ് ക്യാൻസൽ ചെയ്യുന്നതിൽ റെയിൽവേപരിഷ്കാരങ്ങൾ പ്രഖ്യാപിച്ചു..72 മണിക്കൂർ മുൻപ് ക്യാൻസൽ ചെയ്യുന്നവർക്ക് പരമാവധി റീഫണ്ട്..


പിണറായിക്ക് നേരെ വിരൽ ചൂണ്ടി രാഹുൽ! വിരട്ടാൻ നോക്കണ്ട, കീഴടങ്ങില്ല; ഗണേഷിന് സംരക്ഷണം, എനിക്ക് ജയിൽ! തെളിവുകൾ പുറത്തുവിടാൻ വെല്ലുവിളിച്ച് രാഹുൽ മാങ്കൂട്ടത്തിൽ...


പ്രധാനമന്ത്രി നരേന്ദ്ര മോദി മുന്നറിയിപ്പ് നൽകി..സംഘർഷം ലോകമെമ്പാടും ഗുരുതരമായ പ്രത്യാഘാതങ്ങൾക്ക് കാരണമാകും.. വലിയ ഊർജ്ജ പ്രതിസന്ധിക്ക് കാരണമായിട്ടുണ്ട്..


പേർഷ്യൻ ഉൾക്കടലിലാകെ മൈനുകൾ വിതയ്ക്കും..കരയിലൂടെ ആക്രമണം നടത്തിയാൽ അതിന് മറുപടി കടലിലായിരിക്കുമെന്ന് ഇറാൻ മുന്നറിയിപ്പ്.. വലിയൊരു വിപത്തായിരിക്കും വരാൻ പോകുന്നത്..


മകനോടൊപ്പം കുറച്ചുനാൾ കഴിയാൻ കൊതിച്ചെത്തിയ ഉമ്മ; പ്രളയത്തിൽ പൊലിഞ്ഞത് വലിയൊരു കുടുംബത്തിന്റെ സ്വപ്നങ്ങൾ...

പണം അയച്ചപ്പോള്‍ അക്കൗണ്ട് നമ്പര്‍ മാറിപ്പോയി; നഷ്ടപ്പെട്ട 4.67 ലക്ഷം തിരിച്ചുകിട്ടാന്‍ വ്യാപാരിയുടെ നെട്ടോട്ടം

27 APRIL 2017 11:04 AM IST
മലയാളി വാര്‍ത്ത

More Stories...

ശുചിത്വ മിഷൻ, ഹരിത കേരളം മിഷൻ എന്നിവയുടെ സഹകരണത്തോടെ നിയമസഭാ തിരഞ്ഞെടുപ്പുകളിൽ പ്ലാസ്റ്റിക്, ഫ്ലെക്സ് തുടങ്ങിയ പരിസ്ഥിതിക്ക് ദോഷകരമായ വസ്തുക്കളുടെ ഉപയോഗം പൂർണ്ണമായും ഒഴിവാക്കി

റിപ്പോർട്ടർ ചാനലിന്‍റെ സെക്യൂരിറ്റി ക്ലിയറൻസ് പിൻവലിച്ച് കേന്ദ്ര സർക്കാർ ഹൈക്കോടതിയിൽ.

"സ്ഥിരം പരാജയപ്പെടുന്ന ആളെന്ന് ചിലർ പറയുന്നത് കേൾക്കുമ്പോൾ വലിയ വിഷമം തോന്നാറുണ്ട്. പക്ഷേ, ആ തോൽവികൾക്ക് ഞാൻ ആരെയും കുറ്റപ്പെടുത്താൻ ആഗ്രഹിക്കുന്നില്ല...വേദിയിൽ വിതുമ്പി

നീ പോയി നിന്റെ വീട്ടിൽ ചോദിക്ക്...!ദേ മുഖ്യൻ പിന്നെയും ഇയാൾ ഇത് നശിപ്പിക്കും ചോദ്യം ചോദിച്ചവനെ തീർക്കും..?

