വീട്ടമ്മ കൊല്ലപ്പെട്ട കേസില്‍ കാമുകന്‍ അറസ്റ്റില്‍

ഒപ്പം താമസിച്ചിരുന്ന വീട്ടമ്മ കൊല്ലപ്പെട്ട കേസില്‍ യുവാവ് അറസ്റ്റില്‍. ഇടുക്കി ഉപ്പുതറ കുറുമ്പനയ്ക്കല്‍ മുണ്ടന്‍ മകള്‍ ശോഭന (40) കൊല്ലപ്പെട്ട കേസില്‍ ഇവര്‍ക്കൊപ്പം താമസിപ്പിച്ചിരുന്ന വടശേരിക്കര നെയ്ത്തടം കുന്നേല്‍തറയില്‍ കോശി(കെ.പി. ബിനു41)യാണ് അറസ്റ്റിലായത്.
സംഭവത്തെക്കുറിച്ച് പോലീസ് നല്‍കുന്ന വിശദീകരണമിങ്ങനെ- ബിനു ലഹരിക്ക് അടിമയായിരുന്നു. ഇക്കാരണത്താല്‍ ഭാര്യ നേരത്തേ പിണങ്ങിപ്പോയിരുന്നു. അതിനുശേഷം ഒന്നിലധികം സ്ത്രീകളുമായി ബന്ധം പുലര്‍ത്തി. അതില്‍ അവസാനത്തേതായിരുന്നു ശോഭന.
ഇവര്‍ 28 ദിവസം മുമ്പാണ് ബിനുവുമൊന്നിച്ച് താമസം തുടങ്ങിയത്. ബുധനാഴ്ച ഉച്ചയ്ക്ക് ഇയാള്‍ മദ്യപിച്ചെത്തിയതിനെച്ചൊല്ലി ശോഭന വഴക്കുണ്ടാക്കിയിരുന്നു. കുപിതനായ ബിനു, ശോഭനയെ ഭിത്തിയിലേക്കു പിടിച്ചുതള്ളി.
ഭിത്തിയിലിടിച്ചു തലയ്ക്കു പൊട്ടലേറ്റ അവര്‍ തറയിലേക്കു വീണു. ശോഭനയ്ക്കു തലയിലേറ്റ മുറിവു ഗൗനിക്കാതെ ബിനു ശാരീരികബന്ധത്തിന് നിര്‍ബന്ധിച്ചു. എതിര്‍ത്തപ്പോള്‍ ബലം പ്രയോഗിച്ച് ശോഭനയുടെ തല പലതവണ നിലത്തിടിച്ചു. അതിനുശേഷം ഇംഗിതത്തിനു വിധേയയാക്കി.
തുടര്‍ന്ന് അവിടെതന്നെ കിടന്ന ബിനു രാത്രി ഒന്‍പതോടെ ഉണര്‍ന്നപ്പോഴാണ് ശോഭനയ്ക്ക് അനക്കമില്ലെന്നു മനസിലായത്. ഇയാള്‍തന്നെയാണ് അയല്‍ക്കാരെ വിവരമറിയിച്ചത്. പഞ്ചായത്തംഗം അടക്കമുള്ളവര്‍ വിവരം പോലീസിനു െകെമാറി.
പോലീസ് രാത്രിയില്‍തന്നെ ബിനുവിനെ കസ്റ്റഡിയിലെടുത്തു. ശോഭനയെ മറ്റാരോ അപായപ്പെടുത്തിയതാണെന്ന നിലപാടിലായിരുന്നു ഇന്നലെ ഉച്ചവരെ ഇയാള്‍. എന്നാല്‍, പോലീസിന്റെ ചോദ്യംചെയ്യലില്‍ ഇയാള്‍ കുറ്റം സമ്മതിച്ചു. ശോഭനയുടെ മൃതദേഹം കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പോസ്റ്റ്മാര്‍ട്ടം നടത്തി.
https://www.facebook.com/Malayalivartha


























