ആദ്യകാല ചലച്ചിത്ര, നാടക നടന്‍ നാളോത്ത് കൃഷ്ണന്‍ അന്തരിച്ചു

ആദ്യകാല ചലച്ചിത്ര, നാടക നടന്‍ തൃശൂര്‍ ചേര്‍പ്പ് പൂച്ചിന്നിപ്പാടം നാളോത്ത് കൃഷ്ണന്‍ (കൃഷ്‌ണേട്ടന്‍ 84 ) നിര്യാതനായി. പത്മരാജന്റെ തൂവാന തുമ്പികള്‍ എന്ന ചിത്രത്തിലും സത്യന്‍ അന്തിക്കാടിന്റെ പഴയ കാല നിരവധി സിനിമകളിലും അഭിനയിച്ചിട്ടുണ്ട്.
വലച്ചിറയിലെ നാടക സമിതികളിലെ നിരവധി നാടകങ്ങളിലും വേഷമിട്ടു. എസ്.എന്‍.ഡി.പി. പൂച്ചിന്നിപ്പാടം ശാഖ പ്രസിഡന്റായിരുന്നു. ജില്ലാ സഹകരണ ബാങ്ക് മുന്‍ ജീവനക്കാരനാണ്. ഭാര്യ: പരേതയായ സരോജിനി. മക്കള്‍: സതീശന്‍, സജയന്‍ ,ഷാജി. മരുമക്കള്‍: പ്രിയ, സിന്ധു, ദിവ്യ. സംസ്‌ക്കാരം നാളെ നടക്കും
https://www.facebook.com/Malayalivartha


