ഇതിന്റെയൊന്നും മൃതദ്ദേഹം ഏറ്റെടുക്കാൻ പറ്റില്ല സാറേ..-ചേട്ടൻ..! അശ്വതിയും അമ്മയും പിള്ളാരും പൊതു ശ്മശാനത്തിൽ എരിഞ്ഞു...!

ഓണ്‍െലെന്‍ സംവിധാനം വഴി (ആര്‍.ടി.ജി.എസ്) നാലുമാസം മുമ്പ് അയച്ചപ്പോള്‍ ബാങ്ക് അക്കൗണ്ട് നമ്പര്‍ മാറിപ്പോയതിനാല്‍ നഷ്ടപ്പെട്ട 4.67 ലക്ഷം തിരിച്ചുകിട്ടാന്‍ വ്യാപാരിയുടെ നെട്ടോട്ടം. കോഴിക്കോട് തണ്ണീര്‍പന്തലില്‍ എ.പി.എസ് എന്റർപ്രൈസസ് ഉടമ കെ.ആര്‍. പ്രദീപ്കുമാറാണ് കൈവിട്ടുപോയ പണത്തിനായി കാത്തിരിക്കുന്നത്. 

എസ്.ബി.ടിയുടെ (ഇപ്പോള്‍ എസ്.ബി.ഐ) കക്കോടി ശാഖയില്‍ നിന്നാണ് ജനുവരി ഏഴിന് പ്രദീപ്കുമാര്‍ തുക കോര്‍പ്പറേഷന്‍ ബാങ്കിന്റെ പാലക്കാട് കഞ്ചിക്കോട് ശാഖയിലെ പോപ്പുലര്‍ ട്രേഡേഴ്‌സിന്റെ അക്കൗണ്ടിലേക്ക് അയച്ചത്. ആര്‍.ടി.ജി.എസ്. ഫോറത്തില്‍ പോപ്പുലര്‍ ട്രേഡേഴ്‌സിന്റെ പേര് വിശദമായി രേഖപ്പെടുത്തിയിരുന്നെങ്കിലും അക്കൗണ്ട് നമ്പറില്‍ ഒരു അക്കം തെറ്റിപ്പോയി. നമ്പറിലെ അവസാനത്തെ അക്കത്തില്‍ 59 എന്നതിനു പകരം 69 എന്നാണ് രേഖപ്പെടുത്തിയത്. 

എ.പി.എസ്. എന്റർപ്രൈസസിന്റെ ഓവര്‍ഡ്രാഫ്റ്റ് അക്കൗണ്ടില്‍ നിന്ന് ഇത്രയും തുക പിന്‍വലിച്ചെങ്കിലും പോപ്പുലര്‍ ട്രേഡേഴ്‌സില്‍ തുക കിട്ടിയില്ലെന്ന മറുപടിയാണ് പ്രദീപ്കുമാറിനു ലഭിച്ചത്. ഇതേത്തുടര്‍ന്നു കോര്‍പ്പറേഷന്‍ ബാങ്കിന്റെ കഞ്ചിക്കോട് ശാഖയില്‍ അന്വേഷിച്ചപ്പോള്‍ ഈ തുക ഡാരിഷ് ഫിലിപ് എന്നയാളുടെ അഗ്‌നി സ്റ്റീല്‍ ആന്‍ഡ് ഹാര്‍ഡ്‌വേഴ്‌സ് എന്ന സ്ഥാപനത്തിന്റെ അക്കൗണ്ടിലേക്കാണ് വന്നിരിക്കുന്നതെന്നും ഇയാള്‍ പണം പിന്‍വലിച്ചുവെന്നും വ്യക്തമായി. ഇതിനുശേഷം ഡാരിഷ് ഗള്‍ഫില്‍ പോയെന്നാണു ബാങ്ക് അധികൃതര്‍ അറിയിച്ചത്. കുറേ വര്‍ഷങ്ങളായി പ്രദീപ്കുമാര്‍ ഇടപാട് നടത്തുന്നത് എസ്.ബി.ടിയുടെ കക്കോടി ശാഖയിലാണ്. ആര്‍.ടി.ജി.എസ്. സംവിധാനം വഴി പണമയയ്ക്കാന്‍ എത്തിയപ്പോള്‍ 4,67,034 രൂപയ്ക്കുള്ള ചെക്കും അനുബന്ധരേഖകളും സമര്‍പ്പിച്ചിരുന്നു.

