പെമ്പിളൈ ഒരുമൈ സമരപന്തലില്‍ സംഘര്‍ഷം; സമരപന്തല്‍ പൊളിക്കാന്‍ ശ്രമം, സിപിഎമ്മുകാരാണ് ഇതിന് പിന്നിലെന്ന് ആരോപണം, മന്ത്രി മണി തൊഴിലാളികോടു മാപ്പുപറയുംവരെ സമരം

മൂന്നാറില്‍ പെമ്പിളൈ ഒരുമൈ സമരപന്തലില്‍ സംഘര്‍ഷം. സ്ത്രീകള്‍ക്കെതിരെ മോശം പരാമര്‍ശം നടത്തിയ മന്ത്രി എം.എം. മണിക്കെതിരായ പെമ്പിളൈ ഒരുമൈ കൂട്ടായ്മയുടെ സമരത്തില്‍ ഭിന്നത രൂക്ഷമാകുന്നു. ഇതിനിടയില്‍ സമരപന്തല്‍ പൊളിച്ചുനീക്കാനും ശ്രമം നടന്നു. ഇതിനു പിന്നില്‍ സിപിഎമ്മുകാരണെന്നാണ് ആരോപണം.
ആംആദ്മി പാര്‍ട്ടി സമരം ഹൈജാക്ക് ചെയ്യാന്‍ ശ്രമിക്കുന്നുവെന്നു സമര നേതാവ് ഗോമതി ആരോപിച്ചു. എഎപി നിരാഹാരം ഇരിക്കേണ്ട. അവരുടെ പിന്തുണ മാത്രം മതിയെന്നും ഗോമതി കൂട്ടിച്ചേര്‍ത്തു.
അതേസമയം, പെമ്പിളൈ ഒരുമൈ നേതാക്കള്‍ക്കൊപ്പം നിരാഹാരം അനുഷ്ഠിക്കുന്ന എഎപി സംസ്ഥാന കണ്‍വീനര്‍ സി.ആര്‍. നീലകണ്ഠനെ ആരോഗ്യ നില വഷളായതിനെ തുടര്‍ന്നു മൂന്നാറിലെ സ്വകാര്യ ആശുപത്രിയിലേക്കു മാറ്റി.
ഇതേത്തുടര്‍ന്ന് എഎപി സംസ്ഥാന വനിതാ കണ്‍വീനര്‍ റാണി ആന്റോ നിരാഹാരം ആരംഭിച്ചു. മന്ത്രി മണി മൂന്നാറിലെത്തി തൊഴിലാളികോടു മാപ്പുപറയുംവരെ സമരം തുടരുമെന്ന നിലപാടിലാണ് പെമ്പിളൈ ഒരുമൈ പ്രവര്‍ത്തകര്‍. മന്ത്രി രാജിവയ്ക്കണമെന്ന ആവശ്യവും അവര്‍ ഉന്നയിക്കുന്നുണ്ട്.
https://www.facebook.com/Malayalivartha


























