മുഖ്യമന്ത്രിയും ജസ്റ്റിസ് കര്‍ണനും സമാന്തര വഴിയില്‍;എന്തിനും ഒരുങ്ങി സെന്‍കുമാര്‍

മുഖ്യമന്ത്രി പിണറായി വിജയന്‍ ജസ്റ്റിസ് കര്‍ണ്ണനാകുന്നു. ജസ്റ്റിസ് കര്‍ണന്‍ സുപ്രീം കോടതി വിധി അനുസരിച്ചില്ല. മുഖ്യമന്ത്രിയും അനുസരിക്കുന്നില്ല. കോടതിയലക്ഷ്യം ആരോപിച്ച് ഒടുവില്‍ സെന്‍കുമാര്‍ സുപ്രീം കോടതിയെ സമീപിക്കുന്നു.
അതേ സമയം മുഖ്യമന്ത്രി വിളിച്ച ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ യോഗത്തില്‍ സംസ്ഥാന പോലീസ് മേധാവി എന്ന സ്ഥാനത്ത് നിന്ന് ലോക്‌നാഥ് ബഹ്‌റ പങ്കെടുത്തത് നിയമ വിരുദ്ധമാണെന്ന് ചൂണ്ടികാണിക്കപ്പെടുന്നു. കാരണം ലോക്‌നാഥ് ബഹ്‌റ ഇപ്പോള്‍ കേരളത്തിന്റെ സംസ്ഥാന പോലീസ് മേധാവിയല്ല.
അതിനിടെ സെന്‍കുമാര്‍ വിഷയത്തില്‍ സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കിയത് മുഖ്യമന്ത്രിയുടെ പോലീസ് ഉപദേഷ്ടാവാണെന്നറിയുന്നു. ഇക്കാര്യത്തില്‍ രമണ്‍ ശ്രീവാസ്തവയുടെ അഭിപ്രായങ്ങള്‍ക്ക് മുഖ്യമന്ത്രി നിയമ സെക്രട്ടറിയുടെ ഉപദേശത്തേക്കാള്‍ വില നല്‍കി എന്ന് സേനയിലുള്ളവര്‍ തന്നെ അമര്‍ഷം കൊളളുന്നു.
സംസ്ഥാന പോലീസ് മേധാവിയായി ലോക്‌നാഥ് ബഹ്‌റയെ നിയമിച്ച നടപടി സുപ്രീം കോടതി റദ്ദാക്കിയ പശ്ചാത്തലത്തില്‍ അതിനു മുമ്പ് അതേ തസ്തികയില്‍ ഇരുന്ന സെന്‍കുമാര്‍ ഡി.ജി.പിയായി മാറിയെന്നാണ് നിയമവൃത്തങ്ങള്‍ പറയുന്നത്. ഇതു സംബന്ധിച്ച് സര്‍ക്കാര്‍ തലത്തില്‍ നടക്കുന്ന നടപടിക്രമങ്ങള്‍ക്ക് യാതൊരു വിലയുമില്ല.
കോടതിയലക്ഷ്യ ഹര്‍ജിയുമായി സെന്‍കുമാര്‍ സുപ്രീം കോടതിയെ സമീപിച്ച സാഹചര്യത്തില്‍ വേലിയിലിരിക്കുന്ന വടി കൊടുത്ത് അടി വാങ്ങുന്ന അവസ്ഥയിലായി സര്‍ക്കാര്‍ മാറും. സുപ്രീം കോടതിയുടെ ഉത്തരവ് അനുസരിക്കാത്ത ആദ്യ സംസ്ഥാനം എന്ന ഖ്യാതി കേരളം നേടാന്‍ ഇതു ധാരാളം.
രമണ്‍ ശ്രീവാസ്തവയെ ഉപദേഷ്ടാവാക്കിയത് സി.പി.എം അല്ല. പകരം മുഖ്യമന്ത്രി നേരിട്ടാണ്. ഇതില്‍ സി.പി.എമ്മിനും സി.പി.ഐക്കും അഭിപ്രായ വ്യത്യാസമുണ്ടായിരുന്നു. എന്നാല്‍ മുഖ്യമന്ത്രി അത് വകവച്ചില്ല. സെന്‍കുമാറിന്റെ ഉത്തരവ് വന്നപ്പോള്‍ തന്നെ ബഹ്‌റ മാറാന്‍ സമ്മതിച്ചതാണ്. എന്നാല്‍ മുഖ്യമന്ത്രി അനുവദിച്ചില്ല. കോടതി വിധി അംഗീകരിച്ചിരുന്നെങ്കില്‍ രൂക്ഷമായ പ്രതികരണം കോടതിയുടെ ഭാഗത്ത് നിന്നും ഒഴിവാക്കാമായിരുന്നു.
https://www.facebook.com/Malayalivartha


