പണം നഷ്ടപ്പെട്ടപ്പോള്‍ ഈ ശാഖാ മാനേജര്‍ക്കും കോര്‍പ്പറേഷന്‍ ബാങ്കിന്റെ കഞ്ചിക്കോട് ശാഖാമാനേജര്‍ക്കും പരാതി സമര്‍പ്പിച്ചിരുന്നു. എന്നാല്‍, നാലു മാസമായിട്ടും പണം തിരിച്ചുനല്‍കാന്‍ നടപടിയുണ്ടായിട്ടില്ല. ആര്‍.ടി.ജി.എസ്. ഫോറത്തില്‍ പറഞ്ഞ പേരും അക്കൗണ്ട് നമ്പറും ഒത്തുനോക്കി തെറ്റില്ലെന്നു ബോധ്യപ്പെട്ടാല്‍ മാത്രമേ അക്കൗണ്ടിലേക്കു പണം മാറ്റാവൂ എന്ന് ബാങ്കിങ് രംഗത്തെ വിദഗ്ധര്‍ പറയുന്നു. ഇവിടെ പണം നല്‍കേണ്ട സ്ഥാപനത്തിന്റെ പേര് വ്യക്തമായി രേഖപ്പെടുത്തിയിട്ടും മറ്റൊരു സ്ഥാപനത്തിനു പണം നല്‍കിയത് ഗുരുതരമായ വീഴ്ചയായാണ് വിലയിരുത്തല്‍. നഷ്ടപ്പെട്ട തുകയുടെ പലിശയടക്കം ബാങ്കില്‍ അടയ്‌ക്കേണ്ട ഗതികേടിലാണ് പ്രദീപ്കുമാര്‍. 

പണം നഷ്ടപ്പെട്ടതില്‍ എസ്.ബി.ടിയുടെ ഭാഗത്തു വീഴ്ചയുണ്ടായിട്ടില്ലെന്നാണ് ബ്രാഞ്ച് മാനേജരുടെ നിലപാട്. കോര്‍പ്പറേഷന്‍ ബാങ്കിന്റെ കഞ്ചിക്കോട് ശാഖ അധികൃതരുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നും മാനേജര്‍ പറഞ്ഞു. തെറ്റായ നമ്പറിലേക്ക് തുക അയച്ചതാണ് പ്രശ്‌നത്തിനു കാരണമെന്നും തുക തിരിച്ചുകിട്ടാന്‍ ശ്രമിച്ചുവരിയാണെന്നും പ്രദീപ്കുമാറിന്റെ വക്കീല്‍ നോട്ടീസിനു മറുപടിയായി കോര്‍പറേഷന്‍ ബാങ്കിന്റെ കഞ്ചിക്കോട് ശാഖാ മാനേജര്‍ പറഞ്ഞു. ജനുവരി ഏഴിനു വൈകിട്ട് 3.15 നാണ് പണം  ട്രാൻസ്ഫർ ചെയ്തത്. പിറ്റേ ദിവസം കഞ്ചിക്കോട്ട് ഹര്‍ത്താലായിരുന്നു. തെറ്റായ അക്കൗണ്ടിലേക്കാണ് പണം മാറിയതെന്ന് അറിയിച്ചപ്പോഴേയ്ക്കും കിട്ടിയ ആള്‍ പണം പിന്‍വലിച്ചിരുന്നു. ഒമ്പതിനു കഞ്ചിക്കോട് പോലീസില്‍ പരാതി നല്‍കിയതായും മറുപടിയില്‍ പറഞ്ഞു. സംഭവത്തില്‍ കേസെടുക്കാന്‍ പോലീസിനു മടി. ചേവായൂര്‍ പോലീസും കഞ്ചിക്കോട് കസബ പോലീസും പരാതി കിട്ടി മാസങ്ങള്‍ കഴിഞ്ഞിട്ടും അനങ്ങാപ്പാറ നയമാണ് സ്വീകരിക്കുന്നത്.

