മൂന്നാറിലെ പെമ്പിളൈ ഒരുമൈ സമരക്കാരെ അറസ്റ്റു ചെയ്തു നീക്കി

വിവാദ പരാമര്‍ശം നടത്തിയ മന്ത്രി എം.എം മണി രാജിവയ്ക്കണമെന്നും മാപ്പ് പറയണമെന്നും ആവശ്യപ്പെട്ട് സമരം നടത്തിവന്ന പെമ്പിളൈ ഒരുമൈ പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റു ചെയ്തു നീക്കി. സമരനേതാക്കളായ ഗോമതി, കൗസല്യ എന്നിവരെയാണ് അറസ്റ്റു ചെയ്ത് ആശുപത്രിയിലേക്ക് മാറ്റിയത്. ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് മറ്റൊരു നേതാവ് രാജേശ്വരിയെ രാവിലെ ആശുപത്രിയിലേയ്ക്ക് മാറ്റിയിരുന്നു. ഗോമതിയുടേയും കൗസല്യയുടേയും ആരോഗ്യ നിലയും വഷളായിട്ടുണ്ട്. ഇരുവരോടും ആശുപത്രിയിലേയ്ക്ക് മാറണമെന്ന് പൊലീസ് അഭ്യര്‍ത്ഥിച്ചെങ്കിലും നിരസിച്ചിരുന്നു. തുടര്‍ന്നാണ് ബലം പ്രയോഗിച്ച് ആശുപത്രിയിലേക്ക് മാറ്റിയത്.
ആശുപത്രിയിലും നിരാഹാരം തുടരുമെന്നും മരണംവരെയും സമരം ചെയ്യുമെന്നും ഇരുവരും പ്രഖ്യാപിച്ചു. അടിമാലി പി.എച്ച്.സിയിലെ മെഡിക്കല്‍ സംഘമാണ് രാവിലെ സമരപന്തലിലെത്തി ഇവരുടെ ആരോഗ്യ നില പരിശോധിച്ചത്.
https://www.facebook.com/Malayalivartha


