നഷ്ടപ്പെട്ട പണം തിരിച്ചു നല്‍കാന്‍ ബാങ്കുകള്‍ തയാറാകാതിരുന്ന സാഹചര്യത്തില്‍ രണ്ടുമാസം മുമ്പാണ് കോഴിക്കോട് തണ്ണീര്‍പന്തല്‍ എ.പി.എസ് എന്റര്‍െ്രെപസസ് ഉടമ കെ.ആര്‍. പ്രദീപ്കുമാര്‍ സിറ്റി പോലീസ് കമ്മിഷണര്‍ മുമ്പാകെ പരാതിയുമായി എത്തിയത്. അദ്ദേഹം പരാതി ചോവയൂര്‍ എസ്.ഐക്കു െകെമാറി. നഷ്ടപ്പെട്ട പണം തിരികെ കിട്ടാന്‍ നടപടി വേണമെന്നായിരുന്നു ആവശ്യം. എന്നാല്‍, ബാങ്കിനെതിരേ നടപടിയെടുക്കാന്‍ കഴിയില്ലെന്നാണു ചേവായൂര്‍ പോലീസിന്റെ നിലപാട്. 

രണ്ടുമാസം മുമ്പു ലഭിച്ച പരാതിയില്‍ ഇതുവരെ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല. പണം നഷ്ടപ്പെട്ടതു സംബന്ധിച്ച് കോര്‍പ്പറേഷന്‍ ബാങ്ക് കഞ്ചിക്കോട് ശാഖാ മാനേജര്‍ ജനുവരി ഒമ്പതിനു കസബ പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കിയിരുന്നു. കോഴിക്കോട്ടാണ് സംഭവമെന്നു പറഞ്ഞ് എഫ്.ഐ.ആര്‍. രജിസ്റ്റര്‍ ചെയ്യാന്‍ കസബ പോലീസ് വിസമ്മതിച്ചു. പണം പിന്‍വലിച്ച ഡാരിഷ് ഫിലിപ്പ് പോലീസ് മുമ്പാകെ ഹാജരായെങ്കിലും പണം തിരിച്ചുനല്‍കാനോ അല്ലെങ്കില്‍ തിരിച്ചു നല്‍കുമെന്ന് രേഖാമൂലം ഉറപ്പുനല്‍കാനോ തയറായില്ല. പണം തിരിച്ചുപിടിക്കാനുള്ള നടപടികള്‍ കോഴിക്കോട്ടു നിന്ന് വേണമെന്നാണ് കസബ പോലീസ് പറയുന്നത്. ബാങ്കിങ് ഓംബുഡ്‌സ്മാന് പ്രദീപ്കുമാര്‍ പരാതി നല്‍കിയിട്ടുണ്ട്. പണം തിരിച്ചുകിട്ടുന്നതിനു രണ്ടു ബാങ്കുകളുടെയും മാനേജര്‍മാര്‍ക്ക് വക്കീല്‍നോട്ടീസ് അയച്ചിട്ടുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ശുചിത്വ മിഷൻ, ഹരിത കേരളം മിഷൻ എന്നിവയുടെ സഹകരണത്തോടെ നിയമസഭാ തിരഞ്ഞെടുപ്പുകളിൽ പ്ലാസ്റ്റിക്, ഫ്ലെക്സ് തുടങ്ങിയ പരിസ്ഥിതിക്ക് ദോഷകരമായ വസ്തുക്കളുടെ ഉപയോഗം പൂർണ്ണമായും ഒഴിവാക്കി  (19 minutes ago)

റിപ്പോർട്ടർ ചാനലിന്‍റെ സെക്യൂരിറ്റി ക്ലിയറൻസ് പിൻവലിച്ച് കേന്ദ്ര സർക്കാർ ഹൈക്കോടതിയിൽ.  (43 minutes ago)

പതിമൂന്ന് വർഷത്തോളം നീണ്ട അബോധാവസ്ഥയ്ക്കും നരകയാതനകൾക്കും ഒടുവിൽ ഹരീഷ് റാണ അന്തരിച്ചു....അന്ത്യ നിമിഷം നോക്കി നിന്ന് അച്ഛൻ  (51 minutes ago)

"സ്ഥിരം പരാജയപ്പെടുന്ന ആളെന്ന് ചിലർ പറയുന്നത് കേൾക്കുമ്പോൾ വലിയ വിഷമം തോന്നാറുണ്ട്. പക്ഷേ, ആ തോൽവികൾക്ക് ഞാൻ ആരെയും കുറ്റപ്പെടുത്താൻ ആഗ്രഹിക്കുന്നില്ല...വേദിയിൽ വിതുമ്പി  (1 hour ago)

ഇറാൻ – ഇസ്രയേൽ സംഘർഷം അവസാനിപ്പിക്കാൻ നിർണ്ണായക നീക്കവുമായി അമേരിക്ക  (1 hour ago)

പ്രവാസി മലയാളികളുടെ മൃതദേഹങ്ങൾ കിട്ടി..കണ്ണീരോടെ.. പ്രവാസികൾക്ക് പണി,അപ്രതീക്ഷിത ട്വിസ്റ്റ്..! UAE ഭരണാധികാരിയുടെ പ്രഖ്യാപനം  (2 hours ago)

നീ പോയി നിന്റെ വീട്ടിൽ ചോദിക്ക്...!ദേ മുഖ്യൻ പിന്നെയും ഇയാൾ ഇത് നശിപ്പിക്കും ചോദ്യം ചോദിച്ചവനെ തീർക്കും..?  (2 hours ago)

അമേരിക്കയിലെ റിഫൈനറിയില്‍ ഉഗ്രസ്‌ഫോടനം! ഭൂകമ്പവും... ജനങ്ങള്‍ പുറത്തിറങ്ങരുത്ത്..! ഇറാന്റെ കൊട്ടിക്കലാശം...!!  (2 hours ago)

ഇതിന്റെയൊന്നും മൃതദ്ദേഹം ഏറ്റെടുക്കാൻ പറ്റില്ല സാറേ..-ചേട്ടൻ..! അശ്വതിയും അമ്മയും പിള്ളാരും പൊതു ശ്മശാനത്തിൽ എരിഞ്ഞു...!  (2 hours ago)

'രാഷ്ട്രീയചെറ്റത്തരം' പരാമര്‍ശത്തില്‍ വിശദീകരണവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍  (2 hours ago)

ടേക്ക് ഓഫ് കഴിഞ്ഞ് 4 മിനിട്ട് ഹെര്‍ക്കുലീസ് വിമാനം പിളർന്നു 47 സൈനികർ മരിച്ചു....! അപകടസമയത്ത് വിമാനത്തില്‍  (2 hours ago)

ആസ്തി കുറച്ച് കാണിച്ചു, വരുമാന സ്രോതസ്സ് വെളിപ്പെടുത്തിയിട്ടില്ല;വി ഡി സതീശന്റെ നാമനിര്‍ദേശ പത്രിക മാറ്റിവെച്ചു  (3 hours ago)

ജിംനേഷ്യത്തിന്റെയും ബ്യൂട്ടി പാര്‍ലറിന്റെയും മറവില്‍ ലഹരിവില്‍പ്പന നടത്തിയ യുവതി പിടിയില്‍  (3 hours ago)

സിലിണ്ടര്‍ കിട്ടാതെ ഹോട്ടല്‍ പൂട്ടി; കടബാധ്യതയെ തുടര്‍ന്ന് ഹോട്ടല്‍ ഉടമ കടയ്ക്കുള്ളില്‍ ജീവനൊടുക്കി  (3 hours ago)

ക്രാഫ്റ്റ് ഫെർട്ടിലിറ്റിയും നോവ ഐ.വി.എഫും കൈകോർക്കുന്നു; കേരളത്തിലുടനീളം 10 ഐ.വി.എഫ് സെന്ററുകൾ...  (4 hours ago)

Malayali Vartha Recommends